Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ശ്രീനിവാസനെ സന്ദര്‍ശിച്ചതെന്തിന്?

ചെന്നൈ: ഒത്തുകളി ആരോപണത്തിന്റെ നിഴലിലുള്ള മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി സന്ദര്‍ശിച്ചത് വിവാദമാകുന്നു. ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ഏകദിന മത്സരത്തിനുശേഷം വെള്ളിയാഴ്ച രാവിലെയാണ് ധോണി ശ്രീനിവാസന്റെ വസതിയിലെത്തി സന്ദര്‍ശനം നടത്തിയത്.

ധോണിയുടെ പ്രഭാതഭക്ഷണം ശ്രീനിവാസനൊപ്പമായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ക്യാപ്റ്റനാണ് ധോണി. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ടീമിനെ രണ്ടുവര്‍ഷത്തേക്ക് ഐപിഎല്‍ ടൂര്‍ണമെന്റില്‍ തഴഞ്ഞിരിക്കുകയാണ്. വിഷയത്തില്‍ ശ്രീനിവാസന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനവും നേരിടേണ്ടിവന്നു.

dhoni-srinivasan

ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ ഐപിഎല്‍ കേസിലെ പ്രധാന പ്രതിയാണ്. ഐപിഎല്‍ കേസ് അന്വേഷിക്കുന്ന ലോധ കമ്മീഷന്‍ അന്വേഷണം തുടരുകയാണ്. ഈ അവസരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണിയുടെ സന്ദര്‍ശനം സംശയാസ്പദമാണെന്നാണ് ആരോപണം.

ധോണിയുടെ സന്ദര്‍ശനത്തിനെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ രംഗത്തെത്തി. ധോണിക്ക് ശ്രീനിവാസനെ സന്ദര്‍ശിക്കുന്നതിന് വിലക്കൊന്നും ഇല്ലെങ്കിലും ധോണിയുടെ സന്ദര്‍ശനം ഒഴിവാക്കേണ്ടിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ആരും നിയമത്തിന് അതീതനല്ലെന്നും ആദിത്യ വര്‍മ വ്യക്തമാക്കി.

Story first published: Saturday, October 24, 2015, 8:57 [IST]
Other articles published on Oct 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+