Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സത്‌നം സിംഗിന്റെ മുന്നില്‍ സച്ചിന്‍ എത്ര ചെറുതാണ്!

കാര്യം ആരാധകര്‍ക്ക് സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമൊക്കെയാണ്. ക്രിക്കറ്റ് കളിയില്‍ ഒരു ബാറ്റ്‌സ്മാന് സാധ്യമായ റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കിയ ആളുമാണ്. കളിയില്‍ സച്ചിനെക്കാള്‍ തലപ്പൊക്കമുള്ളവരെ കണ്ടെത്താനും പ്രയാസമാണ്. അത് പക്ഷേ കളിയില്‍. ജീവിതത്തില്‍ അങ്ങനെ അല്ലല്ലോ.

ദേശീയ ബാസ്‌ക്കറ്റ് ബോള്‍ താരം സത്‌നം സിംഗിനൊപ്പം സച്ചിന്‍ നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം. ഏഴടി രണ്ടിഞ്ചുകാരനായ സത്‌നത്തിന് മുന്നില്‍ അഞ്ചടി അഞ്ചിഞ്ചുകാരനായ സച്ചിന്‍ നില്‍ക്കുന്ന ഫോട്ടോ ഒന്ന് കാണേണ്ടത് തന്നെയാണ്. ഫോട്ടോയുടെ പ്രത്യേകത സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് നന്നേ പിടിച്ചു.

ഒരു രക്ഷത്തിലധികം ലൈക്കുകളാണ് സ്‌പോര്‍ട്‌സ്‌കീട ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് കിട്ടിയത്. പതിനായിരത്തോളം കമന്റുകളും ഷെയറുകളും വേറെ. ചിത്രം കാണൂ.

 ഇതാണാ ഫോട്ടോ

ഇതാണാ ഫോട്ടോ

ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരമായ സത്‌നം സിംഗ് സച്ചിനൊപ്പം നില്‍ക്കുന്ന ഫോട്ടോ. ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസിലും ഹിറ്റായി മാറിയിരിക്കുകയാണ് ഈ ചിത്രം.

സച്ചിന്‍ ആളൊരു കുഞ്ഞനാ

സച്ചിന്‍ ആളൊരു കുഞ്ഞനാ

അഞ്ചടി അഞ്ചിഞ്ച് മാത്രം ഉയരമുള്ള സച്ചിന്‍ കളിക്കളത്തില്‍ കുഞ്ഞനാണ്. എന്നാല്‍ ഈ ഉയരക്കുറവ് സച്ചിനെ ബാറ്റിംഗില്‍ സഹായിച്ചു എന്നാണ് വിദഗ്ധമതം.

സത്‌നം പക്ഷേ അങ്ങനല്ല

സത്‌നം പക്ഷേ അങ്ങനല്ല

വയസ് ഇരുപത് തികഞ്ഞിട്ടില്ലെങ്കിലും ഏഴടി രണ്ടിഞ്ച് കാരനായ സത്‌നം സിംഗ് ഇന്ത്യന്‍ ദേശീയ ടീമിലെ സെന്റര്‍ താരമാണ് ഈ ഉയരക്കാരന്‍.

ഗാവസ്‌കറും കണക്കാണ്

ഗാവസ്‌കറും കണക്കാണ്

സച്ചിന് മുന്‍പ് ലോകോത്തര ബൗളര്‍മാരെ അടിച്ചൊതുക്കിയ ഇതിഹാസ ഓപ്പണര്‍ സുനില്‍ ഗാവസ്‌കറിനും സച്ചിന്റെ അതേ ഉയരമേ ഉള്ളൂ. ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോള്‍ ഈ ഉയരക്കുറവ് തന്നെ സഹായിച്ചതായി ഗാവസ്‌കര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ഉയരത്തിലല്ല കാര്യം

ഉയരത്തിലല്ല കാര്യം

ഷോയിബ് അക്തറെയും കോട്‌നി വാല്‍ഷിനെയും ആംബ്രോസിനെയും പോലുള്ള നീളന്‍ ബൗളര്‍മാരെ സച്ചിന്‍ വരച്ച വരയില്‍ നിര്‍ത്തിയിട്ടുണ്ട്. സച്ചിനും അക്തറും നേര്‍ക്കുനേര്‍ വന്നപ്പോഴത്തെ ഒരു ചിത്രം.

