വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജാമിസണിന്റെ 'കെണിയില്‍' കോലി കുരുങ്ങി, അതേ വീക്ക്‌നെസ് മുതലെടുത്തു, വീഡിയോ

രണ്ടു റണ്‍സ് മാത്രമേ ഇന്ത്യന്‍ നായകനു നേടാനായുള്ളൂ

captain kohli falls in to jamieson's trap

വെല്ലിങ്ടണ്‍: ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനും ഇന്ത്യന്‍ നായകനുമായ വിരാട് കോലിക്കു ഇതെന്തു സംഭവിച്ചു എന്ന ഞെട്ടലിലാണ് ആരാധകര്‍. ന്യൂസിലാന്‍ഡിലെത്തിയ ശേഷം കോലിക്കു പഴയ കോലിയാവാന്‍ കഴിഞ്ഞിട്ടില്ല. വിക്കറ്റ് വിട്ടുതരാന്‍ മടിയുള്ള, ഏതു ബൗളിങ് നിരയ്‌ക്കെതിരേയും പിടിച്ചുനില്‍ക്കുന്ന കോലി ഇവിടെ വളരെ നിസാരമായാണ് വിക്കറ്റ് വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നത്.

ഇന്ത്യ- ന്യൂസിലാന്‍ഡ്: വീഴാതെ മായങ്ക്... അപൂര്‍വ്വ നേട്ടം, 30 വര്‍ഷത്തിനു ശേഷമാദ്യംഇന്ത്യ- ന്യൂസിലാന്‍ഡ്: വീഴാതെ മായങ്ക്... അപൂര്‍വ്വ നേട്ടം, 30 വര്‍ഷത്തിനു ശേഷമാദ്യം

നേരത്തേ നടന്ന ടി20, ഏകദിന പരമ്പരകളില്‍ നിറം മങ്ങിയ അദ്ദേഹം ടെസ്റ്റിലെങ്കിലും ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ വെറും രണ്ടു റണ്‍സിന് കോലി പുറത്തായി. അരങ്ങേറ്റക്കാരനായ പേസര്‍ കൈല്‍ ജാമിസണാണ് കോലിയെ അനായാസം പുറത്താക്കിയത്.

ഓഫ്സ്റ്റംപ് വീക്ക്‌നെസ്

ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന പന്തുകള്‍ക്കെതിരേ
ഷോട്ട് കളിക്കുന്നതില്‍ കോലി അത്ര മിടുക്കനല്ലെന്നു എല്ലാവര്‍ക്കുമറിയാവുന്ന രഹസ്യമാണ്. എതിരാളികള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പലപ്പോഴും പരീക്ഷിക്കുന്നതും ഈ തന്ത്രമാണ്.
കന്നി ടെസ്റ്റ് മാത്രം കളിക്കുന്ന ജാമിസണ്‍ കോലിയുടെ ഈ വീക്ക്‌നെസ് വെല്ലിങ്ടണില്‍ മുതലെടുക്കുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത ഫുള്‍ലെങ്ത് ബോളില്‍ ഡ്രൈവിനു ശ്രമിച്ച കോലിയുടെ കണക്കുകൂട്ടല്‍ തെറ്റി. ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്ത് ഫസ്റ്റ് സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ അനായാസം പിടികൂടുകയായിരുന്നു.

രക്ഷിക്കാന്‍ കോലിക്കായില്ല

ഇന്ത്യ രണ്ടു വിക്കറ്റിനു 35 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് നാലാമനായി കോലി ക്രീസിലെത്തുന്നത്. ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ ചേതേശ്വര്‍ പുജാര പെട്ടെന്നു മടങ്ങിയതാണ് കോലിയുടെ വരവ് നേരത്തേയാക്കിയത്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്രീസിലെത്തിയാല്‍ വലിയ ഇന്നിങ്‌സുകള്‍ കളിച്ച് കോലി ടീമിനെ കരകയറ്റാറുണ്ട്.
എന്നാല്‍ ഇത്തവണ കോലിക്കു ടീമിന്റെ രക്ഷകനാവാന്‍ സാധിച്ചില്ല. മോണിങ് സെഷനില്‍ തന്നെ, ടീം സ്‌കോറിലേക്ക് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കോലിക്കു ജാമിസണ്‍ മടക്ക ടിക്കറ്റ് നല്‍കി.

കോലിക്കു എന്തു പറ്റി?

ഈ വര്‍ഷം കോലിയെ സംബന്ധിച്ച് വ്യക്തിപരമായി ആഹ്ലാദിക്കാനുള്ള വകയൊന്നും നല്‍കാതെയാണ് മുന്നോട്ടുപോവുന്നത്. ബാറ്റിങില്‍ പഴയ മാജിക്ക് അദ്ദേഹത്തിന് 2020ല്‍ പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ കോലിയുടെ മോശം ഫോം ഇന്ത്യയെ വലിയ ആശങ്കയിലാക്കുന്നുണ്ട്.

ഒരു സെഞ്ച്വറി പോലുമില്ല

അവസാനമായി കളിച്ച 19 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞിട്ടില്ല. കോലിയുടെ അവസാന സെഞ്ച്വറി ബംഗ്ലാദേശിനെതിരേ നാട്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഡേ- നൈറ്റ് ടെസ്റ്റിലായിരുന്നു. അതേസമയം, 2019 ആഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായി നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായിരുന്നു ഏകദിനത്തില്‍ അദ്ദേഹത്തിന്‍െ അവസാനത്തെ സെഞ്ച്വറി. ഇപ്പോഴത്തെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ കോലിക്കു 50ന് മുകളില്‍ നേടാനായിട്ടുള്ളൂ.

കൈല്‍ ജാമിസണിന്‍റെ ബൗളിങില്‍ കോലിയെ സ്ലിപ്പില്‍ ടെയ്ലര്‍ പിടികൂടുന്നു

Story first published: Friday, February 21, 2020, 11:58 [IST]
Other articles published on Feb 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X