Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ മലേഷ്യയെ 142 റണ്‍സ് തകര്‍ത്തു; 27 റണ്‍സിന് പുറത്ത്

ക്വാലാലംപൂര്‍: ഏഷ്യാകപ്പ് ടി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ മലേഷ്യയെ 142 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ വെറും 27 റണ്‍സിന് എല്ലാവരും പുറത്തായി. ആറു പേര്‍ റണ്ണൊന്നും എടുക്കാതെയാണ് പുറത്തായതെന്നത് മലേഷ്യയുടെ തോല്‍വിയുടെ ആഴംകൂട്ടി.

asiacup

ദുര്‍ബല ടീമായ മലേഷ്യയ്ക്ക് ഇന്ത്യയ്‌ക്കെതിരെ ചെറുത്തുനില്‍ക്കാന്‍പോലും കഴിഞ്ഞില്ല. തുടര്‍ച്ചയായ എഴാം കിരീടം ലക്ഷ്യമിട്ടിറങ്ങി ഇന്ത്യയ്ക്കുവേണ്ടി മിതാലി രാജ് പുറത്താകാതെ 97 റണ്‍സെടുത്തിരുന്നു. 69 പന്തിലായിരുന്നു ഇന്ത്യയുടെ സൂപ്പര്‍താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഹര്‍മന്‍പ്രീത് കൗര്‍ 32 റണ്‍സും, ഡിബി ശര്‍മ 18 റണ്‍സും നേടി മിതാലിക്ക് മികച്ച പിന്തുണ നല്‍കി. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന മലേഷ്യയ്ക്ക് ഇന്ത്യയുടെ പരിചയ സമ്പന്നരായ ബൗളര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 9 റണ്‍സെടുത്ത സാഷ ആസ്മി ആണ് ടോപ് സ്‌കോറര്‍. 13.4 ഓവര്‍ ആകുമ്പോഴേക്കും മലേഷ്യന്‍ കളിക്കാരെല്ലാം കൂടാരം കയറി. ഇന്ത്യയ്ക്കുവേണ്ടി പൂജാ വസ്ത്രാകര്‍ മൂന്നു വിക്കറ്റു വീഴ്ത്തി. അനുജ പാട്ടീല്‍, പൂനം യാദവ് എന്നിവര്‍ രണ്ടുവിക്കറ്റുകളും നേടി. തിങ്കളാഴ്ച തായ്‌ലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Sunday, June 3, 2018, 12:21 [IST]
Other articles published on Jun 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+