Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഫ്‌ളോപ്പായി രോഹിത്തും ധവാനും... ഓപ്പണിങ് കോമ്പിനേഷന്‍ മാറുമോ? കോലി പറയുന്നു

കാര്‍ഡിഫ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണ്‍ അഞ്ചിന് നടക്കാനിരിക്കുന്ന ലോകകപ്പിലെ ആദ്യ പോരിന് മുമ്പ് ഇന്ത്യയെ അലട്ടുന്ന പ്രധാന കാര്യം ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും മോശം ഫോമാണ്. ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ നടന്ന സന്നാഹ മല്‍സരങ്ങളില്‍ ഇരുവരും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുവരുടെയും മോശം ഫോമില്‍ നിരാശനല്ലെന്നു ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു.

combo

രണ്ടു സന്നാഹങ്ങളിലും വ്യത്യസ്തമായ വെല്ലുവിളികളാണ് ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ഇന്ത്യക്കു നേരിടേണ്ടിവന്നത്. രോഹിത്തും ധവാനും മികച്ച താരങ്ങളാണ്. ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ കസറിയിട്ടുള്ളവരാണ് ഇരുവരും. രണ്ടു പേരുടെയും തുടക്കം അത്ര നന്നായില്ലെന്നറിയാം. എന്നാല്‍ ടീമെന്ന നിലയില്‍ ഇന്ത്യയുടെ പ്രകനടത്തില്‍ സന്തോഷമുണ്ടെന്നും കോലി വ്യക്തമാക്കി. സന്നാഹങ്ങളില്‍ 1, 2 എന്നിങ്ങനെയായിരുന്നു ധവാന്റെ സ്‌കോറുകള്‍. രോഹിത് ആദ്യ കളിയില്‍ രണ്ടും രണ്ടാമത്തേതില്‍ 12ഉം റണസിന് പുറത്താവുകയായിരുന്നു.

ബംഗ്ലാദേശിനെതിരേ നാലാമനായി ഇറങ്ങി സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിനെ കോലി പ്രശംസിച്ചു. രാഹുലിന്റെ പ്രകടനമായിരുന്നു കളിയിലെ ഏറ്റവും വലിയ പോസിറ്റീവ്. അദ്ദേഹം റണ്‍സ് നേടുകയെന്നത് വളരെ പ്രധാനമായിരുന്നു. ക്ലാസ് പ്ലെയറാണ് രാഹുലെന്നും കോലി ചൂണ്ടിക്കാട്ടി. എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവും മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരേ കാഴ്ചവച്ചതെന്നും ഇന്ത്യന്‍ നായകന്‍ ്കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 29, 2019, 15:47 [IST]
Other articles published on May 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+