വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ഏകദിന റണ്‍സുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍? സച്ചിന്‍ തന്നെ തലപ്പത്ത്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ദൂരം. നവംബര്‍ 27നാണ് ആവേശ പോരാട്ടത്തിന് തുടക്കമാവുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2019ല്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവെച്ചതിനാല്‍ ഇക്കുറി മറുപടി പറയാനുള്ള തയ്യാറെടുപ്പിലാണ് ഓസീസ് ടീമുള്ളത്. ഇന്ത്യയിലും ഓസ്‌ട്രേലിയയിലും മികച്ച താരനിരയുള്ളതിനാല്‍ ശക്തമായ പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കാം. ഇരു ടീമും തമ്മിലുള്ള ഏകദിന പോരാട്ടങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ഏകദിന റണ്‍സുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണ്?ആദ്യ മൂന്ന് സ്ഥാനക്കാരെ പരിശോധിക്കാം.

IND vs AUS 2020: Most runs against Australia in ODIs by an Indian batsman
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (3077)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (3077)

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കംഗാരുക്കള്‍ക്കെതിരേ ഏകദിനത്തില്‍ ഏറ്റവും കേമന്‍. 1991-2012 കാലയളവില്‍ 71 മത്സരങ്ങള്‍ സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ കളിച്ചു. 44.59 ശരാശരിയില്‍ 3077 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. ഒമ്പത് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 84.71 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ഓസ്‌ട്രേലിയക്കെതിരേ 175 റണ്‍സാണ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍. 2009ല്‍ ഹൈദരാബാദിലായിരുന്നു ഈ ഇന്നിങ്‌സ്. 1998ല്‍ ഷാര്‍ജയില്‍ സച്ചിന്‍ ഓസീസിനെതിരേ നേടിയ സെഞ്ച്വറി ഇപ്പോഴും ആരാധകരുടെ ഇഷ്ട ഇന്നിങ്‌സുകളിലൊന്നാണ്.

രോഹിത് ശര്‍മ (2208 റണ്‍സ്)

രോഹിത് ശര്‍മ (2208 റണ്‍സ്)

ഇന്ത്യയുടെ പരിമിത ഓവര്‍ ഉപനായകനായ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 40 ഏകദിനങ്ങളില്‍ നിന്നായി 61.33 ശരാശരിയില്‍ 2208 റണ്‍സാണ് രോഹിത് നേടിയത്. എട്ട് സെഞ്ച്വറിയും അത്ര തന്നെ അര്‍ധ സെഞ്ച്വറിയും രോഹിതിന്റെ പേരിലുണ്ട്. 97.87 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. രോഹിതിന്റെ കരിയറിലെ മൂന്ന് ഇരട്ട സെഞ്ച്വറികളില്‍ ഒന്ന് ഓസ്‌ട്രേലിയക്കെതിരേ ആയിരുന്നു. 2013-14ലെ പരമ്പരയില്‍ 158 പന്തില്‍ 209 റണ്‍സാണ് രോഹിത് നേടിയത്. ബംഗളൂരുവിലായിരുന്നു ഈ ഇന്നിങ്‌സ്. 16 സിക്‌സും 12 ഫോറുമാണ് അന്ന് രോഹിത് പറത്തിയത്. മെല്‍ബണില്‍ 138 റണ്‍സ് നേടിയതും ബ്രിസ്ബണില്‍ 124 റണ്‍സ് നേടിയതുമെല്ലാം രോഹിതിന്റെ കംഗാരുക്കള്‍ക്കെതിരായ മനോഹര പ്രകടനങ്ങളാണ്. പരിക്കിന്റെ പിടിയിലുള്ള രോഹിത് ഇത്തവണ ഇന്ത്യന്‍ ടീമിലില്ല എന്നത് വലിയ തിരിച്ചടിയാണ്.

വിരാട് കോലി (1910 റണ്‍സ്)

വിരാട് കോലി (1910 റണ്‍സ്)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പട്ടികയിലെ മൂന്നാമന്‍. 40 ഏകദിനത്തില്‍ നിന്ന് 54.57 ശരാശരിയില്‍ 1910 റണ്‍സാണ് കോലി അടിച്ചെടുത്തിട്ടുള്ളത്. എട്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. 96.65 ആണ് സ്‌ട്രൈക്കറേറ്റ്. വിശാഖപട്ടണത്ത് 121 റണ്‍സ് നേടിയും 2013ല്‍ 52 പന്തില്‍ 100 റണ്‍സ് നേടിയതും നാഗ്പൂരില്‍ 66 പന്തില്‍ 115 റണ്‍സ് നേടിയതുമെല്ലാം ഓസ്‌ട്രേലിയക്കെതിരായ വിരാട് കോലിയുടെ മികച്ച പ്രകടനങ്ങളാണ്. അവസാന ഏറ്റുമുട്ടലിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ കോലിക്ക് സാധിച്ചിരുന്നു.

Story first published: Wednesday, November 25, 2020, 12:51 [IST]
Other articles published on Nov 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X