വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തൊരു ശമ്പളം... കോലിയും രോഹിതും ചേര്‍ന്നാല്‍ പാക് ടീം പോലും ഒപ്പമെത്തില്ല!! കണക്കുകള്‍ കാണാം

നിലവില്‍ ബിസിസിയുടെ എ പ്ലസ് കരാറാണ് ഇവര്‍ക്കുള്ളത്

മുംബൈ: ഐസിസിയെ പോലും വരച്ച വരയില്‍ നിര്‍ത്താന്‍ ശേഷിയുള്ള ലോകത്തിലെ ഏക ക്രിക്കറ്റ് ബോര്‍ഡെന്നാണ് ബിസിസിഐ ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ ബിസിസിഐയോളം കരുത്തുറ്റ മറ്റൊരു ക്രിക്കറ്റ് ബോര്‍ഡ് ഇല്ലെന്നു തന്നെ പറയാം. ബിസിസിഐ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളേക്കാള്‍ എത്ര മാത്രം മുകളിലാണെന്ന് തെളിയിക്കുകയാണ് പുതിയ കണക്കുകള്‍. അയല്‍ക്കാരായ പാകിസ്താന്‍ ബിസിസിഐയുടെ ഏഴയലത്തു പോലും വരില്ലെന്ന് അവര്‍ താരങ്ങള്‍ക്കു നല്‍കിവരുന്ന ശമ്പളം നോക്കിയാല്‍ ബോധ്യമാവും.

ധോണിയുടെ ബാറ്റിന്റെ രഹസ്യമെന്ത്? എങ്ങനെയടിച്ചാലും സിക്‌സര്‍... ചോദിച്ചു, മറുപടി ഇങ്ങനെ- ബംഗ്ലാ താരംധോണിയുടെ ബാറ്റിന്റെ രഹസ്യമെന്ത്? എങ്ങനെയടിച്ചാലും സിക്‌സര്‍... ചോദിച്ചു, മറുപടി ഇങ്ങനെ- ബംഗ്ലാ താരം

World XI: ഇംഗ്ലീഷ് സ്പിന്നറുടെ ലോക ഇലവന്‍... ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍, ധോണി ഔട്ട്!World XI: ഇംഗ്ലീഷ് സ്പിന്നറുടെ ലോക ഇലവന്‍... ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍, ധോണി ഔട്ട്!

ദിവസങ്ങള്‍ക്കു മുമ്പ് 2020-21 സീസണിലേക്ക് പിസിബിയുടെ മുഖ്യ കരാറിലുള്‍പ്പെട്ട താരങ്ങളുടെ ലിസ്റ്റ് പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. മുഖ്യ കരാറിലുള്‍പ്പെട്ട മുഴുവന്‍ പേരുടെയും ശമ്പളം കൂട്ടിയാല്‍ അത് ഇന്ത്യ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും കൂടി നല്‍കുന്നതിന്റെ പകുതിയോളം മാത്രമേ വരികയുള്ളൂ.

കരാര്‍ ഇങ്ങനെ

മൂന്നു കാറ്റഗറികളായാണ് താരങ്ങളെ പിസിബിയുടെ (പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്) മുഖ്യ കരാര്‍ പ്രകാരം തരം തിരിച്ചിരിക്കുന്നത്. കാറ്റഗറി എയില്‍ മൂന്നു പേര്‍ മാത്രമേയുള്ളൂ. ടെസ്റ്റ് ക്യാപ്റ്റന്‍ അസ്ഹര്‍ അലി, ഏകദിന നായകന്‍ ബാബര്‍ ആസം, യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡി എന്നിവരാണ് എ കാറ്റഗറിയിലുള്‍പ്പെട്ടത്.
കാറ്റഗറി ബിയില്‍ ആബിദ് അലി, ആസാദ് ഷെഫീഖ്, ഹാരിസ് സൊഹൈല്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാന്‍, സര്‍ഫ്രാസ് അഹമ്മദ്, ഷദാബ് ഖാന്‍, ഷാന്‍ മസൂദ്, യാസിര്‍ ഷാ എന്നിവരാണുള്ളത്.
കാറ്റഗറി സിയില്‍ ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഇമാദ് വസീം, ഇമാമുള്‍ ഹഖ്, നസീം ഷാ, ഉസ്മാന്‍ ഷെന്‍വാരി എന്നിവരുണ്ട്. എമേര്‍ജിങ് പ്ലെയേഴ്‌സ് കാറ്റഗറിയിലുള്ളത് ഹൈദര്‍ അലി, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍ എന്നിവരാണ്.

