പകല്‍ രാത്രി ടെസ്റ്റ് മത്സരത്തിനില്ല; ഓസ്‌ട്രേലിയന്‍ തന്ത്രത്തിന് ബിസിസിഐയുടെ മറുപടി
ദില്ലി: ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ പകല്‍ രാത്രി മത്സരം കളിക്കില്ലെന്ന് ബിസിസിഐ. ഇതുസംബന്ധിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐ കത്തയച്ചു. പരമ്പരയിലെ ആദ്യ മത്സരം പിങ്ക് പന്ത് ഉപയോഗിച്ച് പകല്‍ രാത്രി മത്സരം കളിക്കാമെന്ന് ഓസ്‌ട്രേലിയ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍, ഇന്ത്യന്‍ കളിക്കാര്‍ പിങ്ക് പന്ത് ഉപയോഗിച്ച് കളിക്കുന്നതില്‍ പരിചയ സമ്പന്നരല്ലെന്നും അതുകൊണ്ടുതന്നെ പകല്‍ രാത്രി മത്സരം ഒഴിവാക്കണമെന്നും ഇന്ത്യന്‍ കോച്ച് രവിശാസ്ത്രി വ്യക്തമാക്കി. പതിനെട്ടു മാസമെങ്കിലും കഴിയാതെ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റിന് ഒരുക്കമല്ലെന്നാണ് പരിശീലകന്റെ വിശദീകരണം.

ഡിസംബര്‍ 6 മുതല്‍ 10വരെ അഡ്‌ലൈഡില്‍ നടക്കാനിരിക്കുന്ന മത്സരം ഡേ നൈറ്റ് ആക്കാമെന്നായിരുന്നു ഓസ്‌ട്രേലിയ അറിയിച്ചിരുന്നത്. രാജ്യത്ത് പരമ്പരയ്‌ക്കെത്തുന്ന ടീമികള്‍ക്കെതിരെ ഓസീസ് ഇത്തരമൊരു മത്സരം കളിക്കാറുണ്ട്. എന്നാല്‍, ഇന്നേവരെ ഒരു ഡേ നൈറ്റ് മാച്ചും ഓസ്‌ട്രേലിയ തോറ്റിട്ടില്ലെന്നത് അവര്‍ക്ക് മേധാവിത്വം നല്‍കുന്നതാണ്.
പിങ്ക് പന്തില്‍ പരിചയ സമ്പന്നരല്ലാത്ത ഇന്ത്യയ്‌ക്കെതിരെ ആദ്യ മത്സരം തന്നെ ജയിച്ച് പരമ്പരയില്‍ മേല്‍ക്കൈ നേടാനുള്ള ഓസീസ് ശ്രമമാണ് ഇതിന് പിന്നലെന്നും സംസാരമുണ്ടായി. ഇന്ത്യന്‍ നിരയില്‍ മുരളി വിജയ്, ചേതേശ്വര്‍ പൂജാര എന്നിവര്‍ മാത്രമാണ് നേരത്തെ പകല്‍ രാത്രി മത്സരത്തില്‍ പിങ്ക് പന്ത് ഉപയോഗിച്ച് കളിച്ചിട്ടുള്ളൂ. ഡേ നൈറ്റ് മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ എല്ലാ മത്സരങ്ങളും പകല്‍ മാത്രമായിരിക്കും നടക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications