വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ന്യൂസിലാന്‍ഡ്: അപൂര്‍വ്വ റെക്കോര്‍ഡിനരികെ കോലി... ഇന്ത്യയില്‍ നിന്ന് ആരുമില്ല!!

ഓക്ക്‌ലാന്‍ഡിലാണ് ആദ്യ ടി20 അരങ്ങേറുന്നത്

ഓക്ക്‌ലാന്‍ഡ്: റെക്കോര്‍ഡുകളുടെ തമ്പുരാനായ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി മറ്റൊരു അപൂര്‍വ്വ നേട്ടത്തനിരികെ. ന്യൂസിലാന്‍ഡിനെതിരേ ഇന്നാരംഭിക്കുന്ന ടി20 പരമ്പരയില്‍ ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് കോലി.

ലിവര്‍പൂള്‍ വിറച്ചു, പിന്നെ ജയിച്ചു; കോപ്പ ഡെല്‍ റെ യില്‍ അത്‌ലറ്റിക്കോ വീണുലിവര്‍പൂള്‍ വിറച്ചു, പിന്നെ ജയിച്ചു; കോപ്പ ഡെല്‍ റെ യില്‍ അത്‌ലറ്റിക്കോ വീണു

ഓക്ക്‌ലാന്‍ഡിലാണ് ഇന്ത്യ- കിവീസ് ആദ്യ ടി20 മല്‍സരം അരങ്ങേറുന്നത്. അഞ്ചു മല്‍സങ്ങളാണ് പരമ്പരയിലുള്ളത്. വിജയത്തോടെ തന്നെ ടി20 പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യവുമായാണ് കോലിപ്പട പാഡണിയുന്നത്. ഈ വര്‍ഷം ഇതിനകം കളിച്ച രണ്ടു പരമ്പരകളിലും കിരീടം നേടാന്‍ കഴിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

9000 റണ്‍സിനരികെ

9000 റണ്‍സിനരികെ

ടി20 ക്രിക്കറ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. 205 റണ്‍സ് കൂടി നേടിയാല്‍ 9000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ അദ്ദേഹത്തിനു കഴിയും. നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നെ വെറും അഞ്ചു കളിക്കാര്‍ മാത്രമേ എലൈറ്റ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളൂ.
ന്യൂസിലാന്‍ഡിനെതിരേയുള്ള ഈ ടി20 പരമ്പരയില്‍ തന്നെ കോലി ഈ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നായകന്‍.

നേടിയവര്‍ ഇവര്‍ മാത്രം

നേടിയവര്‍ ഇവര്‍ മാത്രം

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍, വിന്‍ഡീസിന്റെ നിലവിലെ ക്യാപ്റ്റന്‍ കിരോണ്‍ പൊള്ളാര്‍ഡ്, ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ മക്കുല്ലം, പാകിസ്താന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക്, ഓസ്‌ട്രേലിയയുട വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ടി20 ക്രിക്കറ്റില്‍ ഇതിനകം 9000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍.

കോലി ഇന്ത്യക്കായി നേടിയത്

കോലി ഇന്ത്യക്കായി നേടിയത്

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ടി20യില്‍ 78 മല്‍സരങ്ങളില്‍ നിന്നും 52.72 ശരാശരിയില്‍ 138.53 സ്‌ട്രൈക്ക് റേറ്റോടെ 2689 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
എന്നാല്‍ ഐപിഎല്ലില്‍തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നിലവിവലെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം 8795 റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്. ടി20യില്‍ റണ്‍വേട്ടയുടെ കാര്യത്തില്‍ കോലിക്കു പിന്നിലുള്ളത് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 8502 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. നിലവില്‍ ദേശീയ ടീമില്‍ അംഗമല്ലാത്ത മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന 8392 റണ്‍സുമായി മൂന്നാമതുണ്ട്

മറ്റൊരു റെക്കോര്‍ഡും

മറ്റൊരു റെക്കോര്‍ഡും

ടി20യില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോലിയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ഈ റെക്കോര്‍ഡ് മുന്‍ ഇതിഹാസം എംഎസ് ധോണിക്കു സ്വന്തമാണ്. 1,112 റണ്‍സുമായാണ് ധോണി തലപ്പത്ത് നില്‍ക്കുന്നത്. ഈ റെക്കോര്‍ഡ് തിരുത്താന്‍ കോലിക്കു 81 റണ്‍സ് കൂടിയാണ് വേണ്ടത്. നിലവില്‍ ക്യാപ്റ്റനെന്ന നിലയില്‍ 46.90 ശരാശരിയില്‍ 1032 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 143.73 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. വെറും 32 ഇന്നിങ്‌സുകളിലാണ് കോലി ഇത്രയും റണ്‍സെടുത്തതെങ്കില്‍ ധോണിക്കു 62 ഇന്നിങ്‌സുകള്‍ വേണ്ടി വന്നു.

ഡുപ്ലെസി തലപ്പത്ത്

ഡുപ്ലെസി തലപ്പത്ത്

ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിയുടെ പേരിലാണ്. വെറും 40 ഇന്നിങ്‌സുകളില്‍ നിന്നും ഡുപ്ലെസി വാരിക്കൂട്ടിയത് 1273 റണ്‍സാണ്.
ധോണിയാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. 39 ഇന്നിങ്‌സുകളില്‍ 1083 റണ്‍സോടെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്നാമതുണ്ട്. കോലി നാലാമതാണ്. ഡുപ്ലെസിയുടെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കു വേണ്ടത് 242 റണ്‍സാണ്.

Story first published: Friday, January 24, 2020, 10:20 [IST]
Other articles published on Jan 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X