മുംബൈ: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ചാലഞ്ച് ഏറ്റെടുത്ത് ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. എന്നാല്‍ ചാലഞ്ചില്‍ ചെറിയൊരു ട്വിസ്റ്റ് വരുത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ യുവിയെ തിരിച്ച് ഈ വെല്ലുവിളിക്കു ക്ഷണിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് യുവി ബാറ്റിന്റെ അരിക് കൊണ്ട് നിലത്ത് വീഴാതെ പന്ത് തട്ടി സച്ചിന്, രോഹിത് ശര്‍മ, ഹര്ഭജന് സിങ എന്നിവരോട് ഈ ചാലഞ്ച് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ സച്ചിന് ഈ ചാലഞ്ചില്‍ ചെറിയൊരു ട്വിസ്റ്റ് വരുത്തിയാണ് യുവിക്കു മറുപടി നല്‍കിയത്. യുവി കണ്ണ് തുറന്നു വച്ചായിരുന്നു ബാറ്റിന് അരിക് കൊണ്ട് പന്തടിച്ച് കളിച്ചതെങ്കില്‍ സച്ചിന് കണ്ണുകള്‍ മൂടിക്കെട്ടിയാണ് അനായാസം ഇതു ചെയ്തത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം വഴി സച്ചിന് പുറത്തുവിടുകയും ചെയ്തു. സെക്കന്റുകള്‍ക്കകം വീഡിയോ വൈറലായി മാറുകയും ചെയ്തു.
യുവി ഞാന്‍ നിന്നെ തിരിച്ച് ചാലഞ്ച് ചെയ്യുകയാണ്. എന്നാല്‍ ഇത്തവണ ചെറിയൊരു ട്വിസ്റ്റ്. എല്ലാവരോടും തനിക്ക് ചെയ്യണമെന്നു പറയാനുള്ളത് ശ്രദ്ധിക്കൂ, സുരക്ഷിതരായിരിക്കൂയെന്നാണെന്നും വീഡിയോക്കൊപ്പം സച്ചിന് കുറിച്ചു. സച്ചിന്റെ പുതിയ ചാലഞ്ചിനോട് യുവി പ്രതികരിച്ചിട്ടുണ്ട്. തെറ്റായ ഇതിഹാസത്തെയാണ് വെല്ലുവിളിച്ചതെന്നു തനിക്ക് അറിയാമായിരുന്നു. ഇതു ചെയ്യാന്‍ ഒരാഴ്ച വേണ്ടിവരും, ശ്രമിക്കാമെന്നായിരുന്നു യുവിയുടെ കമന്റ്.
യുവരാജിന്റെ ചാലഞ്ചും തുടര്‍ന്നു സച്ചിന്റെ മറുപടിയും. വീഡിയോ കാണാം
നേരത്തേ വീടിന്റെ ബാല്‍ക്കണിയില്‍ വച്ച് ബാറ്റിന്റെ അരിക് കൊണ്ട് പന്ത് തട്ടിക്കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു യുവരാജ് ചാലഞ്ചിന് തുടക്കമിട്ടത്. ഈ വെല്ലുവിളിയുള്ള സമയങ്ങളില്‍ കൊവിഡ്-19 വ്യാപിക്കുന്നത് തടയാന്‍ ആവശ്യമുള്ളിടത്തോളം കാലം വീടിനകത്ത് തുടരാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. സച്ചിന് ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, ഹര്ഭജന് സിങ് എന്നിവരെ ഈ ചാലഞ്ചിന് നോമിനേറ്റ് ചെയ്യുകയാണ്.
ഭാജിയെ തല്ലാന്‍ അന്നു താന്‍ മുറിയില്‍ പോയി!! പിന്നെ സംഭവിച്ചത്... വെളിപ്പെടുത്തി ഷുഐബ് അക്തര്‍
IPL: ധോണിയെ പുറത്താക്കി, പിന്നെയൊരിക്കലും സിഎസ്കെയ്ക്കെതിരേ കളിപ്പിച്ചില്ല!! - ശ്രീശാന്ത്
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു ഇതു അനായാസം ചെയ്യാനാവും. രോഹിത് ശര്‍മ ചെയ്യും, പക്ഷെ കുറച്ച് പ്രശ്നങ്ങള്‍ നേരിടും. ഹര്ഭജന് ഇതു ചെയ്യാന്‍ ശരിക്കും വിഷമിക്കുമെന്നും യുവി വീഡിയോയില്‍ പറഞ്ഞിരുന്നു. സച്ചിന് മാത്രമാണ് ഇപ്പോള്‍ യുവിയുടെ ഈ ചാലഞ്ചിന് മറുപടി നല്‍കിയിരിക്കുന്നത്.