Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിപ്പടയുടെ വഴിയെ പെണ്‍പട... ഏകദിന പരമ്പര ഇന്ത്യക്ക്, സ്മൃതി വീണ്ടും മിന്നി

കിവീസിനെ തകർത്ത് ഏകദിന പരമ്പര ഇന്ത്യക്ക് | Oneindia Malayalam

മൗണ്ട് മൗന്‍ഗനുയ്: പുരുഷ ടീമിന് പിന്നാലെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമും ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഏകദിന പരമ്പര കൈക്കലാക്കി. രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ഗംഭീര ജയമാണ് മിതാലി രാജ് നയിച്ച ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി. ആദ്യം ബാറ്റ് ചെയ്ത കിവീസിനെ മികച്ച ബൗളിങിലൂടെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. 44.2 ഓവറില്‍ വെറും 161 റണ്‍സില്‍ ആതിഥേയരെ എറിഞ്ഞിടാന്‍ ഇന്ത്യക്കു കഴിഞ്ഞു.

1

മറുപടിയില്‍ ജെമീമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (8) എന്നിവര്‍ തുടക്കത്തില്‍ പുറത്തായെങ്കിലും ബാറ്റിങ് സെന്‍സേഷനായ സ്മൃതി മന്ദാനയും (90*) ക്യാപ്റ്റന്‍ മിതാലിയും (63*) ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 35.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. 83 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് സ്മൃതി 90 റണ്‍സെടുത്തതെങ്കില്‍ മിതാലി 111 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 63 റണ്‍സ് നേടിയത്. ആദ്യ ഏകദിനത്തില്‍ സ്മൃതി സെഞ്ച്വറിയുമായി കസറിയിരുന്നു.

നേരത്തേ ക്യാപ്റ്റന്‍ അമി സാറ്റര്‍വെയ്റ്റ് (71) മാത്രമേ കിവി നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. ലെയ് കാസ്പറെക്കാണ് (21) 20നു മുകളില്‍ നേടിയ മറ്റൊരു താരം. ഇന്ത്യക്കു വേണ്ടി ജുലാന്‍ ഗോസ്വാമി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഏക്ത ബിഷ്ത്, പൂനം യാദവ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

Story first published: Tuesday, January 29, 2019, 13:11 [IST]
Other articles published on Jan 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+