ഇംഗ്ലീഷുകാരെ നാണംകെടുത്തി ഇന്ത്യ, ചെകുത്താന്മാരേ വഴിമാറൂ, നമ്മുടെ പിള്ളേര്‍ മുന്നില്‍ നടന്നോട്ടെ
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു നാടകീയ വിജയം. ചെപ്പോക്ക് ടെസ്റ്റില്‍ ഇന്നിങ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ പരമ്പര ഇന്ത്യ 4-0നു കൈക്കലാക്കി. ഒരു കളി സമനിലയില്‍ അവസാനിച്ചിരുന്നു.
ഇതോടെ കപില്‍ ദേവിന്റെ കീഴില്‍ ഇന്ത്യ നേടിയ തുടര്‍ച്ചയായ 17 ടെസ്റ്റ് ജയങ്ങളെന്ന റെക്കോഡ് പഴങ്കഥയായി.
മല്‍സരം ഒരു ഘട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞേക്കാമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും സ്്പിന്നര്‍ രവീന്ദ്ര ജഡേജയുടെ മാരക ബൗളിങ് ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു. 15 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകള്‍ ഇന്ത്യ കടപുഴക്കിയത്. ഇതില്‍ നാലും ജഡേജയ്ക്കാണ്. കളിയില്‍ ആകെ താരം ഏഴു വിക്കറ്റ് നേടി.
282 റണ്‍സിന്റെ ലീഡ് വഴങ്ങി അവസാനദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 207നു പുറത്തായി. കീറ്റണ്‍ ജെന്നിങ്‌സിനൊഴികെ (54) മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല. ജെന്നിങ്‌സിനെക്കൂടാതെ മൂന്നു പേര്‍ക്ക് മാത്രമേ ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടക്കാനായുള്ളൂ. 25 ഓവറില്‍ അഞ്ചു മെയ്ഡനടക്കം 48 റണ്‍സ് വഴങ്ങിയാണ് ജഡേജ ഏഴു വിക്കറ്റ് പിഴുതത്.

തുടര്‍ച്ചയായ 18ാം ടെസ്റ്റ് വിജയമാണ് ഇന്ത്യ ചെപ്പോക്കില്‍ നേടിയത്. 1985 സപ്തംബര്‍ മുതല്‍ 1987 മാര്‍ച്ച് വരെ കപില്‍ ദേവിന്റെ ടീം നേടിയ തുടര്‍ച്ചയായ 17 ജയങ്ങളെന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി.
ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര വിജയം കൂടിയാണ് ഇന്നത്തേത്.

ആദ്യ ഇന്നിങ്‌സില്‍ ട്രിപ്പിള്‍ സെഞ്ച്വറിയോടെ മല്‍സരം ഇന്ത്യക്ക് അനുകൂലമാക്കിയ മറുനാടന്‍ മലയാളി കരുണ്‍ നായരാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
പുറത്താവാതെ 303 റണ്‍സാണ് താരം നേടിയത്. ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം.

ടെസ്റ്റിന്റെ താരം കരുണ്‍ ആണെങ്കിലും പരമ്പരയുടെ താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. അഞ്ചു ടെസ്റ്റുകളില്‍ നിന്ന് 655 റണ്‍സാണ് താരം വാരിക്കൂട്ടിയത്. മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും കോലിയാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് 491 റണ്‍സോടെ പട്ടികയില്‍ രണ്ടാമത്.

സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബൗളിങിന്റെ അമരക്കാരനായി. അഞ്ചു ടെസ്റ്റുകളില്‍ 28 വിക്കറ്റുകള്‍ നേടിയ അശ്വിനാണ് പട്ടികയില്‍ ഒന്നാമത്. രണ്ടു വിക്കറ്റുകള്‍ പിന്നിലായി ടീമംഗം രവീന്ദ്ര ജഡേജ തൊട്ടു താഴെയെത്തി.

ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ പരമ്പര വിജയം കൂടിയാണിത്. 1992-93ലെ പരമ്പര 3-0ന് നേടിയതായിരുന്നു ഇതിനു മുമ്പത്തെ മികച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications