വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ക്ക് കംഗാരുവേട്ട ഹോബി... പേര് കേട്ടാല്‍ ഓസീസ് വിറയ്ക്കും!! ഒരാള്‍ ഇപ്പോള്‍ ടീം ഇന്ത്യക്കൊപ്പം

ചില ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഓസീസിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിട്ടുള്ളത്

By Manu

മുംബൈ: ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍ കുറവാണ്. എല്ലാ കാലത്തും മികച്ച ബൗളിങ് നിരയുണ്ടായിട്ടുള്ള കംഗാരുപ്പടയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തുകയെന്നത് ഏതൊരു താരത്തിനും വെല്ലുവിളിയാണ്.

രണ്ടു ലോകകപ്പുകള്‍, ഐസിസിയുടെ മികച്ച ടെസ്റ്റ് താരം... കരിയര്‍ ഗംഭീരം, വാഴ്ത്തപ്പെടാതെ പോയ ഹീറോരണ്ടു ലോകകപ്പുകള്‍, ഐസിസിയുടെ മികച്ച ടെസ്റ്റ് താരം... കരിയര്‍ ഗംഭീരം, വാഴ്ത്തപ്പെടാതെ പോയ ഹീറോ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു; ഭുവനേശ്വര്‍ കുമാര്‍ പുറത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു; ഭുവനേശ്വര്‍ കുമാര്‍ പുറത്ത്

എന്നാല്‍ ഓസീസിനെതിരേ കളിക്കുമ്പോള്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ചില ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ കംഗാരുപ്പടയ്ക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഗുണ്ടപ്പ വിശ്വനാഥ്

ഗുണ്ടപ്പ വിശ്വനാഥ്

1970കളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരങ്ങളിലൊരാളായിരുന്നു ഗുണ്ടപ്പ വിശ്വനാഥ്. ഓസീസിനെതിരേ കളിച്ചപ്പോഴെല്ലാം ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ടെസ്റ്റ് കരിയറില്‍ വിശ്വനാഥിന്റെ ബാറ്റിങ് ശരാശരി 41.93 ആണെങ്കിലും ഓസീസിനെതിരേ 53.03 ആണ്.
കര്‍ണാടകയില്‍ നിന്നുള്ള വിശ്വനാഥ് ഓസീസിനെതിരേ 18 ടെസ്റ്റുകളില്‍ നിന്നായി 1538 റണ്‍സ് നേടിയിട്ടുണ്ട്. നാല് സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. കളിച്ച 18 മല്‍സരങ്ങളില്‍ 13ലും 50ന് മുകളില്‍ റണ്‍സ് അദ്ദേഹം നേടി.

സുനില്‍ ഗവാസ്‌കര്‍

സുനില്‍ ഗവാസ്‌കര്‍

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനും ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോര്‍ഡാണുള്ളത്. 20 ടെസ്റ്റുകളാണ് കംഗാരുക്കള്‍ക്കെതിരേ അദ്ദേഹം കളിച്ചത്. 51.67 എന്ന മികച്ച ശരാശരിയില്‍ 1550 റണ്‍സും ഗവാസ്‌കര്‍ നേടി. എട്ടു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു.
ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതില്‍ മിടുക്കനായ അദ്ദേഹം ഇന്ത്യയിലെ പിച്ചുകളില്‍ മാത്രമല്ല ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചിലും തിളങ്ങി. 1977ല്‍ തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളിലാണ് ഓസീസിനെതിരേ ഗവാസ്‌കര്‍ സെഞ്ച്വറിയടിച്ചത്. ഓസീസിനെതിരേ നടത്തിയിട്ടുള്ള അവിസ്മരണീയ പ്രകടനങ്ങളെ തുടര്‍ന്നാണ് 1996 മുതല്‍ ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കു ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയെന്നു പേരിട്ടത്.

