വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്ക് ക്യാപ്റ്റന്‍ ഒന്നല്ല, രണ്ട്!! കോലി പകുതി മാത്രം, ധോണിയില്ലാത്ത കോലി പരുക്കന്‍

ഓസീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണി കളിക്കുന്നില്ല

By Manu
ധോണിയില്ലാത്ത ഇന്ത്യ വലിയ ദുരന്തം ആണ് | Oneindia Malayalam

ദില്ലി: മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയില്ലാതെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ധോണി കരിയറിന്റെ അവസാന കാലത്താണെങ്കിലും അദ്ദേഹം വിരമിച്ചാല്‍ ടീമിന്റെ ഭാവി എന്താവുമെന്ന ആശങ്കയിലാണ് ആരാധകര്‍. കാരണം നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ മല്‍സരങ്ങളില്‍ പലപ്പോഴും ടീമിന് ഉപദേശങ്ങള്‍ നല്‍കുന്നത് ധോണിയാണ്.

കലാശക്കളിക്ക് ദില്ലിയൊരുങ്ങി... ഇന്ത്യയോ, ഓസീസോ? കിരീടത്തോടെ ലോകകപ്പിന് ഇറങ്ങാന്‍ കോലിപ്പട കലാശക്കളിക്ക് ദില്ലിയൊരുങ്ങി... ഇന്ത്യയോ, ഓസീസോ? കിരീടത്തോടെ ലോകകപ്പിന് ഇറങ്ങാന്‍ കോലിപ്പട

കോലി പോലും പല തവണ ധോണിയുടെ കൂടി അഭിപ്രായം തേടുന്നതായി കണ്ടു കഴിഞ്ഞു. ധോണിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന അവസാന മല്‍സരങ്ങളില്‍ ഇന്ത്യ പതറുകയാണ്. ഇന്ത്യന്‍ ടീമിന് ധോണി ഇപ്പോഴും ഒരു പകുതി ക്യാപ്റ്റന്‍ തന്നെയാണെന്ന് മുന്‍ നായകന്‍ ബിഷന്‍ സിങ് ബേദി അഭിപ്രായപ്പെട്ടു.

ധോണിയുടെ അഭാവം തിരിച്ചടി

ധോണിയുടെ അഭാവം തിരിച്ചടി

ധോണിയെ ഇന്ത്യന്‍ ടീം തീര്‍ച്ചയായും മിസ്സ് ചെയ്യുന്നുണ്ട്. ടീമിന്റെ പകുതി ക്യാപ്റ്റന്‍ ഇപ്പോഴും അദ്ദേഹം തന്നെയാണ്. മൊഹാലിയില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ട മല്‍സരത്തിലും ധോണിയുടെ അഭാവം നിഴലിച്ചതായി ബേദി ചൂണ്ടിക്കാട്ടി.
കളിയില്‍ ധോണിക്കു പകരം റിഷഭ് പന്താണ് വിക്കറ്റ് കാത്തത്. ദയനീയ പ്രകടനമാണ് താരം കളിയില്‍ കാഴ്ചവച്ചത്. മികച്ച ചില സ്റ്റംപിങ് അവസരങ്ങളും ക്യാച്ചുമെല്ലാം പന്ത് കൈവിട്ടിരുന്നു. ഇതേ തുടര്‍ന്ന് മൊഹാലിയിലെ കാണികള്‍ പല തവണ ധോണി, ധോണിയെന്ന് ആര്‍പ്പു വിളിക്കുകയും ചെയ്തിരുന്നു.

കോലി പരുക്കനായി

കോലി പരുക്കനായി

ധോണിയുടെ അഭാവത്തില്‍ കോലി പരുക്കനായാണ് നാലാം ഏകദിനത്തില്‍ കാണപ്പെട്ടതെന്ന് ബേദി പറഞ്ഞു. ധോണിയെ തീര്‍ച്ചയായും കോലിക്ക് ടീമില്‍ ആവശ്യമാണ്. ധോണിയില്ലാത്ത കോലി പലപ്പോഴും പരുക്കനായാണ് കാണപ്പെട്ടത്. ഇത് നല്ലൊരു ലക്ഷണമല്ലെന്നും ബേദി വ്യക്തമാക്കി.
ധോണിക്ക് പ്രായം കുറഞ്ഞു വരികയല്ല. അദ്ദേഹം സ്പ്രിങ് ചിക്കനുമല്ല, എങ്കിലും അദ്ദേഹത്തെ ടീമിന് വേണം. ടീമിനെയാകെ ശാന്തമാക്കാന്‍ ധോണിയുടെ സാന്നിധ്യത്തിനു കഴിയുമെന്നും ബേദി കൂട്ടിച്ചേര്‍ത്തു.

പന്ത് പിഴവ് ആവര്‍ത്തിക്കുന്നു

പന്ത് പിഴവ് ആവര്‍ത്തിക്കുന്നു

ധോണിയുടെ പിന്‍ഗാമിയെന്ന് വിലയിരുത്തപ്പെടുന്ന പന്ത് തുടര്‍ച്ചയായി ഒരേ പിഴവുകള്‍ തന്നെ കളിക്കളത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ബേദി ചൂണ്ടിക്കാട്ടി. പന്ത് ശരിക്കുമൊരു പടക്കുതിര തന്നെയാണ്. അദ്ദേഹത്തെ ആരെങ്കിലും മെരുക്കിയെടുക്കണം. ആര് ചെയ്യും അത്? സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കാണ് അതു ചെയ്യാന്‍ സാധിക്കുക. വിക്കറ്റിനു പിന്നില്‍ ഒരേ തെറ്റുകളാണ് പന്ത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ എംഎസ്‌കെ പ്രസാദ് മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. അദ്ദേഹമെങ്കിലും പന്തിനെ ഉപദേശിക്കാന്‍ ശ്രമിക്കണമെന്നും ബേദി ആവശ്യപ്പെട്ടു.

Story first published: Tuesday, March 12, 2019, 11:08 [IST]
Other articles published on Mar 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X