വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റസ്സലുമായുള്ള ഉടക്ക്, അന്ന് ഗാംഗുലി ലങ്കന്‍ ഡ്രസിങ് റൂമിലെത്തി!- വെളിപ്പെടുത്തി സങ്കക്കാര

2002ലായിരുന്നു സംഭവം നടന്നത്

sangakkara

ഇന്ത്യ കണ്ട ഏറ്റവും അഗ്രസീവായ ക്യാപ്റ്റന്‍മാരുടടെ നിരയിലാണ് മുന്‍ ഇതിഹാസ താരം സൗരവ് ഗാംഗുലിയുടെ സ്ഥാനം. എതിര്‍ ടീമിലെ താരങ്ങളുമായി കളിക്കളത്തില്‍ ഏറ്റുമുട്ടാനും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കാനും മടിക്കാത്ത താരമായിരുന്നു അദ്ദേഹം. പല തവണ ദാദ എതിര്‍ ടീമിലെ താരങ്ങളുമായി കയര്‍ത്തു സംസാരിക്കുന്നതും ഏറ്റുമുട്ടാന്‍ ശ്രമിച്ചതുമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ നേരത്തേ കണ്ടിട്ടുണ്ട്.

അത്തരമൊരു സംഭവമായിരുന്നു 2002ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ കണ്ടത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ളള മല്‍സരത്തിനിടെയായിരുന്നു ഇത്. ലങ്കന്‍ താരം റസ്സല്‍ ആര്‍നോള്‍ഡുമായിട്ടാണ് ഗാംഗുലി വാഗ്വാദത്തിലേര്‍പ്പെട്ടത്. അന്നു മല്‍സരശേഷം ഗാംഗുലി ലങ്കന്‍ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ലങ്കന്‍ ഇതിഹാസ താരം കുമാര്‍ സങ്കക്കാര.

ഗാംഗുലിയെ ചൊടിപ്പിച്ചത്

ഗാംഗുലിയെ ചൊടിപ്പിച്ചത്

ലങ്കയുടെ ഇന്നിങ്‌സിനിടെയാണ് ഗാംഗുലിയെ ചൊടിപ്പിച്ച സംഭവം നടന്നത്. കളിയുടെ 40ാം ഓവറില്‍ ബാറ്റിങിനിടെ പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയിലേക്കു റസ്സല്‍ കയറിയതായിരുന്നു സംഭവത്തിന്റെ തുടക്കം. വിക്കറ്റ് കീപ്പര്‍ രാഹുല്‍ ദ്രാവിഡ് ഇക്കാര്യം റസ്സലിനോടു പറഞ്ഞപ്പോള്‍ ഫീല്‍ഡ് ചെയ്യകുയായിരുന്ന ഗാംഗുലി അവിടേക്ക് ഓടിയെത്തുകയും റസ്സലിനോടു കയര്‍ത്തു സംസാരിക്കുകയുമായിരുന്നു. ലങ്കന്‍ താരവും പ്രതികരിച്ചതോടെ ഇരുവരും കൊമ്പുകോര്‍ത്തു. ഇതോടെ അംപയര്‍ ഇടപെട്ടാണ് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കാതെ ഇവരെ വേര്‍പിരിച്ചത്.

ഗാംഗുലി ഡ്രസിങ് റൂമിലെത്തി

ഗാംഗുലി ഡ്രസിങ് റൂമിലെത്തി

ഫൈനലില്‍ ലങ്കയുടെ ഇന്നിങ്‌സിനു ശേഷം മഴയെത്തിയതോടെ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. മല്‍സരം കഴിഞ്ഞ ശേഷം ഗാംഗുലി തങ്ങളുടെ ഡ്രസിങ് റൂമിലേക്കു വന്നതായാണ് സങ്കക്കാര വെളിപ്പെടുത്തിയിരിക്കുന്നത്.
ഗാംഗുലി ഡ്രസിങ് റൂമിലേക്കു വരികയും ലങ്കന്‍ ടീമുമായി സംസാരിക്കുകയും ചെയ്തു. ഇനിയും ഈ പ്രശ്‌നം മുന്നോട്ട് കൊണ്ടുപോയാല്‍ തനിക്കു സസ്‌പെന്‍ഷന്‍ നേരടേണ്ടി വരുമെന്ന് ഗാംഗുലി ഞങ്ങളോടു പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഇത് അത്ര കാര്യമാക്കുന്നില്ലെന്ന് ഉറപ്പ് നല്‍കുന്നതായി താന്‍ ഗാംഗുലിക്കു മറുപടി നല്‍കുകയായിരുന്നുവെന്ന് സങ്കക്കാര വ്യക്തമാക്കി.

അവസാനത്തെ മുന്നറിയിപ്പ്

അവസാനത്തെ മുന്നറിയിപ്പ്

റസ്സലുമായുള്ള വാഗ്വാദത്തിന്റെ പേരില്‍ ഗാംഗുലി അംപയര്‍ അവസാനത്തെ മുന്നറിയിപ്പ് അന്നു നല്‍കിയിരുന്നതായാണ് തോന്നുന്നത്. അംപയര്‍ ഇക്കാര്യം മാച്ച് റഫറിയെ അറിയിക്കുകയും ചെയ്തിട്ടുണ്ടാവും. ഇതേ തുടര്‍ന്നായിരിക്കാം ഗാംഗുലി ഡ്രസിങ് റൂമിലേക്കു വന്നത്.
അസ്വസ്ഥനായാണ് ഗാംഗുലി തങ്ങളോടു സംസാരിച്ചത്. കളിക്കളത്തിലുണ്ടായ സംഭവം ഇനിയും മുന്നോട്ടു കൊണ്ടു പോയാല്‍ തനിക്കു സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷമിക്കേണ്ടതില്ലെന്നും തങ്ങള്‍ ഇതു വലിയ വിഷയമാക്കില്ലെന്നും സസ്‌പെന്‍ഷനുള്‍പ്പെടെയുള്ള നടപടികളുണ്ടാവില്ലെന്നും അദ്ദേഹത്തോടു പറഞ്ഞതായി സങ്കക്കാര വിശദമാക്കി.

Story first published: Monday, July 13, 2020, 10:50 [IST]
Other articles published on Jul 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X