Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ബംഗ്ലാദേശിനെ വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് രവി ശാസ്ത്രി

ധാക്ക: ഞായറാഴ്ച നടക്കുന്ന ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ഇന്ത്യയുടെ അനുഭവസമ്പത്ത് ബംഗ്ലാദേശിനെ തോല്‍പ്പിക്കാന്‍ പര്യാപ്തമാണ്. ഇന്ത്യ ഫൈനലില്‍ വിജയം നേടുമെന്നും രവിശാസ്ത്രി വ്യക്തമാക്കി. മിര്‍പുരില്‍ ബംഗ്ലാദേശിനെ നേരിടുന്നതിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ കളിക്കാര്‍ പരിചയസമ്പന്നരാണ്. ടൂര്‍ണമെന്റിലുടനീളം ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാ ടീമികുള്‍ക്കെതിരെയും ഇന്ത്യയുടെ കാഴ്ചപ്പാട് ഒരുപോലെയാണ്. ബംഗ്ലാദേശിനെ വിലകുറച്ചുകാണില്ലെന്നും ശക്തമായ പോരാട്ടമാണ് ഫൈനലില്‍ പ്രതീക്ഷിക്കുന്നതെന്നും രവിശാസ്ത്രി വ്യക്തമാക്കി.

ravi-shastri

എല്ലാ മത്സരങ്ങളെയും നോക്കൗട്ട് രീതിയില്‍കണ്ടാണ് ഇന്ത്യ പ്രകടനം നടത്തുന്നത്. ഫൈനലിലും അതേശൈലിയില്‍ തന്നെ കളിക്കും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരായി വിജയം നേടിയത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ആദ്യ മത്സരത്തിലെ തോല്‍വിക്കുശേഷം ബംഗ്ലാദേശിന്റെത് മികച്ച പ്രകടനമാണ്. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ബാലന്‍സ് പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് വിജയം നേടാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഫൈനല്‍ പോരാട്ടം കാണികള്‍ തമ്മിലുള്ള മത്സരമായും മാറിയിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശില്‍വെച്ച് ഇന്ത്യ ഏകദിന മത്സരത്തില്‍ തോറ്റ അവസരത്തില്‍ ഇന്ത്യന്‍ കാണികള്‍ക്കെതിരായ ബംഗ്ലാദേശ് ആരാധകരുടെ പെരുമാറ്റം അതിരുവിട്ടിരുന്നു.

Story first published: Sunday, March 6, 2016, 10:00 [IST]
Other articles published on Mar 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+