ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: വമ്പന്‍ റെക്കോര്‍ഡിനരികെ കോലി, ധോണിക്കു പോലുമില്ല!!

മൊഹാലി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മല്‍സരം രാത്രി മൊഹാലിയില്‍ നടക്കാനിരിക്കെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. മഴ മാറി നില്‍ക്കുമെന്ന കാലാവസ്ഥാ പ്രവചനവും റണ്‍മഴയ്ക്കു സാധ്യതയുള്ള പിച്ചാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നുമുള്ളതാണ് ഇതിന്റെ പ്രധാന കാരണം. കാരണം ഞായറാഴ്ച ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യത്തെ ടി20 കനത്ത മഴയെ തുടര്‍ന്നു ഉപേക്ഷിച്ചിരുന്നു.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ട്വന്റി-20: കോലിയെ ഇക്കുറിയും റബാദ വീഴ്ത്തുമോ?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഈ പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും കാത്ത് വമ്പന്‍ റെക്കോര്‍ഡുകളാണുള്ളത്. ഇരുവരും ഇവ കുറിക്കുമെന്നു തന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.

നാട്ടില്‍ ആദ്യത്തെ ടി20 പരമ്പര

നാട്ടില്‍ ആദ്യത്തെ ടി20 പരമ്പര

ദക്ഷിണഫ്രിക്കയ്‌ക്കെതിരേ സ്വന്തം നാട്ടില്‍ ഇതുവരെ ടി20 പരമ്പര നേടാന്‍ ടീം ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. ടീമിന് ലലോകകപ്പുള്‍പ്പെടെ എല്ലാ പ്രധാനപ്പെട്ട കിരീടങ്ങളും സമ്മാനിച്ചിട്ടുള്ള മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു പോലും സാധിക്കാത്ത നേട്ടമാണിത്. ഈ നാണക്കേട് മായ്ക്കുന്നതിനൊപ്പം പുതിയ റെക്കോര്‍ഡ് കുറിക്കാനുള്ള അവസരമാണ് കോലിക്കു കൈവന്നിരിക്കുന്നത്. ഇത്തവണ ഇന്ത്യയെ ജയിപ്പിക്കാനായാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ പരമ്പര നേടിത്തന്ന ആദ്യ ക്യാപ്റ്റനായി കോലി മാറും.

ഗുപ്റ്റിലിനെ പിന്തള്ളാന്‍ ഹിറ്റ്മാന്‍

ഗുപ്റ്റിലിനെ പിന്തള്ളാന്‍ ഹിറ്റ്മാന്‍

ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ ഈ പരമ്പരയില്‍ കാത്തിരിക്കുന്നത്. നിലവില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പേരിലാണണ് ഈ റെക്കോര്‍ഡ്. 424 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 341 റണ്‍സുമായി ഹിറ്റ്മാന്‍ രണ്ടാമതുണ്ട്. ഇത്തവണത്ത പരമ്പരയില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും 84 റണ്‍സെടുത്താല്‍ രോഹിത് ഈ ലിസ്റ്റില്‍ തലപ്പത്തേക്കു കയറും.

മുന്‍തൂക്കം ഇന്ത്യക്ക്

മുന്‍തൂക്കം ഇന്ത്യക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ ഇതുവരെ ടി20 പരമ്പര ഇന്ത്യ നേടിയിട്ടില്ലെങ്കിലും ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇതുവരെ 14 ടി20 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയില്‍ ഇന്ത്യ എട്ടെണ്ണത്തില്‍ ജയിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളിലാണ് ദക്ഷിണാഫ്രിക്ക ജയം പിടിച്ചെടുത്തത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, നവദീപ് സെയ്‌നി.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡികോക്ക് (ക്യാപ്റ്റന്‍), റാസി വാന്‍ഡര്‍ ഡ്യുസെന്‍, റീസ്സ ഹെന്‍ഡ്രിക്‌സ്, ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, ഡ്വയ്ന്‍ പ്രെട്ടോറിയസ്, ആന്‍ഡില്‍ ഫെലുക്വായോ, ആന്റിച്ച് നോര്‍ട്ടെ, കാഗിസോ റബാദ, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, തബ്രെയ്‌സ് ഷാംസി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, September 18, 2019, 14:16 [IST]
Other articles published on Sep 18, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X