വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിന്റെ പോക്ക് എങ്ങോട്ട്? എന്‍റര്‍ടെയ്നര്‍ ഒരാള്‍ മാത്രം!! അത് ഇന്ത്യന്‍ സൂപ്പര്‍ താരം...

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം

By Manu

ലണ്ടന്‍: ആധുനിക ക്രിക്കറ്റിനെതിരേ വിമര്‍ശനവുമായി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെവിന്‍ പീറ്റേഴ്‌സന്‍ രംഗത്ത്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് എന്നാല്‍ ഇംഗ്ലണ്ടിനായി കളിച്ച പീറ്റേഴ്‌സന്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായാണ് പരിഗണിക്കുന്നത്. തുടര്‍ച്ചയായ പരിക്കുകള്‍ മൂലം കരിയര്‍ നേരത്തേ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും കമന്റേറ്ററായി അദ്ദേഹം ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്.

പരമ്പര പോക്കറ്റിലാക്കാന്‍ ടീം ഇന്ത്യ, മാറ്റങ്ങള്‍ക്കു സാധ്യത... തിരിച്ചടിക്കുമോ വിന്‍ഡീസ് ?പരമ്പര പോക്കറ്റിലാക്കാന്‍ ടീം ഇന്ത്യ, മാറ്റങ്ങള്‍ക്കു സാധ്യത... തിരിച്ചടിക്കുമോ വിന്‍ഡീസ് ?

ബെയ്ല്‍സ് ഇല്ലാതെ ക്രിക്കറ്റോ? അപ്പീലില്ലെങ്കില്‍ ഔട്ടോ? ക്രിക്കറ്റില്‍ ഇങ്ങനെയും ചില നിയമങ്ങള്‍... ബെയ്ല്‍സ് ഇല്ലാതെ ക്രിക്കറ്റോ? അപ്പീലില്ലെങ്കില്‍ ഔട്ടോ? ക്രിക്കറ്റില്‍ ഇങ്ങനെയും ചില നിയമങ്ങള്‍...

14 വര്‍ഷം നീണ്ട കരിയറില്‍ 136 ഏകദിനങ്ങളിലും 104 ടെസ്റ്റുകളിലും 37 ട്വന്റി20 മല്‍സരങ്ങളിലും പീറ്റേഴ്‌സന്‍ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടുണ്ട്. 32 അന്താരാഷ്ട്ര സെഞ്ച്വറികളും ഇത്രയും മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം നേടി. തന്റെ കാലഘട്ടത്തെപ്പോലെ കാണികളെ ഹരം കൊള്ളിക്കുന്ന താരങ്ങള്‍ ഇപ്പോള്‍ കുറവാണെന്നാണ് പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടുന്നത്.

വിരാട് കോലി മാത്രം

വിരാട് കോലി മാത്രം

ആധുനിക ക്രിക്കറ്റില്‍ തന്റെ പ്രകടനം കൊണ്ട് കാണികളെ ത്രില്ലടിപ്പിക്കുന്ന താരങ്ങളെ കാണാന്‍ കഴിയാത്തത് നിരാശാജനകമാണ്. ഇതിന് ഒരേയൊരു അപവാദം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ്. എത്ര മനോഹരമായ ഇന്നിങ്‌സുകളാണ് അദ്ദേഹം കളിക്കുന്നത്.
കോലിയെ മാറ്റിനിര്‍ത്തിയാല്‍ ഇപ്പോള്‍ മല്‍സരരംഗത്തുള്ള ഒരു താരത്തിന്റെയും പ്രകടനം തന്നെ ആകര്‍ഷിച്ചിട്ടില്ലെന്നും ഇതു തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നതാണെന്നും പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടുന്നു.

അക്കാലത്ത് നിരവധി പേര്‍

അക്കാലത്ത് നിരവധി പേര്‍

താന്‍ മല്‍സരരംഗത്തുണ്ടായിരുന്ന കാലത്ത് നിരവധി എന്റര്‍ടെയ്‌നര്‍മാര്‍ ക്രിക്കറ്റിലുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷെയ്ന്‍ വോണ്‍, ആന്‍ഡ്രു ഫ്‌ളിന്റോഫ്, മുത്തയ്യ മുരളീധരന്‍, കേട്‌ലി ആംബ്രോസ്, മാത്യു ഹെയ്ഡന്‍, കോട്‌നി വാല്‍ഷ്, റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, വസീം അക്രം എന്നിങ്ങനെ വലിയൊരു നിര തന്നെ അക്കാലത്തുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അത്തരം ഇതിഹാസാരങ്ങളുമായി താരതമ്യം ചെയ്യാവുന്നവര്‍ ഇല്ലെന്നത് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയ വീഴ്ചയാണെന്ന് പീറ്റേഴ്‌സന്‍ വിലയിരുത്തി.

കമന്ററിയില്‍ മാത്രം ശ്രദ്ധിക്കുന്നു

കമന്ററിയില്‍ മാത്രം ശ്രദ്ധിക്കുന്നു

പഴയ ഇതിഹാസതാരങ്ങള്‍ വിരമിച്ച ശേഷം കമന്ററിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പീറ്റേഴ്‌സന്‍ വിമര്‍ശിക്കുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് ആരും പ്രവര്‍ത്തിക്കുന്നത് കാണുന്നില്ല. പഴയ സൂപ്പര്‍ താരങ്ങള്‍ വളര്‍ന്നുവരുന്ന കളിക്കാരെ സഹായിക്കാനോ പ്രചോദിപ്പിക്കാനോ മുന്‍കൈ എടുക്കുന്നില്ലെന്നത് നിരാശാജനകമാണ്. ഏതെങ്കലുംദേശീയ ടീമിനോ, ഫ്രാഞ്ചൈസികള്‍ക്കോ, അക്കാദമികള്‍ക്കോ വേണ്ടി പഴയ സൂപ്പര്‍ താരങ്ങള്‍ പ്രവര്‍ത്തിക്കണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമ യുവതാരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനും അവരെ വളര്‍ത്തിക്കൊണ്ടുവരാനം സാധിക്കുകയുള്ളൂവെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

Story first published: Thursday, October 11, 2018, 12:15 [IST]
Other articles published on Oct 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X