ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ യുവനിരക്ക്, മൂന്നാം മത്സരത്തില്‍ പരാജയം
ലണ്ടന്‍: ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ യുവനിര. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിനാല്‍ പരമ്പര സ്വന്തമാക്കുകയായിരുന്നു. ലണ്ടനില്‍ നടന്ന മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടു.
50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ പ്രിയം ഗാര്‍ഗിന് (52) മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത് .തിലക് വര്‍മ (25), ദ്രുവ് ജൂറല്‍ (22), യശ്വസ്വി ജയ്‌സ്വാള്‍ എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആച്ചിലി ക്ലോട്ടി, ബ്രൈസി പാര്‍സന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റുവീതം പങ്കിട്ടു. ഒഡിറില്ലി മൊഡിമോക്കോണ്‍, ടിയാന്‍ വാന്‍ വുറന്‍ ഓരോ വിക്കറ്റും വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നെങ്കിലും ഒരുവശത്ത് പിടിച്ചുനിന്ന ജൊനാഥന്‍ ബേഡ് (88*)ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചു. ആന്‍ഡ്രൂ ലോവ് (31), ജാക്ക് ലീസ് (29)എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്കുവേണ്ടി സുശാന്ത് മിശ്ര രണ്ടും ആകാശ് സിങ്, സിടിഎല്‍ റെക്ഷന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications