വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ്: ഇന്ത്യ എന്തിനും തയ്യാര്‍... ഏറ്റവും വലിയ വെല്ലുവിളി ഫീല്‍ഡിങ്, കോലി പറയുന്നു

വെള്ളിയാഴ്ച ഒരു മണിക്കാണ് ടെസ്റ്റ് ആരംഭിക്കുന്നത്

Virat Kohli addresses media ahead of 2nd Test match in Kolkata

കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റിനു ഇന്ത്യന്‍ ടീം തയ്യാറെടുത്തു കഴിഞ്ഞതായി ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. വെള്ളിയാഴ്ച ആരംഭിക്കുന്ന കന്നി ഡേ-നൈറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞതായും കോലി പറഞ്ഞു.

പിങ്ക് ബോള്‍ ടെസ്റ്റ്: ഈഡന്‍ ഇളകിമറിയും, ഇതിഹാസങ്ങള്‍ ഒരു കുടക്കീഴില്‍... ഒപ്പം സംഗീത വിരുന്നുംപിങ്ക് ബോള്‍ ടെസ്റ്റ്: ഈഡന്‍ ഇളകിമറിയും, ഇതിഹാസങ്ങള്‍ ഒരു കുടക്കീഴില്‍... ഒപ്പം സംഗീത വിരുന്നും

പിങ്ക് ബോള്‍ ടെസ്റ്റ് വന്‍ വിജയമാക്കി മാറ്റാന്‍ വലിയ തയ്യാറെടുപ്പുകളാണ് ബിസിസിഐ നടത്തിയിരിക്കുന്നത്. മുന്‍ ഇതിഹാസ താരങ്ങളും രാഷ്ട്രീയ, ഭരണമേഖലയില്‍ നിന്നുള്ളവരും ടെസ്റ്റിന് ഗ്ലാമര്‍ കൂട്ടാന്‍ ഈഡനിലെത്തുന്നുണ്ട്. ഉച്ചയ്ക്കു ഒരു മണിക്കാണ് ടെസ്റ്റ് ആരംഭിക്കുന്നത്.

വെല്ലുവിളി തന്നെ

വെല്ലുവിളി തന്നെ

ആദ്യമായി പിങ്ക് ടെസ്റ്റില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണെന്ന് കോലി സമ്മതിക്കുന്നു. വെല്ലുവിളിയും അതേസമയം ആവേശവുമാണ് തോന്നുന്നത്. കളിയുടെ തുടക്കത്തിലായിരിക്കും കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരിക.
ഇന്ത്യന്‍ ടീം ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണ്.
കളിക്കാരെല്ലാം വലിയ ആവേശത്തിലാണ്. തീര്‍ച്ചയായും ഇതൊരു ചരിത്രം മുഹൂര്‍ത്തം തന്നെയായിരിക്കുമെന്നും 31 കാരനായ കോലി മാധ്യമങ്ങളോടു പറഞ്ഞു.

അവസാന സെഷന്‍ ദുഷ്‌കരമാവും

അവസാന സെഷന്‍ ദുഷ്‌കരമാവും

രാത്രിയില്‍ മഞ്ഞുവീഴ്ചയുണ്ടാവുമെന്നതിനാല്‍ ടെസ്റ്റില്‍ അവസാന സെഷനായിരിക്കും ടീമിനെ സംബന്ധിച്ച് ഏറ്റലും ദുഷ്‌കരമെന്ന് പല മുന്‍ താങ്ങളും ക്രിക്കറ്റ് പണ്ഡിതരും ചൂണ്ടിക്കായിരുന്നു. മാത്രമല്ല സൂര്യസ്തമയത്തിനു ശേഷം ബൗളര്‍മാര്‍ക്കു പന്തെറിയുന്നതും കടുപ്പമാവുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനോട് കോലിയും അനുകൂലിക്കുന്നു. മഞ്ഞ് വീഴ്ചയെ അതിജീവിക്കാന്‍ പ്രത്യേക വഴികളൊന്നുമില്ല. അത് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നതാണ്. അവസാന സെഷനില്‍ ഇതുതന്നെയായിരിക്കും നിര്‍ണായകമാവുകയെന്നും കോലി ചൂണ്ടിക്കാട്ടി.

ഫീല്‍ഡിങ് എളുപ്പമാവില്ല

ഫീല്‍ഡിങ് എളുപ്പമാവില്ല

പിങ്ക് ബോള്‍ ടെസ്റ്റില്‍ ബാറ്റിങ്, ബൗളിങ് ഇവയേക്കാള്‍ ദുഷ്‌കരം ഫീല്‍ഡിങായിരിക്കുമെന്ന് കോലി അഭിപ്രായപ്പെട്ടു. ഫീല്‍ഡിങ് സെഷനായിരിക്കും ഏറ്റവും വലിയ വെല്ലുവിളി. പിങ്ക് ബോള്‍ കൊണ്ട് ഫീല്‍ഡ് ചെയ്യുക എത്ര കടുപ്പമാണെന്നത് കാണികളെയും അമ്പരപ്പിക്കും. പിങ്ക് ബോളിനു റെഡ് ബോളിനേക്കാള്‍ ഭാരം കൂടുതലുള്ളതുപോലെയാണ് അനുഭവപ്പെടുന്നത്. രണ്ടു പന്തുകളുടെയും ഭാരത്തില്‍ വ്യത്യാസമില്ലെന്ന് ഉറപ്പുണ്ട്. സ്ലിപ്പില്‍ ക്യാച്ചെടുക്കുമ്പോള്‍ പന്തിന് കൂടുതല്‍ ഭാരമുള്ളതു പോലെയാണ് തോന്നിയത്. മാത്രമല്ല ബൗണ്ടറിയില്‍ നിന്ന് ത്രോ ചെയ്യുമ്പോഴും ഫീല്‍ഡര്‍മാര്‍ക്ക് കൂടുതല്‍ അധ്വാനം വേണ്ടി വരുമെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, November 21, 2019, 13:00 [IST]
Other articles published on Nov 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X