വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്‍ ആളു കേമനാ... ടി20യില്‍ ഇന്ത്യയുടെ അടുത്ത തുറുപ്പുചീട്ട്, പ്രശംസിച്ച് കോലി

വാഷിങ്ടണ്‍ സുന്ദറിനെയാണ് കോലി പുകഴ്ത്തിയത്

Virat Kohli Hails Washington Sundar's 'Outstanding Composure' After 2nd T20I Triumph

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര പോക്കറ്റിലാക്കിയതിനു പിന്നാലെ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ വാനോളം പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട് കോലി. രണ്ടാം ടി20യില്‍ മഴ നിയമപ്രകാരം 22 റണ്‍സിനാണ് വിന്‍ഡീസിനെ ഇന്ത്യ തകര്‍ത്തുവിട്ടത്. ഇതോടെ ഒരു മല്‍സരം ബാക്കിനില്‍ക്കെ മൂന്നു കളികളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയും ചെയ്തിരുന്നു.

സെഞ്ച്വറിയുടെ കൂട്ട് വിട്ടില്ല, സൂപ്പര്‍ സ്മിത്ത്... ഇനി കോലിക്കു താഴെയിറങ്ങാം സെഞ്ച്വറിയുടെ കൂട്ട് വിട്ടില്ല, സൂപ്പര്‍ സ്മിത്ത്... ഇനി കോലിക്കു താഴെയിറങ്ങാം

മല്‍സരത്തില്‍ ഒരു വിക്കറ്റെടുക്കാനേ കഴിഞ്ഞുള്ളൂവെങ്കിലും തകര്‍പ്പന്‍ ബൗളിങാണ് വാഷിങ്ടണ്‍ പുറത്തെടുത്തത്. ഇതാണ് താരത്തെ പുകഴ്ത്തി കോലി രംഗത്തു വരാന്‍ കാരണം.

ഭാവി തുറുപ്പുചീട്ട്

ഭാവി തുറുപ്പുചീട്ട്

ടി20യില്‍ ഇന്ത്യയുടെ അടുത്ത തുറുപ്പുചീട്ടെന്നാണ് വാഷിങ്ടണിനെ കോലി വിശേഷിപ്പിച്ചത്. വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ന്യൂബോള്‍ കൊണ്ട് വാഷിങ്ടണ്‍ നടത്തിയ പ്രകടനം ഗംഭീരമായിരുന്നു.
ബൗളര്‍മാരെ പ്രഹരിക്കാന്‍ മിടുക്കരായ വിന്‍ഡീസ് ഓപ്പണര്‍മാരെ വാഷിങ്ടണ്‍ ശരിക്കും മൂക്കുകയറിടുകയായിരുന്നു. വളരെയധികം മനസ്സാന്നിധ്യത്തോടെയാണ് താരം ബൗള്‍ ചെയ്തതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടു മല്‍സരങ്ങളിലും ഓപ്പണിങ് ബൗളര്‍

രണ്ടു മല്‍സരങ്ങളിലും ഓപ്പണിങ് ബൗളര്‍

വിന്‍ഡീസിനെതിരായ രണ്ടു ടി20കളിലും വാഷിങ്ടണാണ് ഇന്ത്യക്കു വേണ്ടി ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്.
രണ്ടു മല്‍സരങ്ങളിലും വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ താരം വെള്ളം കുടിപ്പിച്ചു. രണ്ടാം ടി20യില്‍ അപകടകാരിയായ സുനില്‍ നരെയ്‌നെതിരേ ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് വാഷിങ്ടണ്‍ വിട്ടുകൊടുത്തത്. ഇതാവട്ടെ വൈഡിലൂടെ ലഭിച്ച റണ്‍സുമായിരുന്നു.

നരെയ്‌നെ ബൗള്‍ഡാക്കി

നരെയ്‌നെ ബൗള്‍ഡാക്കി

റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച നരെയ്‌ന തന്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ വാഷിങ്ടണ്‍ ബൗള്‍ഡാക്കുകയും ചെയ്തിരുന്നു. 12 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന് നാലു റണ്‍സ് മാത്രമാണ് നേടാനായത്. വാഷിങ്ടണിന്റെ കൃത്യമായ ലൈനിലും ലെങ്തിലും നരെയ്ന്‍ പതറുകയായിരുന്നു. ഒടുവില്‍ ക്ഷമ കെട്ട് ആഞ്ഞടിക്കാന്‍ ശ്രമിച്ച നരെയ്‌നെ താരം ബൗള്‍ഡാക്കുകയും ചെയ്തു.
തന്റെ ആദ്യത്തെ രണ്ടോവറില്‍ വെറും ഒരു റണ്‍സ് മാത്രമാണ് വാഷിങ്ടണ്‍ വിട്ടുകൊടുത്തത്.

ലോകകപ്പ് തൊട്ടരികെ

ലോകകപ്പ് തൊട്ടരികെ

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ വച്ച് ടി20 ലോകകപ്പ് നടക്കാനിരിക്കെ വാഷിങ്ടണിന്റെ പ്രകടനം കോലിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ ടി20യില്‍ ഇന്ത്യയുടെ നിര്‍ണായക താരമായി വാഷിങ്ടണ്‍ മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മികച്ച ഫിറ്റ്‌നസുള്ള സുന്ദര്‍ ബാറ്റിങിലും വെടിക്കെട്ട് പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണെന്നു കോലി അഭിപ്രായപ്പെട്ടു.

Story first published: Monday, August 5, 2019, 11:25 [IST]
Other articles published on Aug 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X