വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്റെ വാക്ക് കുറിച്ചുവെച്ചോളൂ, അത് ഉടന്‍ സംഭവിക്കും'; ഇന്ത്യയുടെ ഐസിസി കിരീടത്തെക്കുറിച്ച് ചൗള

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവിലെ ഏറ്റവും ശക്തരുടെ നിരയാണെങ്കിലും സമീപകാലത്തൊന്നും ഐസിസിയുടെ കിരീടം നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ വിരാട് കോലി ഇന്ത്യയുടെ നായകനായ ശേഷം ഐസിസി കിരീടം ഇന്ത്യക്ക് കിട്ടാക്കനിയായി മാറിയിരിക്കുന്നു. എല്ലാ ടൂര്‍ണമെന്റിലും മികച്ച പ്രകടനം പുറത്തെടുക്കുമെങ്കിലും പടിക്കല്‍ കലമുടയ്ക്കുന്ന രീതിയണ് ഇപ്പോള്‍ ഇന്ത്യയുടേത്.

ഇക്കഴിഞ്ഞ ഐസിസി ലോകകപ്പിലടക്കം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും സെമിയില്‍ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ഐസിസി കിരീടത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സ്പിന്‍ ബൗളര്‍ പീയൂഷ് ചൗള. എന്റെ വാക്കുകള്‍ എഴുതിവെച്ചോളു, അധികം വൈകാതെ ഇന്ത്യയെത്തേടി വലിയ ട്രോഫിയെത്തുമെന്നാണ് ചൗള അഭിപ്രായപ്പെട്ടത്.

ലോക ക്രിക്കറ്റിലെ 'ചീത്ത' കുട്ടികള്‍- പാകിസ്താന്‍ താരങ്ങള്‍ മുന്‍നിരയില്‍ലോക ക്രിക്കറ്റിലെ 'ചീത്ത' കുട്ടികള്‍- പാകിസ്താന്‍ താരങ്ങള്‍ മുന്‍നിരയില്‍

piyushchawla

ഇന്ത്യയുടെ ഏകദിന ലോകകപ്പ് പ്രകടനം നോക്കുക. വളരെ മികച്ചതായിരുന്നു.എന്നാല്‍ സെമിയില്‍ തോറ്റു. അതൊരു മോശം ദിവസമായിരുന്നു. വിരാട് കോലി എത്തരത്തിലുള്ള താരമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് സാധിക്കും. കോലിയുടെ ടീം മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നതെന്നും ചൗള കൂട്ടിച്ചേര്‍ത്തു.

ഫോര്‍മുലവണ്‍: സ്‌റ്റെറിയന്‍ ഗ്രാന്റ്പ്രീ കിരീടം ഹാമില്‍ട്ടന് ഫോര്‍മുലവണ്‍: സ്‌റ്റെറിയന്‍ ഗ്രാന്റ്പ്രീ കിരീടം ഹാമില്‍ട്ടന്

തന്റെ ഭാവികാര്യങ്ങളെക്കുറിച്ചും ചൗള മനസ് തുറന്നു. കോവിഡ് കാലത്തും വ്യായാമം തുടര്‍ന്ന് ഫിറ്റായിരിക്കാന്‍ ശ്രമിച്ചു. ഇനിയും ഒരു 4-5 കൊല്ലം കളിക്കാന്‍ എനിക്ക് സാധിക്കും. അതിന് ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം. എല്ലാ ദിവസവും പരിശീലനം നടത്തുന്നുണ്ട്. പരിശീലനം മുടങ്ങിയാല്‍ അത് പ്രകടനത്തെ കാര്യമായി ബാധിക്കും. പരിശീലന സമയത്ത് കൂടുതല്‍ പന്തെറിയുന്നു. എന്നാല്‍ മൈതാനത്ത് പോയി പരിശീലനം നടക്കില്ല. വീടിരിക്കുന്ന പ്രദേശം റെഡ് സോണിലാണെന്നും ചൗള പറഞ്ഞു.

ടോട്ടനം താരം സെര്‍ജി ഔറിയറിന്റെ സഹോദരന്‍ വെടിയേറ്റ് മരിച്ചുടോട്ടനം താരം സെര്‍ജി ഔറിയറിന്റെ സഹോദരന്‍ വെടിയേറ്റ് മരിച്ചു

കഴിഞ്ഞ ദിവസം ചൗള തന്റെ ഓള്‍ടൈം ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ചിരുന്നു. അതില്‍ ചെന്നൈ നായകന്‍ എം എസ് ധോണിയേയും ബംഗളൂരുവിന്റെ വിരാട് കോലിയേയും മറികടന്ന് മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയെയാണ് ചൗള ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.157 ഐപിഎല്ലില്‍ നിന്നായി 150 വിക്കറ്റാണ് ചൗള വീഴ്ത്തിയിട്ടുള്ളത്. പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് ചൗള.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാന സീസണോടെ താരത്തെ കൈയൊഴിയുകയായിരുന്നു. നിലവില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഐപിഎല്‍ നടത്തിപ്പ് അനിശ്ചിതത്വത്തിലാണ്.

Story first published: Monday, July 13, 2020, 15:59 [IST]
Other articles published on Jul 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X