വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് സന്നാഹം; വെസ്റ്റിന്‍ഡീസിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയ്ക്ക് ജയം

ബ്രിസ്‌ബേന്‍: ഐസിസി വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് 2 റണ്‍സിന്റെ മിന്നുന്ന ജയം. കുറഞ്ഞ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ഇരു ടീമുകളും മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും അന്തിമ വിജയം ഇന്ത്യ നേടിയെടുത്തു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തപ്പോള്‍ വെസ്റ്റിന്‍ഡീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയുടെ മുന്‍നിര കളിക്കാരെല്ലാം കാര്യമായ സ്‌കോര്‍ ചെയ്യാതെ മടങ്ങി. വാലറ്റത്ത് 16 പന്തില്‍ 24 റണ്‍സെടുത്ത ശിഖ പാണ്ഡെയാണ് ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ(21), പൂജ വസ്ത്രാകര്‍(13), ഷഫാലി വര്‍മ(12), ഹര്‍മന്‍പ്രീത് കൗര്‍(10), താനിയ ഭാട്ടിയ(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍. വെസ്റ്റിന്‍ഡീസിനുവേണ്ടി ഷമില കോണെല്‍, അനിസ മുഹമ്മദ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.

സച്ചിനും ദ്രാവിഡും നല്‍കിയത് ഒരേ ഉപദേശം... ആയുധം അത് തന്നെ, വെളിപ്പെടുത്തി ജയ്‌സ്വാള്‍സച്ചിനും ദ്രാവിഡും നല്‍കിയത് ഒരേ ഉപദേശം... ആയുധം അത് തന്നെ, വെളിപ്പെടുത്തി ജയ്‌സ്വാള്‍

poonamyadav

ജയമുറപ്പിച്ച് ബാറ്റിങ്ങിനിറങ്ങിയ മുന്‍ ചാമ്പ്യന്മാര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ജയം സ്വന്തമാക്കാനായില്ല. ലീ ആന്‍ കിര്‍ബി(41) വിന്‍ഡീസിന്റെ ടോപ് സ്‌കോററായി. സ്‌റ്റെഫാനി ടെയ്‌ലര്‍(16), ഹെയ്‌ലി മാത്യൂസ്(25), ചിനെല്ലെ ഹെന്റി(17) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ കാര്യമായ സ്‌കോര്‍ കണ്ടെത്തിയവര്‍. സ്പിന്നര്‍മാരെ അതിരറ്റ് തുണച്ച പിച്ചില്‍ പൂനം യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story first published: Tuesday, February 18, 2020, 16:58 [IST]
Other articles published on Feb 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X