Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലാന്‍ഡിനെ നാണംകെടുത്തി പാണ്ഡെയുടെ ഇന്ത്യ... സമ്പൂര്‍ണ ജയം, ഏകദിന പരമ്പര തൂത്തുവാരി

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയും സംഘവും ചരിത്ര ജയം കൊയ്തതിനു പിന്നാലെ വിദേശത്ത് ഇന്ത്യക്കു വീണ്ടുമൊരു അഭിമാനിക്കാവുന്ന നേട്ടം. ന്യൂസിലാന്‍ഡില്‍ നടന്ന അനൗദ്യോഗിക ഏകദിന പരമ്പര തൂത്തുവാരി കരുത്ത് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ എ ടീം. സീനിയര്‍ ടീമംഗമായ മനീഷ് പാണ്ഡെയുടെ നായകത്വത്തിലാണ് ഇന്ത്യ കിവികളെ അവരുടെ നാട്ടില്‍ കശാപ്പ് ചെയ്തത്.

ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയിലും ജയം കൊയ്താണ് ഇന്ത്യന്‍ എ ടീം പരമ്പര തൂത്തുവാരിയത്. അപ്രസക്തമായ അവസാന കളിയില്‍ 75 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

 ഇന്ത്യക്കു മികച്ച സ്‌കോര്‍

ഇന്ത്യക്കു മികച്ച സ്‌കോര്‍

ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ പാണ്ഡെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 275 റണ്‍സ് നേടാന്‍ ഇന്ത്യക്കു കഴിഞ്ഞു. സ്ഥിരം ഓപ്പണര്‍മാരായ മയാങ്ക് അഗര്‍വാളിനും ശുഭ്മാന്‍ ഗില്ലിനും വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്.
പകരമെത്തിയ അന്‍മോല്‍പ്രീത് സിങും ഇഷാന്‍ കിഷനും തിളങ്ങുകയും ചെയ്തു. 71 റണ്‍സെടുത്ത അന്‍മോല്‍പ്രീതാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 80 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. അങ്കിത് ബവ്‌നെ (48), വിജയ് ശങ്കര്‍ (42), ഇഷാന്‍ (39) എന്നിവരും മികച്ച സംഭാവകള്‍ നല്‍കി.

കിവികളുടെ ചിറകരിഞ്ഞ് കൗള്‍

കിവികളുടെ ചിറകരിഞ്ഞ് കൗള്‍

275 റണ്‍സെന്നത് അത്ര വലിയ വിജയലക്ഷ്യമല്ലാതിരുന്നിട്ടും തകര്‍പ്പന്‍ ബൗളിങിലൂടെ കിവികളെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. 44.2 ഓവറില്‍ വെറും 200 റണ്‍സില്‍ കിവീസിന്റെ പോരാട്ടമവസാനിച്ചു.
55 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ടാണ് ന്യൂസിലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. ഡാരില്‍ മിച്ചെലാണ് (31) 30നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. നാലു വിക്കറ്റെടുത്ത സിദ്ധാര്‍ഥ് കൗളാണ് കിവികളുടെ ചിറകരിഞ്ഞത്. ഏഴോവറില്‍ 37 റണ്‍സ് വഴങ്ങിയാണ് കൗള്‍ നാലു പേരെ പുറത്താക്കിയത്. കൃഷ്ണപ്പ ഗൗതമിന് രണ്ടു വിക്കറ്റ് ലഭിച്ചു.

 പാണ്ഡ്യയുടെ തിരിച്ചുവരവ്

പാണ്ഡ്യയുടെ തിരിച്ചുവരവ്

പരിക്കിനെ തുടര്‍ന്നു ഇപ്പോള്‍ ദേശീയ ടീമിനു പുറത്തുള്ള ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ പരമ്പര. ബാറ്റിങില്‍ കാര്യമായി ശോഭിക്കാനായില്ലെങ്കിലും ബൗളിങില്‍ പാണ്ഡ്യ മോശമാക്കിയില്ല.
പരമ്പരയിലെ ആദ്യത്തെയും അവസാനത്തെയും മല്‍സരത്തിലാണ് താരം കളിച്ചത്. ആദ്യ മല്‍സരത്തില്‍ രണ്ടു വിക്കറ്റെടുത്ത പാണ്ഡ്യ രണ്ടാം ഏകദിനത്തില്‍ ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിങില്‍ രണ്ടിന്നിങ്‌സിലും താരത്തിന് രണ്ടക്ക സ്‌കോര്‍ തികയ്ക്കാനായില്ല. ഒന്നാമിന്നിങ്‌സില്‍ ഒമ്പത് റണ്‍സെടുത്ത പാണ്ഡ്യ രണ്ടാമിന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്.

Story first published: Wednesday, December 12, 2018, 12:21 [IST]
Other articles published on Dec 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+