Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭിന്നശേഷിക്കാരുടെ ടി20 ലോക സീരീസ് കിരീടം ഇന്ത്യയ്ക്ക്; മലയാളി അനീഷ് രാജന്‍ തിളങ്ങി

ലണ്ടന്‍: ഇതാദ്യമായി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കപ്പെട്ട ടി20 ലോക സീരീസില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ 36 റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 180 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയെ ചാമ്പ്യന്മാരാക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കുവേണ്ടി മധ്യനിര ബാറ്റ്സ്മാനായ ആര്‍.ഡി സാന്റെ അര്‍ധശതകം നേടി. സാന്റെ 34 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ ഓപ്പണര്‍ കെ.ഡി. ഫനാസി(36) വിക്രാന്ത് കെനി(29) എസ്. മഹേന്ദ്രന്‍(33) എന്നിവരും മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ടിനുവേണ്ടി ലിയാം ഒബ്രിയന്‍ 35 റണ്‍സ് വിട്ടുനല്‍കി 2 വിക്കറ്റുവീഴ്ത്തി. മറ്റു ബൗളര്‍മാര്‍ക്ക് തിളങ്ങാനായില്ല.

india

കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി എ.ജി. ബ്രൗണ്‍ (44) മാത്രമാണ് പൊരുതിയത്. സി. ഫ്ളിന്‍ 28 റണ്‍സും നേടിയപ്പോള്‍ മറ്റു കളിക്കാര്‍ നിരാശപ്പെടുത്തി. തുടക്കം മുതല്‍ വിക്കറ്റ് വീണതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇന്ത്യയ്ക്കായി ഫനാസിയും എസ്. ഗോയലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മലയാളിയായ ഇടം കൈയന്‍ സ്പിന്നര്‍ അനീഷ് രാജനും മികച്ച പ്രകടനമാണഅ കാഴ്ചവെച്ചത്. ഒരു വിക്കറ്റെടുത്ത അനീഷ് രണ്ട് റണ്ണൗട്ടുകള്‍ക്കും പങ്കാളിയായി. നേരത്തെ സെമിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.

Story first published: Thursday, August 15, 2019, 14:54 [IST]
Other articles published on Aug 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+