Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ കരുത്ത് ഇനി ഇരട്ടിയാവും... പരിക്കിനെ തോല്‍പ്പിച്ച് പാണ്ഡ്യയെത്തുന്നു, മടങ്ങിവരവ് വൈകില്ല

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മൂന്നു ഫോര്‍മാറ്റിലും ഒഴിച്ചുകൂടാനാവാത്ത താരമായിരുന്നു ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഇതിഹാസ താരം കപില്‍ ദേവിനു ശേഷം ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെന്നും പാണ്ഡ്യ വിശേഷിപ്പിക്കപ്പെട്ടു. ഐപിഎല്ലിന്റെ കണ്ടെത്തലായ താരം ബൗളിങിലും ബാറ്റിങിലും ശ്രദ്ധേയമായ പ്രകടനങ്ങളാണ് ഇന്ത്യക്കായി കാഴ്ചവച്ചിട്ടുള്ളത്.

എന്നാല്‍ പരിക്കിനെ തുടര്‍ന്നു കുറച്ചു മാസങ്ങളായി ടീമിനു പുറത്തായിരുന്ന പാണ്ഡ്യ ശക്തമായ തിരിച്ചുവരവിനു കോപ്പ് കൂട്ടുകയാണ്. അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

മടങ്ങിവരവ് ടെസ്റ്റ് പരമ്പരയില്‍?

മടങ്ങിവരവ് ടെസ്റ്റ് പരമ്പരയില്‍?

ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ തിരിച്ചുവരാനാണ് പാണ്ഡ്യയുടെ ശ്രമം. നേരത്തേ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമുള്ള ഏകദിന പരമ്പരയില്‍ കളിക്കാന്‍ സാധിച്ചേക്കുമെന്നാണ് താരം പറഞ്ഞിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പരിക്കില്‍ നിന്നും മുക്തനായതോടെ ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കുമെന്നാണ് പാണ്ഡ്യയുടെ കണക്കുകൂട്ടല്‍.
ഇതിനായി രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കു വേണ്ടി കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാനൊരിങ്ങുകയാണ് താരം. ന്യൂസിലാന്‍ഡില്‍ നടന്ന ഇന്ത്യന്‍ എ ടീമിന്റെ ഏകദിന പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ താരം കളിച്ചിരുന്നു.

ഫിറ്റ്‌നസ് നിര്‍ണായകം

ഫിറ്റ്‌നസ് നിര്‍ണായകം

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പാണ്ഡ്യ വ്യക്തമാക്കി.
ടെസ്റ്റ് മല്‍സരം കളിക്കാന്‍ പൂര്‍ണ ഫിറ്റ്‌നസ് കൂടിയേ തീരൂ. ഇത് അളക്കുന്നതിനു വേണ്ടി കൂടിയാണ് രഞ്ജിയില്‍ ബറോഡയ്ക്കു വേണ്ടി കളിക്കുന്നത്. ടെസ്റ്റ് മറ്റു ഫോര്‍മാറ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഓസീസിനെതിരായ ടെസ്റ്റില്‍ കളിക്കാനുള്ള ശാരീരികക്ഷമതയുണ്ടോയെന്നു രഞ്ജിയില്‍ കളിക്കുന്നതോടെ മനസ്സിലാക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

എത്രയും വേഗം തിരിച്ചെത്തണം

എത്രയും വേഗം തിരിച്ചെത്തണം

എത്രയും വേഗം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നു പാണ്ഡ്യ വ്യക്തമാക്കി. കൂടുതല്‍ കാലം ടീമില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കില്‍ അതു തിരിച്ചടിയാവും. ഇപ്പോള്‍ രഞ്ജി ട്രോഫിയിലെ മല്‍സരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന കളിയില്‍ ബറോഡയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്താനായാല്‍ അതു ആത്മവിശ്വാസം വര്‍ധിപ്പിക്കും. പൂര്‍ണ ഫിറ്റാണെന്നു ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നതിനെക്കുറിച്ചു ആലോചിക്കുന്നുള്ളൂവെന്നും താരം വിശദമാക്കി.

Story first published: Friday, December 14, 2018, 12:14 [IST]
Other articles published on Dec 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+