വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനു പകരം എന്തിന് വിഹാരി? രോഹിത്തിനെക്കൊണ്ട് അത് പറ്റില്ല!! വെളിപ്പെടുത്തി കോലി

വിഹാരി ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിയിരുന്നു

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ പല മുന്‍ താരങ്ങളും വിമര്‍ശനവുമായെത്തിയിരുന്നു. ചില താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കിയതായിരുന്നു ഇതിനു കാരണം. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യ 318 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്തതോടെ വിമര്‍ശകര്‍ വായടക്കുകയും ചെയ്തു.

ടീം ഇന്ത്യക്കൊപ്പം ധോണി ഇനി എത്ര നാള്‍? ഇനിയും ആശ്രയിക്കണോ? ദാദ പറയുന്നത്... ടീം ഇന്ത്യക്കൊപ്പം ധോണി ഇനി എത്ര നാള്‍? ഇനിയും ആശ്രയിക്കണോ? ദാദ പറയുന്നത്...

സന്നാഹ മല്‍സരത്തില്‍ ഫിഫ്റ്റിയുമായി തിളങ്ങിയ വെടിക്കെട്ട് താരം രോഹിത് ശര്‍മയെ ഇന്ത്യ ടെസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു. പകരം ഹനുമാ വിഹാരിയെയാണ് പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. ഇതിന്റെ കാരണത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

വിഹാരിയുടെ ബൗളിങ്

വിഹാരിയുടെ ബൗളിങ്

ഓഫ് സ്പിന്നറായും ടീമിന് ഉപയോഗിക്കാമെന്നതിനാണ് ആദ്യ ടെസ്റ്റില്‍ രോഹിത്തിനു പകരം വിാഹാരിയെ കളിപ്പിച്ചതെന്നു കോലി വെളിപ്പെടുത്തി. ടീം കോമ്പിനേഷന്‍ വളരെ പ്രധാനമായിരുന്നു. അങ്ങനെയാണ് വിഹാരിക്കു പരിഗണന നല്‍കിയത്. പാര്‍ട്ട് ടൈം ബൗളറായ താരത്തെ ഓവര്‍ റേറ്റ് വേഗത്തിലാക്കാന്‍ ടീമിന് ഉപയോഗപ്പെടുത്താമെന്നും ഉറപ്പുണ്ടായിരുന്നെന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ടീം സെലക്ഷനെക്കുറിച്ച് ചര്‍ച്ച

ടീം സെലക്ഷനെക്കുറിച്ച് ചര്‍ച്ച

ടെസ്റ്റിലെ പ്ലെയിങ് ഇലവനെ പ്രഖ്യാപിക്കും മുമ്പ് ടീം സെലക്ഷനെക്കുറിച്ചു ഗ്രൂപ്പ് ചര്‍ച്ച നടത്തിയിരുന്നു. ടീമിന് ഏറ്റവും മികച്ചത് എന്തെന്നു തീരുമാനിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ടീമിന്റെ പ്ലെയിങ് ഇലവനെക്കുറിച്ച് എല്ലായ്‌പ്പോഴും പുറത്തു നിന്നും അഭിപ്രായപ്രകടനങ്ങള്‍ വരാറുണ്ട്. എന്നാല്‍ എന്താണ് ടീമിന്റെ താല്‍പ്പര്യങ്ങളെന്നു എല്ലാവര്‍ക്കുമറിയാമെന്നും കോലി വിശദമാക്കി.

പ്രതീക്ഷ കാത്ത് വിഹാരി

പ്രതീക്ഷ കാത്ത് വിഹാരി

ടീം തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് ആദ്യ ടെസ്റ്റില്‍ വിഹാരി കാഴ്ചവച്ചത്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ വിലപ്പെട്ട 32 റണ്‍സ് സംഭാവന ചെയ്ത താരം രണ്ടാമിന്നിങ്‌സിലും കസറി. 419 റണ്‍സെന്ന വന്‍ വിജയലക്ഷ്യം വിന്‍ീസിന് മുന്നില്‍ വയ്ക്കാന്‍ വിഹാരിയും നിര്‍ണായക പങ്കു വഹിച്ചിരുന്നു. 93 റണ്‍സാണ് താരം അടിച്ചെടുത്തത്. വിഹാരിയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.

Ajinkya Rahane Answered His Critics With A Match Winning Performance | Oneindia Malayalam
രോഹിത്തിന്റെ തിരിച്ചുവരവ്

രോഹിത്തിന്റെ തിരിച്ചുവരവ്

നിശ്ചിത ഓവര്‍ ടീമിലെ അവിഭാജ്യ ഘടവും വൈസ് ക്യാപ്റ്റനുമായ രോഹിത് പക്ഷെ ടെസ്റ്റില്‍ പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലെ അവിസ്മരണീയ ബാറ്റിങ് പ്രകടനമാണ് ഹിറ്റ്മാനെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലുമെത്തിച്ചത്.

Story first published: Tuesday, August 27, 2019, 11:18 [IST]
Other articles published on Aug 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X