For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ കേമന്‍ സച്ചിനോ, കോലിയോ? കോലി തന്നെ!! ഈ റെക്കോര്‍ഡുകള്‍ സച്ചിന് വെറും സ്വപ്‌നം...

സച്ചിനു സാധിക്കാത്ത ചില റെക്കോര്‍ഡുകള്‍ കോലിയുടെ പേരിലുണ്ട്

By Manu

മുംബൈ: ലോകം കണ്ട എക്കാലത്തെയും വലിയ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തകര്‍ക്കാത്ത റെക്കോര്‍ഡുകളില്ല. കളി നിര്‍ത്തുമ്പോഴേക്കും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു മുന്നില്‍ പഴങ്കഥയായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി സച്ചിന്റെ പല റെക്കോര്‍ഡുകള്‍ക്കും വെല്ലുവിളിയുയര്‍ത്തിക്കഴിഞ്ഞു.

ചില റെക്കോര്‍ഡുകള്‍ കോലി തന്റേ പേരിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. സച്ചിന് കരിയറില്‍ ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില നേട്ടങ്ങള്‍ ടെസ്റ്റില്‍ കോലിയുടെ പേരിലുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ഒരു ടെസ്റ്റില്‍ രണ്ട് സെഞ്ച്വറി

ഒരു ടെസ്റ്റില്‍ രണ്ട് സെഞ്ച്വറി

24 വര്‍ഷം നീണ്ട കരിയറില്‍ 200 ടെസ്റ്റുകള്‍ സച്ചിന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സച്ചിന് സെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കോലിക്കു ഈ നേട്ടം കൈവരിക്കാന്‍ ഇതിനകം സാധിച്ചു. ലോക ക്രിക്കറ്റില്‍ തന്നെ കോലിയെക്കൂടാതെ മൂന്നു താരങ്ങള്‍ മാത്രമേ ഒരു ടെസ്റ്റില്‍ രണ്ടു സെഞ്ച്വറികള്‍ക്കു അവകാശിയായിട്ടുള്ളൂ.
2014ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റിലാണ് കോലിയുടെ അവിശ്വസനീയ പ്രകടനം കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ 115 റണ്‍സ് നേടിയ താരം രണ്ടാമിന്നിങ്‌സില്‍ 141 റണ്‍സും അടിച്ചെടുത്തു.

ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ്

ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ്

കോലിക്കു മാത്രം അവകാശപ്പെട്ടതും സച്ചിന് ഇല്ലാത്തതുമായ മറ്റൊരു നേട്ടമാണിത്. ഒരു ടെസ്റ്റ് പരമ്പരയില്‍ സച്ചിന് ഇതുവരെ 500 റണ്‍സെന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കരിയറില്‍ 74 ടെസ്റ്റ് പരമ്പരകളില്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. 2007-08ല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 493 റണ്‍സെടുത്തതാണ് സച്ചിന്റെ ഏറ്റവും മികച്ച പ്രകടനം.
അതേസമയം, 25 ടെസ്റ്റ് പരമ്പരകളില്‍ മാത്രം കളിച്ച കോലി നാലു തവണയാണ് ഒരു പരമ്പരയില്‍ 500നു മുകൡ സ്‌കോര്‍ ചെയ്തിട്ടുള്ളത്.
2014-15ല്‍ ഓസീസിനെതിരായ പരമ്പരയില്‍ 692 റണ്‍സും ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയില്‍ 655 റണ്‍സും 2017-18ല്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ 610 റണ്‍സും കോലി അടിച്ചുകൂട്ടി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ 593 റണ്‍സും ഇന്ത്യന്‍ നായകന്‍ നേടി.

തുടര്‍ച്ചയായി നാല് ഡബിള്‍ സെഞ്ച്വറികള്‍

തുടര്‍ച്ചയായി നാല് ഡബിള്‍ സെഞ്ച്വറികള്‍

ഈ റെക്കോര്‍ഡ് സച്ചിനു മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ കോലിക്ക് അല്ലാതെ മറ്റൊരു താരത്തിനും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി നാലു ടെസ്റ്റ് പരമ്പരകളിലും ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ഏക താരമെന്ന ലോക റെക്കോര്‍ഡ് കോലിയുടെ പേരിലുണ്ട്.
2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് കോലി ഡബിള്‍ സെഞ്ച്വറി വേട്ടയ്ക്കു തുടക്കമിട്ടത്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന തൊട്ടടുത്ത പരമ്പരയിലും താരം ഡബിള്‍ നേടി. 217 റണ്‍സാണ് കോലി സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ബംഗ്ലാദേശിനെയും ഓരോ ഡബിള്‍ സെഞ്ച്വറി കൂടി അദ്ദേഹം അടിച്ചെടുത്തു. അതേസമം, കരിയറില്‍ രണ്ടു ടെസ്റ്റുകളില്‍ മാത്രമേ സച്ചിന്‍ തുടര്‍ച്ചയായി ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളൂ.

Story first published: Monday, January 14, 2019, 16:41 [IST]
Other articles published on Jan 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+