വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ടെസ്റ്റ്.. വിജയ് പുറത്ത് തന്നെ... ഒരേ ഒരു തെറ്റ് തിരുത്തിയാല്‍ ഇന്ത്യയ്ക്ക് പരമ്പര...!

By Muralidharan

സെന്റ് ലൂസിയ: കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ചാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് കൈവിട്ടത്. മഴയെ കുറ്റം പറയാമെങ്കിലും മഴ മാറിയ ശേഷവും ഇന്ത്യയ്ക്ക് ജയിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. പക്ഷേ റോസ്റ്റണ്‍ ചേസിന്റെ മിന്നുന്ന സെഞ്ചുറിയുടെയും മധ്യനിരയുടെ ചെറുത്തുനില്‍പ്പിന്റെയും ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ദിവസം ഇന്ത്യയെ നിഷ്പ്രഭരാക്കി സമനില പിടിച്ചു.

Read Also: പാഠം ചൊല്ലിപ്പഠിക്കാം തല്ലിപ്പഠിക്കാം ഇനി ട്രോളിയും പഠിക്കാം... ഇതാണ് ഞങ്ങ പറഞ്ഞ പി എസ് സി ട്രോള്‍

43ന് മൂന്ന് എന്ന നിലയില്‍ നിന്നായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഒരു ദിവസം മൊത്തം തങ്ങളെ പ്രതിരോധിച്ചത് എന്നതാണ് ഇന്ത്യയെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് അവസാന ദിവസം വീഴ്ത്താനായത്. വെസ്റ്റ് ഇന്‍ഡീസാകട്ടെ 300ന് മേല്‍ റണ്‍സ് അടിക്കുകയും ചെയ്തു. പരമ്പരയില്‍ ആദ്യമായി ഇന്ത്യന്‍ ബൗളിംഗ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കിംഗ്സ്റ്റണില്‍ കണ്ടത്.

shami-

രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസത്തെ പിഴവുകള്‍ തിരുത്താന്‍ ഉറച്ചാണ് ഇന്ത്യ സെന്റ് ലൂസിയയില്‍ മൂന്നാം ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നത് എന്നാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി പറയുന്നത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഷമി രണ്ട് ടെസ്റ്റുകളിലും വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ഷമിക്കൊപ്പം ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ തുടരും എന്നാണ് കരുതപ്പെടുന്നത്. സ്പിന്നര്‍മാരായി അശ്വിനും മിശ്രയും ഉണ്ട്.

<strong>മഴയല്ല, ചേസ് രക്ഷകനായി.. വിന്‍ഡീസിന് ജയത്തോളം പോന്ന സമനില.. ഇന്ത്യയ്ക്ക് നിരാശ!</strong>മഴയല്ല, ചേസ് രക്ഷകനായി.. വിന്‍ഡീസിന് ജയത്തോളം പോന്ന സമനില.. ഇന്ത്യയ്ക്ക് നിരാശ!

പരിക്കേറ്റ ഓപ്പണര്‍ മുരളി വിജയ് മൂന്നാം ടെസ്റ്റിനും ഉണ്ടാകില്ല എന്നാണ് കരുതപ്പെടുന്നത്. വിജയിന് പകരം ടീമിലെത്തിയ കെ എല്‍ രാഹുല്‍ സെഞ്ചുറിയോടെ കിട്ടിയ അവസരം വിനിയോഗിച്ചിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരും ഫോമിലാണ്. ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് വലിയ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ല. അതേസമയം, ദുര്‍ബലമായ ടോപ് ഓര്‍ഡറാണ് വിന്‍ഡീസിന്റെ പ്രശ്‌നം. 4 ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1 - 0 ന് മുന്നിലാണ്.

Story first published: Tuesday, August 9, 2016, 13:07 [IST]
Other articles published on Aug 9, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X