Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരങ്ങേറ്റത്തില്‍ തിളങ്ങി പ്രിയ പുനിയ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ പെണ്‍നിരയ്ക്ക് ജയം

വഡോര: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ പെണ്‍നിരയ്ക്ക് വമ്പന്‍ ജയം. സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിനാണ് മിതാലി രാജും സംഘവും പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 45.1 ഓവറില്‍ 164 എന്ന ചെറിയ സ്‌കോറിലേക്ക് എറിഞ്ഞിട്ട ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. അരങ്ങേറ്റ മത്സരം അനശ്വരമാക്കിയ പ്രിയ പുനിയയാണ് (75*) ഇന്ത്യന്‍ ജയം അനായാസമാക്കിയത്. പ്രിയ പുനിയയാണ് കളിയിലെ താരം.

ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാരിസണി കാപ്പ് (54) അര്‍ധ സെഞ്ച്വറി നേടി. ലൗറ വോല്‍വാര്‍ഡ് (39),ക്യാപ്റ്റന്‍ സുണി ലൂസ് (22),മിഗ്നോന്‍ ഡു പ്രീസ് (16) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ സന്ദര്‍ശകരുടെ കാലിടറി. ജുലാന്‍ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിഖ പാണ്ഡെ,ഏകതാ ബിഷിത്,പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. ദീപ്തി ശര്‍മ ഒരു വിക്കറ്റും നേടി.

priyapunia

മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപ്പണര്‍ പ്രിയ പൂനിയ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. പരിക്കേറ്റ സ്മൃതി മന്ദാനയ്ക്ക് പകരമെത്തിയ പുനിയ ലഭിച്ച അവസരം നന്നായി മുതലാക്കി. 124 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെയാണ് പുനിയയുടെ പ്രകടനം.ജമീമ റോഡ്രിഗസും (55) അര്‍ധ സെഞ്ച്വറി നേടി. പൂനം റൗത്ത് (16),മിതാലി രാജ് (11) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.

Story first published: Wednesday, October 9, 2019, 17:30 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+