സ്‌മോള്‍ ഈസ് ബ്യൂട്ടിഫുള്‍

സ്‌മോള്‍ ഈസ് ബ്യൂട്ടിഫുള്‍

ഇതിഹാസങ്ങള്‍ എപ്പോഴും കുറിയ മനുഷ്യന്മാരാണ് എന്നാണ് സച്ചിന്‍ ആരാധകര്‍ ഈ ചിത്രത്തിന് കമന്റിടുന്നത്. സച്ചിനെ മാത്രമല്ല ഗാവസ്‌കറിനെയും ബ്രയാന്‍ ലാറയെയുമെല്ലാം ഇവര്‍ താരതമ്യം ചെയ്യുന്നു

കപിലിനും അസ്ഹറിനുമൊപ്പം

കപിലിനും അസ്ഹറിനുമൊപ്പം

ഫാസ്റ്റ് ബൗളര്‍ കപില്‍ദേവിനും മധ്യനിര ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനുമൊപ്പം സച്ചിന്‍. സച്ചിന്‍ ദേശീയ ടീമില്‍ അരങ്ങേറിയ കാലത്തെ ഒരു ചിത്രം.

സേവാഗും അത്രയൊക്കെയേ ഉള്ളൂ

സേവാഗും അത്രയൊക്കെയേ ഉള്ളൂ

സച്ചിനെ പോലെ കളിച്ച് ഇന്ത്യന്‍ ടീമിലെത്തിയ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് സേവാഗ്. അഞ്ചടി ഏഴിഞ്ചാണ് സേവാഗിന്റെ ഉയരം

അത്രയൊന്നുമില്ല, ഒരിത്തിരി

അത്രയൊന്നുമില്ല, ഒരിത്തിരി

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഉയരം എത്രയെന്നോ, അഞ്ചടി ഒമ്പതിഞ്ച്. സച്ചിനെക്കാള്‍ നാലിഞ്ച് കഷ്ടി.

യുവി കുറച്ചധികമാണ്

യുവി കുറച്ചധികമാണ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടത്തില്‍ സച്ചിന്റെ വലിയ ആരാധകരില്‍ ഒരാളാണ് യുവരാജ് സിംഗ്. ആറടി രണ്ടിഞ്ച് ഉയരമുണ്ട് യുവിക്ക്

ലക്ഷ്മണ്‍ ഉയരക്കാരന്‍

ലക്ഷ്മണ്‍ ഉയരക്കാരന്‍

സച്ചിനൊപ്പം നിരവധി കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുള്ള വെരി വെരി സ്‌പെഷല്‍ ലക്ഷ്മണ്‍ ആറടയിലധികം ഉയരമുള്ള കൂട്ടത്തിലാണ്. ആറടി രണ്ടിഞ്ചാണ് വി വി എസിന്റെ ഉയരം

കോലിയും ധോണിയുടെ അത്ര

കോലിയും ധോണിയുടെ അത്ര

സച്ചിന്റെ പിന്മുറക്കാരനെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വാഴ്ത്തുന്ന വിരാട് കോലിയും ധോണിയുടെ അതേ ഉയരമാണ്. അഞ്ചടി ഒമ്പതിഞ്ച്

ത്രിമൂര്‍ത്തികള്‍

ത്രിമൂര്‍ത്തികള്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറെക്കാലം മുന്നോട്ട് നയിച്ച ബാറ്റിംഗ് ത്രയം. രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവര്‍ക്കൊപ്പം സച്ചിന്‍

Story first published: Thursday, September 11, 2014, 10:45 [IST]
Other articles published on Sep 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+