ഇന്ത്യ നാലു ദിവസം കൊണ്ട് ജയിക്കും
ജോ റൂട്ട് പകല്‍സ്വപ്നം കാണുകയാണ്. ഇംഗ്ലണ്ടിന് ജയിക്കാന്‍ ഒരു സാധ്യതയുമുണ്ടെന്നു താന്‍ കരുതുന്നില്ലെന്നു മദന്‍ ലാല്‍ പറഞ്ഞു. ഇന്ത്യ തന്നെയാണ് നാലാം ടെസ്റ്റിലെയും ഫേവറിറ്റുകള്‍. എത്ര ദിവസം കൊണ്ട് ഇന്ത്യ ജയിക്കുമെന്നതു മാത്രമാണ് അറിയാനുള്ളത്. എന്നോടു നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ മല്‍സരം അവസാന ദിവസത്തിലേക്കു നീളില്ലെന്നാണ് ഞാന്‍ പറയുക. നമ്മുടെ ബൗളര്‍മാര്‍ നാലു ദിവസം കൊണ്ടു തന്നെ ഇംഗ്ലണ്ടിന്റെ കഥ കഴിക്കുമെന്നും ലാല്‍ വിശദമാക്കി.
അത്ര പെട്ടെന്ന് തീരില്ല
പിങ്ക് ബോള്‍ ടെസ്റ്റ് വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ചെങ്കിലും അത്ര പെട്ടെന്നു നാലാം ടെസ്റ്റ് കഴിയില്ല. ഇംഗ്ലണ്ടില്‍ കൂടുതല്‍ നന്നായി തയ്യാറെടുത്തു തന്നെയാവും അവസാന ടെസ്റ്റില്‍ ഇറങ്ങുക. പക്ഷെ നാലു ദിവസത്തില്‍ക്കൂടുതല്‍ ഇന്ത്യക്കു മുന്നില്‍ പിടിച്ചുനില്ക്കാന് അവര്‍ക്കു കഴിയില്ല. ആര് അശ്വിന്- അക്ഷര്‍ പട്ടേല്‍ ജോടി ടേണിങ് ട്രാക്കുകള്‍ അതീവ അപകടകാരികളാണെന്നും ഇവര്‍ക്കു മുന്നില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്ക്കു കൂടുതല്‍ ചെറുത്തുനില്ക്കാന് കഴിയില്ലെന്നും ലാല്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റമുണ്ടാവില്ല
നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്നു ലാല്‍ വ്യക്തമാക്കി. ജസ്പ്രീത് ബുംറ ഈ മല്‍സരത്തില്‍ കളിക്കില്ലെന്നതിനാല്‍ ഉമേഷ് യാദവ് പകരക്കാരനായി ടീമിലേക്കു വന്നേക്കും. നാലാം ടെസ്റ്റില്‍ പേസര്‍മാര്‍ക്കു വലിയ റോളുണ്ടാവുമെന്നു ഞാന്‍ കരുതുന്നില്ല. ടേണിങ് ട്രാക്ക് തന്നെയാവും നാലാം ടെസ്റ്റിലേതും. ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ കഥ കഴിക്കാന്‍ രണ്ടു മുന്‍നിര സ്പിന്നര്‍മാര്‍ തന്നെ ധാരാളമായതിനാലാണ് വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ വേണ്ടത്ര ഉപയോഗിക്കാത്തതെന്നു നമുക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
എക്കാലത്തെയും മികച്ച ബൗളിങ് നിര
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബൗളിങ് ലൈനപ്പാണ് ഇപ്പോള്‍ ഇന്ത്യയുടേതെന്നു ലാല്‍ പുകഴ്ത്തി. ഫാസ്റ്റ്, സ്പിന്‍ ബൗളിങില്‍ ഒരുപാട് മികച്ച ബൗളര്‍മാരുണ്ട്. ഇപ്പോഴത്തെ പ്രധാന പ്രശ്നം ആരെ ഒഴിവാക്കുമെന്നതാണ്. എക്സിനേക്കാള്‍ മിടുക്കനാണ് വൈ. സെഡാവട്ടെ അവസരം കാത്ത് ടീമിനു പുറത്തുണ്ട്. ഫാസ്റ്റ് ബൗളര്‍മാര്‍ കേമന്മാരാണ്, സ്പിന്നര്മാരാവട്ടെ മാച്ച് വിന്നര്‍മാരും. മുമ്പൊരിക്കലും ഇത്രയും മികച്ച ബൗളിങ് നിര നമുക്കുണ്ടായതായി താന്‍ ഓര്‍ക്കുന്നില്ലെന്നും ലാല്‍ പറഞ്ഞു.