ഇന്ത്യ vs ന്യൂസിലാന്‍ഡ്: സംഘത്തില്‍ 3 വിക്കറ്റ് കീപ്പര്‍മാര്‍.. വിക്കറ്റ് കാക്കുക ആര്? കോലി പറയുന്നു

India has 3 wicket keeper options as against New Zealand | Oneindia Malayalam

ഓക്ക്‌ലാന്‍ഡ്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം വെള്ളിയാഴ്ച ഓക്ക്‌ലാന്‍ഡില്‍ നടക്കാനിരിക്കെ ടീം ലൈനപ്പിനെക്കുറിച്ച് സൂചനകള്‍ നല്‍കിയിരിക്കുകയാണ് നായകന്‍ വിരാട് കോലി. വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ് ഇന്ത്യക്കു കൂടുതല്‍ ആശയക്കുഴപ്പമുള്ളത്. മൂന്നു വിക്കറ്റ് കീപ്പര്‍മാര്‍ നിലവില്‍ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിലുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ തികച്ചും അപ്രതീക്ഷിതമായാണ് ടീമിലെത്തിയത്.

അക്തറിന്‍റെ ഇന്ത്യന്‍ പ്രണയം... ലക്ഷ്യം പണമെന്ന് സെവാഗ്!! ചുട്ട മറുപടിയുമായി അക്തര്‍

ടി20 പരമ്പരയില്‍ റിഷഭ് പന്ത്, ലോകേഷ് രാഹുല്‍, സഞ്ജു ഈ മൂന്നു പേരില്‍ ആരാവും വിക്കറ്റ് കീപ്പറാവാന്‍ സാധ്യതയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കോലി.

രാഹുല്‍ തന്നെ വിക്കറ്റ് കീപ്പര്‍

രാഹുല്‍ തന്നെ വിക്കറ്റ് കീപ്പര്‍

ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ തിളങ്ങിയ രാഹുല്‍ തന്നെയായിരിക്കും ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വിക്കറ്റ് കാക്കുകയെന്നു കോലി വ്യക്തമാക്കി. ഇതോടെ പന്തിന്റെയും സഞ്ജുവിന്റെയും പ്രതീക്ഷകളാണ് അസ്തമിച്ചത്.

ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റിങിനിടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ടു പന്തിനു പരിക്കേറ്റതോടെയാണ് രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി പരീക്ഷിച്ചത്. ഈ നീക്കം വിജയമാവുകയും ചെയ്തിരുന്നു.

രാഹുല്‍- രോഹിത് ഓപ്പണര്‍മാര്‍

രാഹുല്‍- രോഹിത് ഓപ്പണര്‍മാര്‍

ടി20 പരമ്പരയില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം രാഹുലായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നും കോലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിക്കു കാരണം സ്ഥിരം ഓപ്പണര്‍ ശിഖര്‍ ധവാന്‍ പിന്‍മാറിയിരുന്നു.

ധവാന്റെ അഭാവത്തില്‍ മറ്റൊരു ഇടംകൈയന്‍ ബാറ്റ്‌സ്മാനായ പന്തിനെ ഇന്ത്യ ഓപ്പണിങില്‍ പരീക്ഷിച്ചേക്കാമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതു തള്ളിയാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി രാഹുലായിരിക്കുമെന്ന് കോലി അറിയിച്ചത്. ലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലും അതിനു മുമ്പ് വെസ്റ്റ് ഇന്‍ഡിസിനെതിരേയുള്ള പരമ്പരയിലും ഓപ്പണറായി ഇറങ്ങി രാഹുല്‍ തിളങ്ങിയിരുന്നു.

പന്തിന് അവസരമുണ്ടാവില്ല

പന്തിന് അവസരമുണ്ടാവില്ല

ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ പന്തിന് ടി20 പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ലെന്നാണ് കോലിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. പന്തിന്റെ ബാറ്റിങ് പൊസിഷനില്‍ മനീഷ് പാണ്ഡെ കളിച്ചേക്കും.

പന്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണ് പാണ്ഡെയെന്നും, പാണ്ഡെയുടെ വരവ് ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്കു കൂടുതല്‍ കരുത്തു ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നു.

സഞ്ജുവിന് വന്‍ തിരിച്ചടി

സഞ്ജുവിന് വന്‍ തിരിച്ചടി

ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി രാഹുല്‍ വരുമെന്നു കോലി വ്യക്തമാക്കിയതോടെ പന്തിന്റെ മാത്രമല്ല മലയാളി താരം സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്കു കൂടിയാണ് മങ്ങലേറ്റത്. നേരത്തേ പന്ത് മാത്രമായിരുന്നു വിക്കറ്റ് കീപ്പിങില്‍ സഞ്ജുവിന് ഭീഷണിയായിരുന്നത്. പന്ത് മോശം പ്രകടനം നടത്തിയപ്പോഴെല്ലാം തനിക്കു അവസരം ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പന്തിനെ വെട്ടി രാഹുല്‍ ഇപ്പോള്‍ നമ്പര്‍ വണ്ണായതോടെ സഞ്ജുവിന്റെ ടീമിലേക്കുള്ള വഴി അടയുകയാണ്.

ഏകദിനത്തില്‍ പൃഥ്വി വരും

ഏകദിനത്തില്‍ പൃഥ്വി വരും

ന്യൂസിലാന്‍ഡിനെതിരേയുള്ള ഏകദിന പരമ്പരയില്‍ രോഹിത്തിനൊപ്പം രാഹുല്‍ ഓപ്പണറായി കളിക്കാന്‍ സാധ്യത കുറവാണെന്നും കോലി വ്യക്തമാക്കി. പകരം യുവ ബാറ്റ്‌സ്മാനും പുതുമുഖവുമായ പൃഥ്വി ഷാ ഓപ്പണറായി കളിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ധവാന്റെ പകരക്കാരനായി ഏകദിന പരമ്പരയില്‍ മാത്രമാണ് ഇന്ത്യ പൃഥ്വിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പൃഥ്വി ഇന്ത്യയുടെ ഭാവി ഓപ്പണറെന്നു വിലയിരുത്തപ്പെടുന്ന താരമാണ്.

രാഹുല്‍ അഞ്ചാം നമ്പറില്‍

രാഹുല്‍ അഞ്ചാം നമ്പറില്‍

ഏകദിന പരമ്പരയില്‍ രാഹുലിനെ അഞ്ചാം നമ്പറില്‍ തന്നെ ഇറക്കാനാണ് ആലോചിക്കുന്നതെന്നു കോലി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരേ രാജ്‌കോട്ടില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ അഞ്ചാമനായി ഇറങ്ങി അതിവേഗം റണ്‍സ് അടിച്ചുകൂട്ടിയ രാഹുല്‍ മാന്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വിക്കറ്റ് കീപ്പിങില്‍ രാഹുലിന്റെ പ്രകടനം ടീമിന് കൂടുതല്‍ സ്ഥിരത നല്‍കിയതായും ഇതേ രീതിയില്‍ മുന്നോട്ട് പോവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോലി വ്യക്തമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, January 23, 2020, 12:05 [IST]
Other articles published on Jan 23, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X