Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്: പരമ്പര ഇന്ത്യ തുത്തൂവാരി

ഹരാരെ: സിംബാബ്‌വെയ്‌ക്കേതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 83 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര 3-0ന് സ്വന്തമാക്കി. കെഎം ജാദവാണ് മാന്‍ ഓഫ് ദി മാച്ച്. പ്ലെയര്‍ ഓഫ് ദി സീരീസ് സമ്മാനം അമ്പാടി റായുഡുവിനാണ്.

അന്പാട്ടി റായ്ഡുവിന് പകരക്കാരനായി ടീമില്‍ ഇടം കണ്ടെത്തിയെങ്കിലും മലയാളിയായ സഞ്ജു വി സാംസണ് പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്താനായില്ല. മനീഷ് പാണ്ഡെ തന്റെ കന്നി ഏകദിനത്തില്‍ കളിയ്ക്കുകയും ചെയ്തു.

India Zimbabwe

ടോസ് നേടിയ സിംബാബ് വേ ടീം ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. അവരുടെ തീരുമാനം ശരിയെന്ന് തോന്നിപ്പിയ്ക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ പോക്ക്. 21 ഓവറില്‍ നാല് വിക്കറ്റിന് 82 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യന്‍ ടീം.

രഹാനേയും മുളി വിജയും ഉത്തപ്പയും തീവാരിയും ഒക്കെ താളം കണ്ടെത്താന്‍ വിഷമിച്ച് ക്രീസ് വിട്ടുപോയി. പിന്നീട് അരങ്ങേറ്റക്കാരന്‍ പാണ്ഡേയും എകെ ജാധവും ചേര്‍ന്നാണ് ഇന്ത്യക്ക് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി നേടി പാണ്ഡെ അരങ്ങേറ്റം ഗംഭീരമാക്കി. പുറത്താകാതെ 85 പന്തില്‍ നിന്ന് 105 റണ്‍സെടുത്ത ജാധവ് ആയിരുന്നു ഇന്ത്യയുടെ താരം. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 276 റണ്‍സെടുത്തു.

ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ബൗളിംഗ് നിര കരുതലോടെ പന്തെറിഞ്ഞ് തുടങ്ങിയപ്പോള്‍ സിംബാബ് വേ 42.4 ഓവറില്‍ 193 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടായി.

Story first published: Tuesday, July 14, 2015, 21:06 [IST]
Other articles published on Jul 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+