For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓര്‍മയുണ്ടോ ഈ മുഖം? പാണ്ഡ്യ ഇവിടെയുണ്ട്... കംഗാരുക്കളെ വേട്ടയാടാന്‍ താരമെത്തും, മടങ്ങിവരവ് ഉടന്‍

ഏഷ്യാ കപ്പിനു ശേഷം താരം കളിച്ചിട്ടില്ല

By Manu

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏറെക്കാലത്തിനു ലഭിച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ് യുവതാരം ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിലൂടെ വന്ന് പിന്നീട് ദേശീയ ടീമിന്റെ ഭാഗമായി മാറിയ പാണ്ഡ്യ വളരെ പെട്ടെന്നാണ് തന്റെ സ്ഥാനമുറപ്പിച്ചത്. മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ പാണ്ഡ്യയെ ഇതിഹാസ താരം കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നാണ് പലരും വിശേഷിപ്പിച്ചത്.

ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന താരം കൂടിയാണ് അദ്ദേഹം. പരിക്ക് വില്ലനായതിനെ ഏഷ്യാ കപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും മാറിനില്‍ക്കുകയായിരുന്ന പാണ്ഡ്യ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

പുറംഭാഗത്തേറ്റ പരിക്ക്

പുറംഭാഗത്തേറ്റ പരിക്ക്

കഴിഞ്ഞ ഏഷ്യാ കപ്പില്‍ കളിക്കുന്നതിനിടെയാണ് പാണ്ഡ്യയുടെ പുറംഭാഗത്തിന് സാരമായി പരിക്കേറ്റത്. തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ്, ഏകദിനം, ടി20 പരമ്പരകള്‍ പാണ്ഡ്യക്കു നഷ്ടമായിരുന്നു. ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും താരം കളിക്കുന്നില്ല.

ഏകദിന പരമ്പരയില്‍ കളിച്ചേക്കും

ഏകദിന പരമ്പരയില്‍ കളിച്ചേക്കും

മൂന്നു മല്‍സരങ്ങളുടെ ടി20യും തുടര്‍ന്നു നടക്കുന്ന നാലു ടെസ്റ്റുകളും കഴിഞ്ഞ് മൂന്ന് ഏകദിനങ്ങളില്‍ കൂടി ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നുണ്ട്. ഈ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്നു പാണ്ഡ്യ പറഞ്ഞു. 2019 ജനുവരിയിലാണ് ഏകദിന പരമ്പര നടക്കുന്നത്.
പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി മുംബൈയില്‍ കഠിന പരിശീലനം നടത്തുകയാണ്. 60 ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ബൗള്‍ ചെയ്യുന്നത്. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യാനായാല്‍ തനിക്കു പഴയ താളത്തിലെത്താനാവുമെന്ന് താരം വിശദമാക്കി.

ഓസീസിനെതിരേ മികച്ച പ്രകടനം നടത്തും

ഓസീസിനെതിരേ മികച്ച പ്രകടനം നടത്തും

ഓസ്‌ട്രേലിയക്കെതിരേ മികച്ച പ്രകടനം തന്നെ ടീം ഇന്ത്യ കാഴ്ചവയ്ക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് പാണ്ഡ്യ പറഞ്ഞു. ഓസീസിനെ അവരുടെ തട്ടകത്തില്‍ നേരിടുക എളുപ്പമല്ല. എന്നാല്‍ ഇന്ത്യ കരുത്തുറ്റ ടീമാണ്. നല്ല പോരാട്ടം തന്നെ ടീം പുറത്തെടുക്കുമെന്ന് ഉറപ്പുണ്ട്. ഇന്ത്യ- ഓസീസ് പരമ്പര ഏറെ ആവേശകരമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

സിവ ധോണിയുടെ 'കമോൺ ഹാർദിക്' വീഡിയോ വൈറൽ | Oneindia Malayalam
ക്രുനാലിനെക്കുറിച്ച് സന്തോഷം

ക്രുനാലിനെക്കുറിച്ച് സന്തോഷം

പാണ്ഡ്യയുടെ അഭാവത്തില്‍ ജ്യേഷ്ഠനും ഓള്‍റൗണ്ടറുമായ ക്രുനാല്‍ പാണ്ഡ്യ ദേശീയ ടീമിലെത്തിയിരുന്നു. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കളിച്ച ക്രുനാല്‍ ഓസീസിനെതിരായ പരമ്പരയിലും സ്ഥാനം നിലനിര്‍ത്തിയിരുന്നു.
ക്രുനാല്‍ ഇന്ത്യന്‍ ടീമിലെത്തിയതില്‍ ഏറെ ആഹ്ലാദവാനാണ് ഹര്‍ദിക്. ഓസീസിനെതിരേ ഇന്ത്യക്കു വേണ്ടി ക്രുനാല്‍ കളിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Story first published: Wednesday, November 21, 2018, 12:31 [IST]
Other articles published on Nov 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+