വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ് ടി20: ഇത് വളരെ സ്‌പെഷ്യല്‍, അനുഷ്‌കയ്ക്കു സമര്‍പ്പിച്ച് കോലി... ഒരു കാരണവുമുണ്ട്

കരിയറിലെ വേഗമേറിയ ഫിഫ്റ്റിയാണ് കോലി മല്‍സരത്തില്‍ നേടിയത്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയെ ടി20 പരമ്പര നേട്ടത്തിലേക്കു നയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വാംഖഡെ സ്‌റ്റേഡിത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ വിന്‍ഡീസിനെ കോലിയും സംഘവും വാരിക്കളയുകയായിരുന്നു. 67 റണ്‍സിന്റെ ജയത്തോടെയാണ് പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയത്. റണ്‍ചേസിനെ തുണയ്ക്കുന്ന വാംഖഡെയിലെ പിച്ചില്‍ ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ വിന്‍ഡീസിന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ ടീമുകള്‍ക്ക് ജയം; ജീസസിന് ഹാട്രിക്, ടോട്ടനത്തിന് തോല്‍വിചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ ടീമുകള്‍ക്ക് ജയം; ജീസസിന് ഹാട്രിക്, ടോട്ടനത്തിന് തോല്‍വി

നാലാമനായി ക്രീസിലെത്തിയ കോലി വെറും 29 പന്തില്‍ ഏഴു കൂറ്റന്‍ സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം പുറത്താവാതെ 70 റണ്‍സാണ് വാരിക്കൂട്ടിയത്. കരിയറിലെ ഏറ്റവും വേഗമേറിയ ടി20 ഫിഫ്റ്റിയും ഈ മല്‍സരത്തില്‍ കോലി കുറിച്ചിരുന്നു.

അനുഷ്‌കയ്ക്കു സമര്‍പ്പിച്ചു

അനുഷ്‌കയ്ക്കു സമര്‍പ്പിച്ചു

ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയ്ക്കാണ് വാംഖഡെയിലെ ഇന്നിങ്‌സ് താന്‍ സമര്‍പ്പിക്കുന്നതെന്നു മല്‍സരശേഷം കോലി വ്യക്തമാക്കി. തന്നെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലായ ഇന്നിങ്‌സാണിതെന്നും ഇതു അവള്‍ക്കുള്ള സ്‌പെഷ്യല്‍ ഗിഫ്റ്റ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കോലിയുടെയും അനുഷ്‌കയുടെയും വിവാഹ വാര്‍ഷിക ദിനം കൂടിയായിരുന്നു ഡിസംബര്‍ 11. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിനത്തിലാണ് അനുഷ്‌ക കോലിയുടെ ജീവിതത്തിന്റെ ഇന്നിങ്‌സിലെ പങ്കാളിയായത്.

ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന്

ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന്

കരിയറില്‍ താന്‍ കളിച്ച ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു വാംഖഡെയിലേത്. ആദ്യം ബാറ്റ് ചെയ്ത ശേഷം നമ്മള്‍ ജയിട്ടിരിക്കുന്നു. ഇത് വളരെ വലിയ നേട്ടം തന്നെയായാണ് കാണുന്നത്.
മൂന്നു ഫോര്‍മാറ്റുകളിലും ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ സാധിക്കുമെന്നു തനിക്കറിയാമായിരുന്നു. അതിനുള്ള മനസ്സ് കൂടി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ഈ പ്രകടനം ശരിക്കും പ്രചോദനം തന്നെയാണ്. കുറച്ചു കാലം ടി20യില്‍ കളിക്കാതിരുന്ന ശേഷം തിരിച്ചുവരവില്‍ ഇത്രയും നല്ല പ്രകടനം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഫീല്‍ഡിങില്‍ പ്ലാനുകള്‍ കൃത്യമായി നടപ്പാക്കുകയെന്നത് പ്രധാനമാണെന്നും കോലി വിശദമാക്കി.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു

ഇന്നിങ്‌സിലെ ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്നു ടീം കാണിച്ചു തന്നതായി കോലി ചൂണ്ടിക്കാട്ടി. രോഹിത്തും രാഹുലും ചേര്‍ന്നു നല്‍കിയ മികച്ച തുടക്കമാണ് ടീമിനു മികച്ച അടിത്തറയിട്ടത്.
മുന്‍ മല്‍സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ഇതുപോലെ ഫ്രീയായി ബാറ്റ് ചെയ്യാന്‍ ടീമിനായിരുന്നില്ല. എന്നാല്‍ വാംഖഡെയിലെ പിച്ചും ടീമിന് ഗുണം ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് മികച്ചൊരു പാഠം കൂടിയാണിത്. ഇതു തങ്ങള്‍ ഓര്‍ക്കുമെന്നും കോലി പറഞ്ഞു.

Story first published: Thursday, December 12, 2019, 10:20 [IST]
Other articles published on Dec 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X