വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി വിരമിക്കുന്നു? ഉറപ്പിച്ച് ആരാധകര്‍... കാരണം കോലിയുടെ ഈ ട്വീറ്റ് തന്നെ

ലോകകപ്പിനു ശേഷം ടീമിന് പുറത്താണ് ധോണി

Kohli's Tweet Sparks MS Dhoni Retirement Speculation | Oneindia Malayalam

ദില്ലി: ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മാറിനില്‍ക്കുന്ന മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഇനിയെപ്പോള്‍ മടങ്ങിയെത്തുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും സ്വയം പിന്‍മാറിയ അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു.

ഫിറ്റ്‌നെസ് ടെസ്റ്റിനെന്നപോലെ ഓടിച്ചു, ധോണിക്കൊപ്പമുള്ള റണ്‍ ചേസ് ഓര്‍ത്തെടുത്ത് കോലിഫിറ്റ്‌നെസ് ടെസ്റ്റിനെന്നപോലെ ഓടിച്ചു, ധോണിക്കൊപ്പമുള്ള റണ്‍ ചേസ് ഓര്‍ത്തെടുത്ത് കോലി

ഇതോടെ ധോണി അധികം വൈകാതെ വിരമിക്കലിനെക്കുറിച്ച് പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇപ്പോള്‍ ധോണിയെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒരു ട്വീറ്റ് വന്നതോടെ ഈ സംശയം ബലപ്പെടുകയും ചെയ്തിട്ടുണ്ട്.

കോലിയുടെ ട്വീറ്റ്

കോലിയുടെ ട്വീറ്റ്

ധോണിയുടെ ഫിറ്റ്‌നസിനെ പ്രശംസിച്ചു കൊണ്ടുള്ള കോലിയുടെ ട്വീറ്റാണ് വൈറലായി മാറിയത്. ഒരിക്കലും മറക്കാനാവാത്ത മല്‍സരമായിരുന്നു അത്. സ്‌പെഷ്യലായ രാത്രി. ഈ മനുഷ്യന്‍ ഫിറ്റ്‌നസ് ടെസ്റ്റിന് ഓടിക്കുന്നതു പോലെയാണ് അന്നു തന്നെ ഓടിപ്പിച്ചതെന്നും ധോണിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കോലി ട്വീറ്റ് ചെയ്തിരുന്നു. 2016ലെ ടി20 ലോകകപ്പ് മല്‍സരത്തെകുറിച്ചായിരുന്നു കോലിയുടെ പരാമര്‍ശം.
കോലിയുടെ ഈ ട്വീറ്റിന് പിന്നാലെയാണ് ധോണി വിരമിക്കല്‍ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന തരത്തില്‍ ട്വിറ്റുകള്‍ വന്നു തുടങ്ങിയത്.

എന്തിന് ഇങ്ങനെയൊരു ട്വീറ്റ്?

എന്തിന് ഇങ്ങനെയൊരു ട്വീറ്റ്?

ഈ സമയത്ത് കോലി ഇത്തരത്തിലൊരു ട്വീറ്റ് പോസ്റ്റ് ചെയ്തയാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ ഇരട്ടിയാക്കിയത്. കോലിയുടെ ട്വീറ്റിന് താഴെ പലരും ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തിട്ടുണ്ട്.
എന്തിനാണ് ഇത്തരത്തിലൊരു പോസ്റ്റ്? ധോണി വിരമിക്കുന്നുണ്ടോയെന്നായിരുന്നു ഒരാളുടെ ചോദ്യം. സമാനമായ തരത്തില്‍ പലരും ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

പ്രസാദ് പറഞ്ഞത് ഇങ്ങനെ

പ്രസാദ് പറഞ്ഞത് ഇങ്ങനെ

ധോണിയുടെ വിരമിക്കലിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയരുമ്പോഴും ടീമിന്റെ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ് അറിയിച്ചത് മുന്‍ നായകന്‍ ഉടന്‍ വിരമിക്കില്ലെന്നായിരുന്നു. റിഷഭ് പന്തിനെ തന്റെ സ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു വേണ്ടിയാണ് ധോണി മാറിനില്‍ക്കുന്നതെന്നും അതു വരെ കളി നിര്‍ത്തില്ലെന്നു ധോണി തങ്ങള്‍ക്കു ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രസാദ് അറിയിച്ചിരുന്നു..

Story first published: Thursday, September 12, 2019, 16:11 [IST]
Other articles published on Sep 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X