വിരാട് കോലി

വിരാട് കോലി

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടെസ്റ്റില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന എതിരാളികളാണ് ഓസ്‌ട്രേലിയ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലി 2012ല്‍ അഡ്‌ലെയ്ഡ് ഓവറലില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇന്ത്യ വേദിയായ ടെസ്റ്റിലും ഓസീസിനെതിരേ അദ്ദേഹം സെഞ്ച്വറി കണ്ടെത്തി.
2014-15ലെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് കോലിയുടെ തനിനിറം ഓസീ സ് കണ്ടത്. നാലു ടെസ്റ്റുകളില്‍ നിന്നും നാലു സെഞ്ച്വറികളുള്‍പ്പെടെ, 86.50 ശരാശരിയില്‍ 692 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ഇതുവരെ 15 ടെസ്റ്റുകളാണ് ഓസീസിനെതിരേ കോലി കളിച്ചിട്ടുള്ളത്. 50.85 ശരാശരിയില്‍ 1322 റണ്‍സും ഇന്ത്യ നായകന്‍ നേടി. ആറു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

ഓസ്‌ട്രേലിയക്കെതിരേ കളിക്കുമ്പോള്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസതാരം വിവിഎസ് ലക്ഷ്മണിന്റെ മറ്റൊരു മുഖമാണ് ആരാധകര്‍ കണ്ടിട്ടുള്ളത്. മറ്റു താരങ്ങളെല്ലാം പതറിയാലും ഓസീസിന്റെ ബൗളിങ് ആക്രമണത്തെ ചങ്കൂറ്റത്തോടെ നേരിട്ട് ഇന്ത്യയെ രക്ഷിച്ചിട്ടുള്ള കളിക്കാരനാണ് ലക്ഷ്മണ്‍. ഓസീസിനെതിരേ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരവും അദ്ദേഹം തന്നെയാണ്.
14 വര്‍ഷം നീണ്ട കരിയറില്‍ ഓസീസിനെതിരേ 29 ടെസ്റ്റുകളിലാണ് ലക്ഷ്മണ്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. 50ന് അടുത്ത് ശരാശരിയില്‍ 2434 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. 2001ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ ലക്ഷ്മണിന്റെ മാസ്മരിക ഇന്നിങ്‌സ് ക്രിക്കറ്റ് ലോകം എക്കാലവും വാഴ്ത്തിയ പ്രകടനമാണ്. ഫോളോ ഓണ്‍ നേരിട്ട് രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ ചരിത്ര ജയം കൊയ്തപ്പോള്‍ 281 റണ്‍സോടെ ലക്ഷ്മണ്‍ ടോപ്‌സ്‌കോററായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കൂടുതല്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഒരു കാലത്തു ഓസീസിന്റെ ഏറ്റവും വലിയ പേടിസ്വപ്‌നം. ഓസീസിന്റെ സുവര്‍ണ തലമുറയ്‌ക്കെതിരേ പോലും പതറാതെ കളിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ പല തവണ നിഷ്പ്രഭനാക്കിയിട്ടുണ്ട്.
22 വര്‍ഷം നീണ്ട അസാധാരണ കരിയറില്‍ 39 ടെസ്റ്റുകളാണ് സച്ചിന്‍ ഓസീസിനെതിരേ കളിച്ചത്. 55 എന്ന കണ്ണഞ്ചിപ്പിക്കുന്ന ശരാശരിയില്‍ 3630 റണ്‍സും അദ്ദേഹം വാരിക്കൂട്ടി. ഓസീസിനെതിരേ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരവും സച്ചിന്‍ തന്നെ. 74 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം 11 സെഞ്ച്വറികളും 16 ഫിഫ്റ്റികളും നേടിയിട്ടുണ്ട്. 2001ലെ സിഡ്‌നി ടെസ്റ്റില്‍ നേടിയ 241 റണ്‍സും 1992ല്‍ പെര്‍ത്തില്‍ പുറത്താവാതെ നേടിയ 148 റണ്‍സും സച്ചിന്റെ കരിയറിലെ മാസ്റ്റര്‍ പീസുകളാണ്.

Story first published: Wednesday, December 5, 2018, 14:24 [IST]
Other articles published on Dec 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X