Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കിനെ തോല്‍പ്പിച്ച് ജഡേജയെത്തുന്നു, ഓസീസിനെ ഒതുക്കാന്‍... മൂന്നാം ടെസ്റ്റിന് തയ്യാര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു പ്രതീക്ഷയേകി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്തു. ബുധനാഴ്ച മെല്‍ബണില്‍ ആരംഭിക്കുന്ന അടുത്ത ടെസ്റ്റില്‍ കളിക്കാന്‍ ജഡേജ പൂര്‍ണ ഫിറ്റാണെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും താരം ഇന്ത്യക്കായി കളിച്ചിരുന്നില്ല. പരിക്ക് മൂലം ആര്‍ അശ്വിന്‍ അടുത്ത ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യം സംശയത്തില്‍ നില്‍ക്കെ ജഡേഡ ഫിറ്റ്‌നസ് വീണ്ടെടുത്തത് ഇന്ത്യക്കു ആശ്വാസമാവും.

1

ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി സിഡ്‌നിയില്‍ നടന്ന പരിശീലന മല്‍സരത്തിനിടെയാണ് ഇടതു തോളിലെ പരിക്കിനെക്കുറിച്ച് ജഡേജ സൂചന നല്‍കിയത്. അതിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെയും താരത്തിന്റെ തോളിന് ചില അസ്വസ്ഥതകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നു ജഡേജ നവംബര്‍ രണ്ടിന് മുംബൈയില്‍ വച്ച് കുത്തിവയ്‌പ്പെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഓസീസ് പര്യടനത്തിനുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. എ്ന്നാല്‍ ഓസീസ് ഇലവനെതിരായ സന്നാഹ മല്‍സരത്തിനിടെ പരിക്ക് ജഡേജയെ വീണ്ടും വേട്ടയാടുകയായിരുന്നു.

2

പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അശ്വിന്റെ അഭാവത്തില്‍ ജഡേജയെ പരിഗണിക്കാതിരിക്കാനുള്ള പ്രധാന കാരണം ഈ പരിക്ക് തന്നെയാണെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നെറ്റ്‌സില്‍ പരിശീലനം പോലും നടത്താന്‍ കഴിയാത്ത ജഡേജയെ ഇത്രയും കടുപ്പമേറിയ ടെസ്റ്റില്‍ ഇറക്കുന്നത് ഉചിതമാവില്ലെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നുവെന്നും താരത്തിനും ഇതേ അഭിപ്രായം തന്നെയായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

Story first published: Monday, December 24, 2018, 9:20 [IST]
Other articles published on Dec 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+