വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തെ ഉടച്ചു വാര്‍ക്കണം... സച്ചിന്റെ ഞെട്ടിക്കുന്ന നിര്‍ദേശം, 25 ഓവര്‍ വീതം, നാലിന്നിങ്‌സ്!!

ഏകദിന ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുന്നതിനാണ് നിര്‍ദേശം

Sachin Tendulkar Suggests ODIs Should Consist of Four Innings | Oneindia Malayalam

ദില്ലി: ടി20 ക്രിക്കറ്റിന്റെ വരവോടെ വന്‍ തിരിച്ചടി നേരിട്ടത് ടെസ്റ്റിനും ഏകദിനത്തിനുമാണ്. ഇപ്പോള്‍ ടി20യെ കടത്തി വെട്ടുന്ന ടി10 ഫോര്‍മാറ്റും വന്നു കഴിഞ്ഞതോടെ ഏകദിനത്തിന്റെയും ടെസ്റ്റിന്റെ കാര്യം കൂടുതല്‍ പരുങ്ങലിലായിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ കാണികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഡൈ നൈറ്റ് ടെസ്റ്റ്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ പുതിയ ആശയങ്ങള്‍ക്കു ഐസിസി തുടക്കമിട്ടു കഴിഞ്ഞു. എന്നാല്‍ ഏകദിനത്തിന്റെ കാര്യത്തില്‍ ഇതുപോലെയുള്ള വിപ്ലവകരമായ മാറ്റങ്ങളൊന്നും ഐസിസി കൊണ്ടു വന്നിട്ടില്ല.

പന്ത് ശ്രമിച്ചാല്‍ ധോണിയാവില്ല... എന്തിന് അനുകരിക്കുന്നു? തുറന്നടിച്ച് ഗില്‍ക്രിസ്റ്റ്പന്ത് ശ്രമിച്ചാല്‍ ധോണിയാവില്ല... എന്തിന് അനുകരിക്കുന്നു? തുറന്നടിച്ച് ഗില്‍ക്രിസ്റ്റ്

ഇതിനിടെ ഏകദിനത്തിലും ഒരു ഉടച്ചുവാര്‍ക്കല്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും എങ്കില്‍ മാത്രമേ ടി20, ടി10 എന്നിവയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇതിനൊരു നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വച്ചിരിക്കുകയാണ്.

50 ഓവറിനെ നാലു ഇന്നിങ്‌സുകളാക്കണം

50 ഓവറിനെ നാലു ഇന്നിങ്‌സുകളാക്കണം

ഏകദിന ക്രിക്കറ്റിനെ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും നാല് ഇന്നിങ്‌സുകള്‍ വീതമാക്കി വിഭജിക്കണമെന്നാണ് സച്ചിന്‍ ആവശ്യപ്പെടുന്നത്.
ടെസ്റ്റിനു സമാനമായി ഇരുടീമുകള്‍ക്കും ആകെ നാല് ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വരും. 25 ഓവര്‍ വീതമുള്ള നാല് ഇന്നിങ്‌സുകളായിരിക്കും ആകെയുണ്ടാവുക. ഈ ഇന്നിങ്‌സുകള്‍ക്കിടെ 15 മിനിറ്റ് ഇടവേളയും വേണമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.

ഉദാഹരണം ചൂണ്ടിക്കാട്ടി സച്ചിന്‍

ഉദാഹരണം ചൂണ്ടിക്കാട്ടി സച്ചിന്‍

ഏകദിനത്തെ എങ്ങനെ വിഭജിക്കാമെന്നതിന് ഉദാഹരണവും സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ എ, ഇന്ത്യ ബി ടീമുകള്‍ തമ്മിലാണ് ഏകദിന മല്‍സരമാണെന്ന് കരുതുക. ഇന്ത്യ എ ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്യുന്നു. 25 ഓവറായിരിക്കും ഇന്നിങ്‌സ്. തുടര്‍ന്ന് ഇന്ത്യ ബിയും 25 ഓവര്‍ ബാറ്റ് ചെയ്യുന്നു.
ഇതിനു ശേഷം എത്ര വിക്കറ്റുകളാണോ ആദ്യ ഇന്നിങ്‌സില്‍ അവശേഷിച്ചത് അവിടെ നിന്ന് ഇന്ത്യ എയുടെ രണ്ടാമിന്നിങ്‌സ് പുനരാരംഭിക്കും. 25 ഓവര്‍ കളിച്ച് ഇന്ത്യ എ വിജയലക്ഷ്യം ഇന്ത്യ ബിയ്ക്കു മുന്നില്‍ വയ്ക്കും. 25 ഓവറില്‍ ഇന്ത്യ ബിക്കു ലക്ഷ്യം മറികടക്കേണ്ടതുണ്ട്.
അതേസമയം, ഇന്ത്യ എയുടെ എല്ലാവരും ആദ്യത്തെ 25 ഓവറില്‍ തന്നെ പുറത്താവുകയാണെങ്കില്‍ ഇന്ത്യ ബിക്കു വിജയലക്ഷ്യം പിന്തുടര്‍ന്നു 50 ഓവര്‍ ഒരുമിച്ച് കളിക്കാമെന്നും (25 ഓവറിനു ശേഷം ബ്രേക്ക്) സച്ചിന്‍ പറയുന്നു.

കൂടുതല്‍ ആവേശകരമാക്കും

കൂടുതല്‍ ആവേശകരമാക്കും

താന്‍ നിര്‍ദേശിച്ച തരത്തില്‍ ഏകദിനത്തെ പരിഷ്‌കരിക്കുകയാണെങ്കില്‍ അതു മല്‍സരത്തെ കൂടുതല്‍ ആവേശകരമാക്കുമെന്നു സച്ചിന്‍ പറയുന്നു. ഇതാദ്യമായല്ല അദ്ദേഹം ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നത്. 2009ലും സമാനമായ നിര്‍ദേശം സച്ചിനില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ അന്നു ഐസിസി ഇതു പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റ് പ്രതിസന്ധിയിലേക്കു നീങ്ങവെ സച്ചിന്റെ ഈ നിര്‍ദേശം ഐസിസി മുഖ വിലയ്‌ക്കെടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Story first published: Wednesday, November 6, 2019, 10:48 [IST]
Other articles published on Nov 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X