ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മലയാളി 'ടച്ച്'!! ഒരാളല്ല, നാലു മലയാളികള്‍ ടീമില്‍!! ചരിത്രനിമിഷം
മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് എ ടീമിനെ പ്രഖ്യാപിച്ചു. നാലു മലയാളി താരങ്ങള്‍ ഒരുമിച്ച് ഇന്ത്യന്‍ ടീമിലെത്തിയെന്നതാണ് ശ്രദ്ധേയം. നേരത്തേ തന്നെ ഇന്ത്യക്കായി കളിച്ചിട്ടുള്ള സഞ്ജു സാംസണ്‍, കരുണ്‍ നായര്‍ എന്നിവരെക്കൂടാതെ പേസര്‍ ബേസില്‍ തമ്പി ആദ്യമായി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ശ്രേയസ്സ് അയ്യരാണ് മലയാളി ബന്ധമുള്ള മറ്റൊരു താരം. ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയും നാലു ചതുര്‍ദിന മല്‍സരങ്ങളുമാണ് ഇന്ത്യന്‍ എ ടീം കളിക്കുക.

ദക്ഷിണാഫ്രിക്ക എ ടീമിനെ കൂടാതെ ഓസ്‌ട്രേലിയയുടെ എ ടീമാണ് ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്നത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരേയാണ് ഇന്ത്യയുടെ ചതുര്‍ദിന മല്‍സരങ്ങള്‍. ജൂലൈ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ കളി.

ഏകദിന പരമ്പരയ്ക്കും ചതുര്‍ദിന മല്‍സരങ്ങള്‍ക്കും വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. കരുണും ശ്രേയസ്സും സീനിയര്‍ ടീമിലെ താരമായ ജയന്ത് യാദവും രണ്ടു ടീമുകളിലും ഇടംപിടിച്ചിട്ടുണ്ട്. ചതുര്‍ദിന മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് കരുണാണ്. എന്നാല്‍ ഏകദിന പരമ്പരയില്‍ മനീഷ് പാണ്ഡെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

ഐപിഎല്ലിലെയും പ്രാദേശിക ടൂര്‍ണമെന്റുകളിലെയും പ്രകടനം വിലയിരുത്തിയാണ് ഏകദിനത്തിനുള്ള ടീമിനെ തിരഞ്ഞെടുത്തത്. ഏകദിന ടീമിലാണ് സഞ്ജുവും ബേസിലും ഇടംനേടിയത്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയുമായി വരവറിയിച്ച കരുണിന് പിന്നീട് ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ ഒരു സെഞ്ച്വറിയടക്കം തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചതാണ് സഞ്ജുവിന് നറുക്കുവീഴാന്‍ കാരണം. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനായി കഴിഞ്ഞ സീസണില്‍ കളിച്ച ബേസില്‍ കണിശതയാര്‍ന്ന ബൗളിങിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ കന്നി ഐപിഎല്‍ കൂടിയായിരുന്നു ഇത്. മുംബൈ താരമായ ശ്രേയസ്സ് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications