ഷെഫാലി തകര്‍ത്തടിച്ചു, മന്ദാനയും വിട്ടില്ല; രണ്ടാം ടി20യിലും ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചു
ഗ്രോസ് ഐസ്ലെറ്റ്: വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. 104 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 10 വിക്കറ്റിന് ആതിഥേയരെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിലെന്നപോലെ രണ്ടാം കളിയിലും ഇന്ത്യന്‍ ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷെഫാലി വര്‍മയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് തുടക്കംമുതല്‍ പിടിച്ചുനില്‍ക്കാനായില്ല. 32 റണ്‍സെടുത്ത ചെദീന്‍ നാഷന്‍ ആണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഹെയ്‌ലി മാത്യൂസ് 23 റണ്‍സെടുത്തു. 17 റണ്‍സെടുത്ത നതാഷ മക്ലീന്‍ ആണ് രണ്ടക്കം കടന്ന മറ്റൊരുതാരം. മറ്റു കളിക്കാര്‍ക്ക് മികവുകാട്ടാനായില്ല. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശര്‍മ 4 വിക്കറ്റുവീഴ്ത്തി. ശിഖ പാണ്ഡെ, രാധ യാദവ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.

കുറഞ്ഞസ്‌കോര്‍ ലക്ഷ്യമാക്കി ബാറ്റുവീശിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അനായാസമായാണ് വിജയത്തിലേക്ക് കയറിയത്. വനിതാ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ ഷെഫാലി ശര്‍മ രണ്ടാം മത്സരത്തിലും വമ്പന്‍ പ്രകടനമാണ് നടത്തി. 35 പന്തുകള്‍ നേരിട്ട ഷെഫാലി 69 റണ്‍സാണ് നേടിയത്. 28 പന്തില്‍ 30 റണ്‍സ് നേടിയ സ്മൃതി മന്ദാന പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ആദ്യ മത്സരത്തിലും ഷെഫാലി അര്‍ധശതകം നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications