വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ് ആരും മോഹിക്കേണ്ട!! ഇത്തവണയും ടീം ഇന്ത്യക്കു തന്നെ... ഇതാണ് കാരണങ്ങള്‍

യുഎഇയിലാണ് അടുത്ത മാസം ഏഷ്യാ കപ്പ് അരങ്ങേറുന്നത്

മുംബൈ: ഇംഗ്ലണ്ട് പര്യടനം ക്ലൈമാക്‌സിലേക്കു നീങ്ങവെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് ഏഷ്യാ കപ്പിനായാണ്. സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ തീപാറുന്ന പോരാട്ടങ്ങള്‍ തന്നെയാണ് നടക്കാനിരിക്കുന്നത്. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനു മുമ്പ് ഏഷ്യയിലെ ടീമുകള്‍ക്കു തയ്യാറെടുക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു അവസരം ഇനിയില്ല.

തലവര മാറ്റാന്‍ ആര്‍സിബി... ലക്ഷ്യം ഐപിഎല്‍ ട്രോഫി തന്നെ, വഴികാട്ടാന്‍ ഗാരി കേസ്റ്റണ്‍!! ഇനിയാണ് കളിതലവര മാറ്റാന്‍ ആര്‍സിബി... ലക്ഷ്യം ഐപിഎല്‍ ട്രോഫി തന്നെ, വഴികാട്ടാന്‍ ഗാരി കേസ്റ്റണ്‍!! ഇനിയാണ് കളി

റൊണാള്‍ഡോയും സലായുമല്ല, യൂറോപ്പിലെ കിങ് ഇനി മോഡ്രിച്ച്!! അവാര്‍ഡുകള്‍ തൂത്തുവാരി റയല്‍ റൊണാള്‍ഡോയും സലായുമല്ല, യൂറോപ്പിലെ കിങ് ഇനി മോഡ്രിച്ച്!! അവാര്‍ഡുകള്‍ തൂത്തുവാരി റയല്‍

നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും യുഎഇയിലെത്തുന്നത്. ചിരവൈരികളായ പാകിസ്താനും ശ്രീലങ്കയുമായിരിക്കും ഇന്ത്യക്കു പ്രധാന വെല്ലുവിളിയുയര്‍ത്തുക. എങ്കിലും ഈ വെല്ലുവിളികള്‍ മറികടന്ന് ഇന്ത്യ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടമുയര്‍ത്താനാണ് സാധ്യത. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്.

മികച്ച ഓപ്പണിങ് സഖ്യം

മികച്ച ഓപ്പണിങ് സഖ്യം

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമാണ് ഇന്ത്യയുടേത്. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമുള്‍പ്പെട്ട വെടിക്കെട്ട് ഓപ്പണിങ് ജോടി ഏതു മികച്ച ബൗളിങ് നിരയെയും തല്ലിപ്പരുവമാക്കാന്‍ മിടുക്കുള്ളവരാണ്.
ഏകദിനത്തില്‍ ഇതിനകം മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ലോകറെക്കോര്‍ഡ് കുറിച്ച രോഹിത് തന്റേതായ ദിവസം ഏതു ബൗളിങ് ആക്രമണത്തെയും നിഷ്പ്രഭനാക്കും. ധവാനും മോശമല്ല. വലിയ ടൂര്‍ണമെന്റുകളില്‍ റണ്‍സ് വാരിക്കൂട്ടുകയെന്നത് താരത്തിന്റെ ഹോബിയാണ്.

 മികച്ച ഓപ്പണിങ് ബൗളര്‍മാര്‍

മികച്ച ഓപ്പണിങ് ബൗളര്‍മാര്‍

മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമല്ല മൂര്‍ച്ചേറിയ ഓപ്പണിങ് ബൗളിങ് നിരയും ഇന്ത്യക്കുണ്ട്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമാണ് നിലവില്‍ ഇന്ത്യക്കു വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്യുന്നത്.വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കുന്നതില്‍ മിടുക്കനായ ഭുവി അവസാന ഓവറുകളിലും അപകടകാരിയാണ്.
വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള ബുംറയെ നേരിടുകയെന്നത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അഗ്നിപരീക്ഷ തന്നെയാണ്. ബുംറയുടെ തകര്‍പ്പന്‍ യോര്‍ക്കറുകള്‍ എതിര്‍ ബാറ്റ്‌സ്മാന്മാരുടെ കഥ കഴിക്കുക തന്നെ ചെയ്യും.

സൂപ്പര്‍ ക്യാപ്റ്റന്‍

സൂപ്പര്‍ ക്യാപ്റ്റന്‍

ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ച് നിരവധി തവണയാണ് കോലി ഇന്ത്യയെ രക്ഷിച്ചിട്ടുള്ളത്. എത്ര വലിയ സ്‌കോറും കോലി ക്രീസിലുണ്ടെങ്കില്‍ ഇന്ത്യക്കു മറികടക്കുക ദുഷ്‌കരമല്ല.
നിലവിലെ ഫോം ഏഷ്യാ കപ്പിലും കോലി ആവര്‍ത്തിച്ചാല്‍ കിരീടം ഇന്ത്യയുടെ പക്കല്‍ ഭദ്രമായിരിക്കും.

റിസ്റ്റ് സ്പിന്‍ സഖ്യം

റിസ്റ്റ് സ്പിന്‍ സഖ്യം

റിസ്റ്റ് സ്പിന്‍ ബൗളിങ് ജോടികളായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് ഇന്ത്യയുടെ മറ്റൊരു കരുത്ത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ബൗളിങ് തുറുപ്പുചീട്ടുകളായി ഇരുവരും മാറിക്കഴിഞ്ഞു. ചരിത്രത്തിലാദ്യയമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത് യാദവ്-ചഹല്‍ സഖ്യമായിരുന്നു.
സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളില്‍ വിസ്മയം സൃഷ്ടിക്കാന്‍ യാദവ്-ചഹല്‍ ജോടിക്കു സാധിക്കും.

Story first published: Friday, August 31, 2018, 12:59 [IST]
Other articles published on Aug 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X