വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് ഇംഗ്ലണ്ട്, ഇപ്പോള്‍ ന്യൂസിലാന്‍ഡ്... കൂപ്പുകുത്തി കോലി, 2014നേക്കാള്‍ ദയനീയം!

2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി ഫ്‌ളോപ്പായിരുന്നു

ക്രൈസ്റ്റ്ചര്‍ച്ച്: 2020 ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മോശം വര്‍ഷങ്ങളിലൊന്നായി മാറുകയാണ്. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി കോലി ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം നിരാശപ്പെടുത്തി. വെറും മൂന്നു റണ്‍സ് മാത്രമാണ് കോലിക്കു നേടാനായത്. മുന്‍ മല്‍സരങ്ങളിലെ മോശം പ്രകടനത്തിന് കോലി ഇത്തവണ തീര്‍ച്ചയായും പ്രായശ്ചിത്തം ചെയ്യുമെന്നു പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയാണ് കോലിയുടെ മടക്കം.

Virat Kohli's poor form Has Become A Worry For Team India | Oneindia Malayalam

ഹാര്‍ദിക് ഹീറോടാ... നാല് സിക്‌സര്‍, മൂന്ന് വിക്കറ്റ്, ക്രിക്കറ്റിലേക്കു ഗംഭീര തിരിച്ചുവരവ്, വീഡിയോഹാര്‍ദിക് ഹീറോടാ... നാല് സിക്‌സര്‍, മൂന്ന് വിക്കറ്റ്, ക്രിക്കറ്റിലേക്കു ഗംഭീര തിരിച്ചുവരവ്, വീഡിയോ

അദ്ദേഹത്തിന്റെ കരിയറില്‍ ഇതിനു മുമ്പ് ഇത്തരമൊരു പ്രതിസന്ധി നേരിട്ടത് 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. കോലിയുടെ കരിയറിലെ ഏറ്റവും മോശമെന്നു ഇതുവരെ വിലയിരുത്തപ്പെടുന്നതും ഈ പര്യടനമായിരുന്നു.

204 റണ്‍സ് മാത്രം

204 റണ്‍സ് മാത്രം

ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി (4 ടി20, 3ഏകദിനം, മൂന്ന് ടെസ്റ്റ് ഇന്നിങ്‌സ്) വെറും 204 റണ്‍സ് മാത്രമാണ് കോലിക്കു നേടാന്‍ കഴിഞ്ഞത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തേക്കാള്‍ ദയനീയമാണ് ഇതെന്നതാണ് യാഥാര്‍ഥ്യം. അന്നു മൂന്നു 254 റണ്‍സായിരുന്നു കോലിക്കു നേടാനായത്.
ഇനി ഒരേയൊരു ഇന്നിങ്‌സ് മാത്രമാണ് ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കോലിക്കു ശേഷിക്കുന്നത്. അതിലെങ്കിലും വലിയൊരു സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിനാവുമോയെന്നതാണ് ചോദ്യം.

ഒരേയൊരു ഫിഫ്റ്റി

ഒരേയൊരു ഫിഫ്റ്റി

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഒരു തവണ മാത്രമേ കോലിക്കു 50ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം രണ്ടു സെഞ്ച്വറികള്‍ മാത്രമാണ് അദ്ദേഹത്തിനു നേടാന്‍ സാധിച്ചത്. ഇവ രണ്ടും വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു.
അതിനു ശേഷം കോലിയുടെ കരിയര്‍ ഗ്രാഫ് കുത്തനെ താഴേക്കാണ്.

ടി20 പരമ്പരയില്‍ ഫിഫ്റ്റിയില്ല

ടി20 പരമ്പരയില്‍ ഫിഫ്റ്റിയില്ല

ന്യൂസിലാന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നാലെണ്ണത്തില്‍ മാത്രമാണ് കോലി കളിച്ചത്. ഇവയില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിന്റെ പേരില്‍ ഇല്ല. 45, 11, 38, 11 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍.
തുടര്‍ന്നു നടന്ന ഏകദനി പരമ്പരയിലെ ആദ്യ കളിയില്‍ 51 റണ്‍സെടുത്തെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ വീണ്ടും ഫോമൗട്ടായി.

ആദ്യ ടെസ്റ്റ്

ആദ്യ ടെസ്റ്റ്

വെല്ലിങ്ടണില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ആദ്യ ടെസ്റ്റില്‍ കോലി രണ്ടിന്നിങ്‌സുകളിലും ഫ്‌ളോപ്പായി മാറി. ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 19 റണ്‍സിനും മടങ്ങി.
നാലു ദിവസം കൊണ്ട് ടെസ്റ്റില്‍ കിവികള്‍ ഇന്ത്യയുടെ കഥ കഴിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും കോലിയുടെ മോശം പ്രകടനമായിരുന്നു.

ശരാശരി 10ലും താഴെ

ശരാശരി 10ലും താഴെ

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലായി അവസാനമായി കളിച്ച അഞ്ച് ടെസ്റ്റ് ഇന്നിങ്‌സുകളിലും കോലിക്കു തിളങ്ങാനായില്ല. 0,23, 2, 19, 3 എന്നിങ്ങനെയാണ് സ്‌കോറുകള്‍. അവസാന അഞ്ച് ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 10നും താഴെയാണ്. കരിയറില്‍ ആദ്യമായാണ് കോലിക്കു ഇങ്ങനെയൊരു നാണക്കേടി നേരിടേണ്ടി വരുന്നത്.

Story first published: Saturday, February 29, 2020, 13:18 [IST]
Other articles published on Feb 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X