എ കാറ്റഗറിയിലെ ശമ്പളം

പിസിബിയുടെ ഏറ്റവുമയര്‍ന്ന എ കാറ്റഗറി കരാറില്‍ ഉള്‍പ്പെട്ട താരങ്ങളായ അസ്ഹര്‍ അലി, ബാബര്‍ ആസം, ഷഹീന്‍ അഫ്രീഡി എന്നിവര്‍ക്കു പ്രതിവര്‍ഷം ലഭിക്കുന്ന ശമ്പളം ഏകദേശം 5,20,000 രൂപയാണാണെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ബി കാറ്റഗറിയിലുള്‍പ്പെട്ട താരത്തിനു പ്രതിവര്‍ഷം നല്‍കുന്നത് 3,54,000 രൂപയാണ്. സി കാറ്റഗറിയിലുള്‍പ്പെട്ട താരത്തിനു ലഭിക്കുന്ന ശമ്പളമാവട്ടെ 2,60,000 രൂപയുമാണ്.
എന്നാല്‍ ബിസിസിഐയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ശമ്പളം വളരെ തുച്ഛമെന്നു മാത്രമേ പറയാന്‍ സാധിക്കൂ. കോടിയില്‍ കുറഞ്ഞൊരു തുക ബിസിസിഐയുടെ കരാറിലുള്‍പ്പെട്ട ഒരു താരത്തിനും ലഭിക്കുന്നില്ല.

കോലി 7 കോടി, പാകിസ്താന്‍ 7.4 കോടി

ബിസിസിയുടെ എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മൂന്നു താരങ്ങളാണ്. നായകന്‍ വിരാട് കോലി, നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് മുഖ്യ കരാറിലുള്ളത്. ഇവര്‍ക്കു പ്രതിവര്‍ഷം ലഭിക്കുന്ന ശമ്പളം ഏഴു കോടി രൂപ വീതമാണ്.
പാകിസ്താന്‍ വ്യത്യസ്ത കാറ്റഗറികളിലായി കരാറിലുള്‍പ്പെട്ട താരങ്ങളെക്കാം കൂടി നല്‍കുന്നത് 7.4 കോടി രൂപയാണെന്ന് മനസ്സിലാവുമ്പോഴാണ് ബിസിസിഐയും പിസിബിയും തമ്മിള്ള അന്തരം എത്രത്തോളം വലുതാണെന്നു ബോധ്യമാവുക. കോലിയും രോഹിതും ചേര്‍ന്നു വാങ്ങുന്ന ശമ്പളം പോലും പാക് ടീമിലെ എല്ലാവരും കൂടി നേടുന്നില്ലെന്നത് ആശ്ചര്യകരമാണ്.
എ പ്ലസ് കൂടാതെ എ, ബി, സി എന്നിങ്ങനെയാണ് ബിസിസിഐയുടെ കരാര്‍ കാറ്റഗറികള്‍. ഇവയില്‍ യഥാക്രമം, അഞ്ച് കോടി, മൂന്നു കോടി, ഒരു കോടി എന്നിങ്ങനെയാണ് താരങ്ങള്‍ക്കു പ്രതിവര്‍ഷം ശമ്പളമായി നല്‍കുന്നത്.

Story first published: Saturday, May 16, 2020, 12:54 [IST]
Other articles published on May 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X