വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുട്ടിയായി വന്ന് താരമായി മടങ്ങി... കന്നി ടി20 ലോകകപ്പിനെക്കുറിച്ച് മനസ്സ് തുറന്ന് ഷഫാലി വര്‍മ

ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്തത് ഷഫാലിയായിരുന്നു

മുംബൈ: ഓസ്‌ട്രേലിയയില്‍ നടന്ന വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ കണ്ടെത്തലായി മാറിയ താരമാണ് കൗമാരക്കാരിയും ഓപ്പണറുമായ ഷഫാലി വര്‍മ. 16 വയസ്സ് മാത്രം പ്രായമുള്ള ഷഫാലി കരിയറിലെ കന്നി ലോകകപ്പില്‍ തന്നെ കസറി സൂപ്പര്‍ താരമായാണ് നാട്ടിലേക്കു മടങ്ങിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനും ഷഫാലിക്കു കഴിഞ്ഞു. ടീമിന്റെ ടോപ്‌സ്‌കോററും ഹരിയാനയിലെ റോഹ്തക്കില്‍ നിന്നുള്ള ഈ മിടുക്കി തന്നെയായിരുന്നു.

shafali

ആദ്യ ലോകകപ്പില്‍ കളിച്ചതിന്റെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയാണ് ഷഫാലി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു താരം. സ്‌പെഷ്യലെന്നായിരുന്നു ലോകകപ്പ് നടന്ന കഴിഞ്ഞ മാസത്തെക്കുറിച്ച് ഷഫാലി ഒറ്റവാക്കില്‍ പറഞ്ഞത്. തന്നെ സംബന്ധിച്ചു കഴിഞ്ഞ മാസം വളരെ സ്‌പെഷ്യലായിരുന്നു. ലോകത്തിലെ മികച്ച താരങ്ങള്‍ക്കൊപ്പം ലോകകപ്പില്‍ കളിക്കാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കുന്നതല്ല. തനിക്കു ഈ ഭാഗ്യം കിട്ടി, അതും
ഇത്രയും ചെറിയ പ്രായത്തിലെന്നു ഷഫാലി പറയുന്നു.

ലോകകപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം റോഹ്തക്കില്‍ ലഭിച്ച സ്വീകരണം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ബാന്റ് മേളത്തോടെയാണ് നാട്ടുകാര്‍ തന്നെ വരവേറ്റത്. പൂമാലകള്‍ അണിയിച്ചാണ് ബന്ധുക്കള്‍ വീട്ടിലേക്കു തന്നെ കൊണ്ടുപോയത്. വളരെ സ്‌പെഷ്യലായ അനുഭവമായിരുന്നു അത്. സ്‌പെഷ്യലായ ഒരു ടൂര്‍ണമെന്റിനു ശേഷം ശരിക്കുമൊരു സ്വപ്‌നം പോലെയാണ് അന്നത്തെ സ്വീകരണം അനുഭവപ്പെട്ടതെന്നും ഷഫാലി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ലഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ല

യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍

ലോകമാകെ കൊറോണവൈറസ് ഭീഷണിയെ തുടര്‍ന്നു ജാഗ്രത പാലിക്കുകയാണെങ്കിലും തന്റെ പരിശീലനം മുടക്കാന്‍ ഷഫാലി തയ്യാറല്ല. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടുന്നതിനൊപ്പം വീട്ടില്‍ വച്ച് വച്ചുതന്നെ പരിശീലനം നടത്തുകയാണ് താരം. ടെന്നീസ് ബോള്‍ കൊണ്ട് വീട്ടില്‍ നിന്ന് ഇപ്പോഴും പരിശീലനം നടത്തുന്നുണ്ട്. ബ്രേക്ക് കാരണം ആലസ്യത്തിലേക്കു വീണു പോവാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്. ഒരു യഥാര്‍ഥ മല്‍സരം കളിക്കുന്നതിന് തുല്യമാവില്ല മറ്റൊന്നും എന്ന് അറിയാം. പക്ഷെ ബാറ്ററെന്ന നിലയില്‍ താളവും ടച്ചും നിലനിര്‍ത്താന്‍ പരിശീലനം തുടര്‍ന്നേ തീരുവെന്നും ഷഫാലി വ്യക്തമാക്കി.

sha

ചില റെക്കോര്‍ഡുകള്‍ കൂടി കുറിച്ചായിരുന്നു ടി20 ലോകകപ്പില്‍ നിന്നും ഷഫാലിയുടെ മടക്കം. ലോകകപ്പിന്റെ ഫൈനലില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ പുരുഷ/ വനിതാ താരമെന്ന ലോക റെക്കോര്‍ഡ് ഇക്കൂട്ടത്തില്‍പ്പെടുന്നു. ലോകകപ്പിലെ പ്രകടനം വനിതകളുടെ ടി20 ബാറ്റിങ് റാങ്കിങില്‍ ഷഫാലിയെ ഒന്നാമതെത്തിച്ചിരുന്നു. 158.25 സ്‌ട്രൈക്ക് റേറ്റില്‍ 163 റണ്‍സെടുത്ത താരം ഫൈനലിലൊഴികെ മറ്റെല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്തുകയും ചെയ്തു.

Story first published: Saturday, March 21, 2020, 15:10 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X