Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അസാധാരണ പ്രതിഭ'- ഇന്ത്യയുടെ ഭാവിയിലെ മികച്ച താരമാരെന്ന് വെളിപ്പെടുത്തി വിക്രം റാത്തോര്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ കിരീടത്തിലേക്ക് എത്തിച്ചതിന് പിന്നില്‍ യുവതാരങ്ങളുടെ പങ്ക് വളരെ വലുതാണ്. സീനിയര്‍ താരങ്ങള്‍ പരിക്കേറ്റ് ടീമിന് പുറത്തായപ്പോഴും സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ ലഭിച്ച അവസരത്തെ മുതലാക്കാന്‍ യുവതാരങ്ങള്‍ക്ക് സാധിച്ചു. ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ തിളങ്ങിയ യുവതാരങ്ങളാണ്. ഇതില്‍ ഇന്ത്യയുടെ ഭാവിയിലെ നിര്‍ണ്ണായക താരമായി മാറാന്‍ സാധ്യതയുള്ള താരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍.

'അവന്റെ സാന്നിധ്യം വരും കാലങ്ങളില്‍ സുപ്രധാനമായി മാറും. റിഷഭ് പന്ത് അസാധാരണ പ്രതിഭയുള്ള താരമാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അവസാന വര്‍ഷം അവനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള വര്‍ഷമായിരുന്നു. വേണ്ടത്ര അവസരങ്ങള്‍ അവന് ലഭിച്ചിരുന്നില്ല. എന്നാല്‍ അവന്‍ കഠിനമായി അധ്വാനിക്കുകയും പരിശീലനം നടത്തുകയും ചെയ്തു. അവന്റെ ദിവസം മാച്ച് വിന്നറാകാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. ഓസ്‌ട്രേലിയയിലെ അവസാന രണ്ട് മത്സരങ്ങളില്‍ അവനത് തെളിയിച്ചു. ഒരു മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ടീമിന് എന്നും മുതല്‍ക്കൂട്ടാണ്'-വിക്രം റാത്തോര്‍ പറഞ്ഞു.

vikramrathour

ഓസ്‌ട്രേലിയയില്‍ റിഷഭിന്റെ ബാറ്റിങ്ങാണ് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായത്. ഓസ്‌ട്രേലിയ 1988ന് ശേഷം തോല്‍ക്കാത്ത ഗാബയില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് റിഷഭാണ്. പുറത്താവാതെ 89 റണ്‍സാണ് അദ്ദേഹം നേടിയത്. സിഡ്‌നിയില്‍ 97 റണ്‍സ് നേടിയും റിഷഭ് തിളങ്ങി. വിദേശ മൈതാനത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാവാന്‍ ഇതിനോടകം റിഷഭിന് സാധിച്ചു. 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും റിഷഭ് ശോഭിച്ചിരുന്നു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ബഹുമതി സ്വന്തമാക്കാനും റിഷഭിനായി.

ഭാവിയില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരം റിഷഭായിരിക്കുമെന്നതില്‍ സംശയമില്ല. എംഎസ് ധോണി ഒഴിച്ചിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന ഒഴിവിലേക്ക് ഏറ്റവും അനുയോജ്യന്‍ താനാണെന്ന് റിഷഭ് തെളിയിച്ച് കഴിഞ്ഞു. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നിന്ന് പുറത്താണ് അദ്ദേഹം. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്കും റിഷഭ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Saturday, January 30, 2021, 8:59 [IST]
Other articles published on Jan 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+