വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ചാംപ്യന്‍ഷിപ്പ്- ടെസ്റ്റ് ഇപ്പോള്‍ വേറെ ലെവല്‍, പക്ഷെ അത് ഇരട്ടിയാക്കണം... നിര്‍ദേശം കോലിയുടേത്

ഇന്ത്യയാണ് നിലയില്‍ പട്ടികയില്‍ ഒന്നാമത്

Virat Kohli Proposes Major Change To ICC World Test Championship | Oneindia Malayalam

പൂനെ: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം തന്നെ ഉയര്‍ന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വ്യാഴാഴ്ച പൂനെയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് സംവിധാനത്തില്‍ കോലി അത്ര ഹാപ്പിയല്ല.

koh

ലോക ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടിക തയ്യാറാക്കാന്‍ തന്നോടു ആവശ്യപ്പെട്ടാല്‍ എവേ ടെസ്റ്റ് വിജയങ്ങള്‍ക്കു ഇരട്ടി പോയിന്റ് നല്‍കുമെന്ന് കോലി വ്യക്തമാക്കി. ലോക ചാംപ്യന്‍ഷിപ്പില്‍ ആദ്യം വരുത്തേണ്ട മാറ്റം എന്താണെന്നു ചോദിച്ചാല്‍ ഇതു തന്നെയാണെന്നാണ് തന്റെ ഉത്തരം. ഒരുപക്ഷെ ആദ്യ എഡിഷനു ശേഷം ഇത്തരത്തില്‍ ഒരു മാറ്റം വന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ 160 പോയിന്റോടെ പട്ടികയില്‍ തലപ്പത്താണ് ഇന്ത്യ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇതുവരെ നടന്ന മൂന്നു ടെസ്റ്റുകളിലും ഇന്ത്യ ജയിച്ചിരുന്നു.

ധോണിയോ,കോലിയോ? മികച്ച ക്യാപ്റ്റനാര്? വോന്‍ പറയുന്നു, അദ്ദേഹത്തേക്കാള്‍ കേമനില്ലധോണിയോ,കോലിയോ? മികച്ച ക്യാപ്റ്റനാര്? വോന്‍ പറയുന്നു, അദ്ദേഹത്തേക്കാള്‍ കേമനില്ല

നേരത്തേ ടെസ്റ്റില്‍ ടീമുകള്‍ പലപ്പോഴും ജയത്തിനായല്ല, മറിച്ച് സമനിലയ്ക്കു വേണ്ടിയാണ് കളിച്ചിരുന്നത്. പക്ഷെ ലോക ചാംപ്യന്‍ഷിപ്പിന്റെ വരവോടെ ഇതില്‍ മാറ്റം വന്നു കഴിഞ്ഞതായി കോലി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഓരോ ടെസ്റ്റിന്റെയും പ്രാധാന്യം വര്‍ധിച്ചു കഴിഞ്ഞു. നേരത്തേ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ പലപ്പോഴും സമനില ലക്ഷ്യമിട്ട് ടീമുകള്‍ കളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജയത്തോടെ അധിക പോയിന്റ് കൈക്കലാക്കാനാണ് ടീമുകളുടെ ശ്രമം. ഇത് ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചു മഹത്തായ കാര്യമാണെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.

Story first published: Wednesday, October 9, 2019, 15:20 [IST]
Other articles published on Oct 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X