വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ടി20യില്‍ വിന്‍ഡീസിനെ നാണംകെടുത്തി ഇന്ത്യ; പരമ്പര സ്വന്തമാക്കി

ഗയാന: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ ജയം സ്വന്തമാക്കി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0 എന്ന നിലയില്‍ അഭേദ്യമായ ലീഡുനേടി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കേവലം 59 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ 16.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ കാര്യമായൊന്നും ചെയ്യാനായില്ല. 11 റണ്‍സെടുത്ത ചെദീന്‍ നാഷനും, ചിനെല്ലി ഹെന്റിയുമാണ് ടോപ് സ്‌കോറര്‍മാര്‍. മറ്റു കളിക്കാര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കുവേണ്ടി രാധ യാദവ്, ദീപ്തി ശര്‍മ എന്നിവര്‍ 2 വിക്കറ്റുവീതം വീഴ്ത്തി. അനുജ പാട്ടീല്‍, പൂജ വസ്ത്രാകര്‍, ഹര്‍മന്‍പ്രീത് കൗര്‍, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റുവീതവും സ്വന്തമാക്കി.

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത; ഇന്ത്യ ഭാഗ്യമുള്ള ടീമാണെന്ന് അഫ്ഗാന്‍ താരംഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത; ഇന്ത്യ ഭാഗ്യമുള്ള ടീമാണെന്ന് അഫ്ഗാന്‍ താരം

India women beat West Indies in 3rd T20I; take unbeatable series lead

കുറഞ്ഞ സ്‌കോര്‍ ലക്ഷ്യമാക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ അര്‍ധശതകം നേടിയ ഷെഫാലി വര്‍മ റണ്ണൊന്നുമെടുക്കാതെയും സ്മൃതി മന്ദാന 3 റണ്‍സോടെയും പുറത്തായപ്പോള്‍ 40 റണ്‍സെടുത്ത ജമീമ റോഡ്രിഗസ് ആണ് ഇന്ത്യയ്ക്ക് കരുത്തായത്. ഹര്‍മന്‍പ്രീത് കൗര്‍ 7 റണ്‍സെടുത്ത പുറത്തായി. 7 റണ്‍സെടുത്ത ദീപ്തി ശര്‍മാണ് പുറത്താകാതെ നിന്ന ജമീമയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത്.

Story first published: Friday, November 15, 2019, 11:36 [IST]
Other articles published on Nov 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X