ശ്രീലങ്കയെ വീണ്ടും നാണം കെടുത്തി ഇന്ത്യന്‍ വനിതകള്‍; ടി20യില്‍ തകര്‍പ്പന്‍ ജയവുമായി പരമ്പര സ്വന്തം
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ വിജയം. നാലാം ടി20 മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യ ജയിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 എന്ന നിലയില്‍ സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം മുടങ്ങിയിരുന്നു. അഞ്ചാമത്തെ മത്സരം വ്യാഴാഴ്ച നടക്കും. നേരത്തെ ശ്രീലങ്കയില്‍ നടന്ന ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

പതിനേഴ് ഓവറാക്കി നിശ്ചയിച്ച മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 134 റണ്‍സെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി ശശികല സിരിവര്‍ധനെ 32 പന്തില്‍ 40 റണ്‍സെടുത്തു. അനുജ പാട്ടീലിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ശ്രീലങ്കയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി അനുജ പാട്ടീല്‍, ജാമിയ റോഡ്രിഗസ് എന്നിവര്‍ അര്‍ധസെഞ്ച്വറി കണ്ടെത്തി. അനുജ 42 പന്തില്‍നിന്നും 54 റണ്‍സെടുത്തു. ജാമിയ റോഡ്രിഗസ് 37 പന്തില്‍ നിന്നും 52 റണ്‍സ് സ്‌കോര്‍ ചെയ്തു.
ഒരുവസരത്തില്‍ ഇന്ത്യ 41 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അവസാന പത്ത് ഓവറില്‍ 79 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അനുജയും റോഡ്രിഡസും ചേര്‍ന്ന് 70 പന്തില്‍ 96 റണ്‍സാണ് കൂട്ടുകെട്ടുണ്ടാക്കിയത്. റോഡ്രിഗസ് അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളും പറത്തിയപ്പോള്‍ അനുജ ഏഴ് ബൗണ്ടറികളുമായി ഒപ്പംനിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications