Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാനിസ്ഥാനെ ചെറുതായി കാണില്ല; ടെസ്റ്റിന് മുന്‍പ് നയം വ്യക്തമാക്കി രഹാനെ

ബെംഗളുരു: ജൂണ്‍ 14ന് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നതെന്ന് താത്കാലിക ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ചരിത്രത്തിലാദ്യമായി ടെസ്റ്റ് മത്സരത്തിനൊരുങ്ങുന്ന അഫ്ഗാനിസ്ഥാന്‍ ബെംഗളുരുവില്‍വെച്ചാണ് ഇന്ത്യയുമായി കന്നി അങ്കത്തിനിറങ്ങുന്നത്.

അഫ്ഗാന്‍ കളിക്കാര്‍ക്ക് പരിചയ സമ്പന്നതയില്ലെങ്കിലും അവരെ ചെറുതായി കാണില്ലെന്ന് രഹാനെ പറഞ്ഞു. എല്ലാ ടെസ്റ്റുകളും ഇന്ത്യയക്ക് ഒരുപോലെ പ്രാധന്യമുള്ളതാണ്. അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യ തങ്ങളുടെ കരുത്ത് പ്രകടമാക്കുന്ന കളിതന്നെ കാഴ്ചവെക്കും. ഒരുടീം ചെറുതല്ലെന്നും രഹാനെ ചൂണ്ടിക്കാട്ടി.

ajinkyarahane

പരിചയ സമ്പന്നത കുറവാണെങ്കിലും അവര്‍ക്ക് നിലവാരമുള്ള കളിക്കാരുണ്ട്. പരിമിത ഓവര്‍ കളികളില്‍ അവര്‍ മികവ് തെളിയിച്ചവരുമാണ്. ഇന്ത്യ മൈതാനത്തിറങ്ങുമ്പോഴെല്ലാം തനിമയാര്‍ന്ന കളി കാഴ്ചവെക്കാനാണ് ശ്രമിക്കുക. അഫ്ഗാനിസ്ഥാനെതിരായ കളിയിലും ഇന്ത്യയുടെ നിലപാടില്‍ മാറ്റുണ്ടാകില്ലെന്ന് ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ പറഞ്ഞു.

റാഷിദ് ഖാനും, മുജീബ് റഹ്മാനും വെളുത്ത പന്തുകളില്‍ മികച്ച സ്പന്നര്‍മാരാണ്. ചുവന്ന പന്തില്‍ പുതുമുഖങ്ങളാണ്. അവര്‍ക്ക് മികച്ച സ്പിന്നര്‍മാരും ഫാസ്റ്റ് ബൗളര്‍മാരുമുണ്ട്. സര്‍വശക്തിയുമെടുത്താണ് അഫ്ഗാന്‍ പൊരുതുക. അതുകൊണ്ടുതന്നെ ഇന്ത്യ അവരെ ചെറുതാക്കി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിരാട് കോലിക്ക് പകരക്കാരനാകുന്ന രഹാനെ പറഞ്ഞു.

Story first published: Wednesday, May 30, 2018, 9:07 [IST]
Other articles published on May 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+