വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: 25 റണ്‍സ് കൂടി... ധോണിയെ പിന്നിലാക്കാന്‍ കോലി, മറ്റൊരു റെക്കോര്‍ഡും അരികെ

ഹാമില്‍റ്റണിലാണ് ഇന്ത്യ- ന്യൂസിലാന്‍്ഡ് മൂന്നാം ടി20

New Zealand vs India 2020-Virat Kohli Set To Break MS Dhoni’s Record In The 3rd T20I

ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡിനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ടി20യില്‍ പുതിയ റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത്. മല്‍സരത്തില്‍ 25 റണ്‍സെടുക്കാനായാല്‍ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കു കഴിയും. ടി20യില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

kohli

നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ നാലാംസ്ഥാനത്താണ് കോലി. ധോണി (1,112 റണ്‍സ്), ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ (1,148), ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസി (1,273) എന്നിവരാണ് ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുള്ളത്.

ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിം... ധോണി, കോലി, രോഹിത് ഒരു ടീമില്‍!! സൂചനകള്‍ ഇങ്ങനെഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിം... ധോണി, കോലി, രോഹിത് ഒരു ടീമില്‍!! സൂചനകള്‍ ഇങ്ങനെ

ധോണിയുടെ നേട്ടത്തെ മറികടക്കുന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി കോലിയെ മൂന്നാം ടി20യില്‍ കാത്തിരിക്കുന്നുണ്ട്. ഏറ്റവുമധികം ഫിഫ്റ്റികള്‍ നേടിയ ടി20 ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അരികിലാണ് അദ്ദേഹം. നിലവില്‍ എട്ടു ഫിഫ്റ്റികള്‍ നേടിയ ഡുപ്ലെസി, വില്ല്യംസണ്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോലി.

Story first published: Tuesday, January 28, 2020, 13:50 [IST]
Other articles published on Jan 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X