വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യക്കു കൈഫിന്റെ മുന്നറിയിപ്പ്- ഇതാവര്‍ത്തിച്ചാല്‍ ടി20 ലോകകപ്പില്‍ തോറ്റു തുന്നംപാടും!

ഇന്ത്യയിലാണ് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് അരങ്ങേറുന്നത്

1
India Will Lose Big Matches In T20 WC If They Field Like This, Says Kaif

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പ്രകടനം ദയനീയമായിരുന്നു. സിംപിള്‍ ക്യാച്ചുകള്‍ പോലും മല്‍സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടിരുന്നു. ടി20 പരമ്പര 2-1ന് നേടാനായത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ വക നല്‍കുന്നുണ്ടെങ്കിലും ഫീല്‍ഡിങ് പ്രകടനം ഇന്ത്യയെ ലജ്ജിപ്പിക്കും.

ടി20 ലോകകപ്പില്‍ നടരാജന്‍ ഇന്ത്യന്‍ ടീമിലുണ്ടാവും, പക്ഷെ ഒരു കണ്ടീഷന്‍!- കോലി പറയുന്നുടി20 ലോകകപ്പില്‍ നടരാജന്‍ ഇന്ത്യന്‍ ടീമിലുണ്ടാവും, പക്ഷെ ഒരു കണ്ടീഷന്‍!- കോലി പറയുന്നു

IND vs AUS: താരങ്ങളുടെ റേറ്റിങ്- ടോപ് ഫൈവില്‍ ഇന്ത്യയുടെ മൂന്നു പേര്‍IND vs AUS: താരങ്ങളുടെ റേറ്റിങ്- ടോപ് ഫൈവില്‍ ഇന്ത്യയുടെ മൂന്നു പേര്‍

ഇന്ത്യയുടെ ഫീല്‍ഡിങിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ സൂപ്പര്‍ ഫീല്‍ഡര്‍ മുഹമ്മദ് കൈഫ്. ഫീല്‍ഡിങില്‍ ഇതേ നിലവാരം തന്നെ തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യ തോറ്റു തുന്നംപാടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

അധിക സമയം പരിശീലിക്കും

അധിക സമയം പരിശീലിക്കും

ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുള്ളത് യുവ ബൗളര്‍മാരാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ ബൗളിങില്‍ ടീമംഗം ക്യാച്ച് പാഴാക്കിയാല്‍ അവര്‍ അതിനോടു അത്ര പ്രതികരിക്കാറില്ല. ചെറിയ നിരാശ മാത്രം കാണിച്ച് വീണ്ടും അടുത്ത പന്തെറിയാന്‍ പോവുകയാണ് ചെയ്യുന്നതെന്നു കൈഫ് പറഞ്ഞു.
എന്നാല്‍ ഞാന്‍ കളിച്ചിരുന്ന കാലത്ത് ഇതായിരുന്നില്ല അവസ്ഥ. സഹീര്‍ ഖാന്‍, ശ്രീനാഥ്, അജിത് അഗാര്‍ക്കര്‍ അടക്കമുള്ള മുതിര്‍ന്ന ബൗളര്‍മാരാണ് പന്തെറിഞ്ഞിരുന്നത്. ക്യാച്ച് പാഴാക്കിയാല്‍ അവര്‍ തുറിച്ചുനോക്കി ഫീല്‍ഡറെ ഭയപ്പെടുത്തിയിരുന്നു. ഇതുകാരണം ഫീല്‍ഡിങില്‍ പിഴവ് വരുത്തിയാല്‍ കൂടുതല്‍ സമയം പരിശീലലനം നടത്തി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ താരങ്ങള്‍ ശ്രമിച്ചിരുന്നതായി കൈഫ് വെളിപ്പെടുത്തി.

ബൗളര്‍മാര്‍ മാറിയാല്‍ കഥമാറും

ബൗളര്‍മാര്‍ മാറിയാല്‍ കഥമാറും

യുവ ബൗളര്‍മാരുടെ ഓവറില്‍ ക്യാച്ച് പാഴാക്കുന്നതു പോലെയെല്ല സീനിയര്‍ ബൗളര്‍മാരുടെ ഓവറുകളില്‍ ക്യാച്ച് നഷ്ടപ്പെടുത്തുന്നത്. രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അവര്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ പോലും ഫീല്‍ഡര്‍മാരെ അതു ഭയപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.
ഈ ബൗളര്‍മാരുടെ നോട്ടം കണ്ടാല്‍ തന്നെ വലിയ പിഴവാണ് താന്‍ വരുത്തിയതെന്നു ഫീല്‍ഡര്‍ തിരിച്ചറിയുകയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ സമയം പരിശീലനം നടത്തുകയും ചെയ്യുമെന്നും കൈഫ് പറഞ്ഞു.
ഇപ്പോള്‍ ടീമിലുള്ള നടരാജന്‍, ചഹര്‍ എന്നിവരെല്ലാം യുവ താരങ്ങളാണ്. അവര്‍ കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. ഫീല്‍ഡര്‍ പിഴവ് വരുത്തിയാലും ഇവര്‍ ഒന്നും പറയില്ല. അതു കളിയുടെ ഭാഗമാണെന്നു കരുതുകയും ചെയ്യും. എന്നാല്‍ ഇതു കളിയുടെ ഭാഗമല്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി.

ടി20 ലോകകപ്പില്‍ നിര്‍ണായകമാവും

ടി20 ലോകകപ്പില്‍ നിര്‍ണായകമാവും

ഫീല്‍ഡിങിലെ ഇത്തരത്തിലുള്ള പിഴവുകള്‍ക്കു അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു കൈഫ് മുന്നറിയിപ്പ് നല്‍കി.
ഒരുപാട് ക്യാച്ചുകള്‍ പാഴാക്കുന്നതും, മിസ് ഫീല്‍ഡുകളും കളിയുടെ ഭാഗമല്ല. 2021 ഒക്ടോബറില്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നേടണമെന്നു ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫീല്‍ഡിങ് മെച്ചപ്പെടുത്തിയേ തീരൂ. ഇതുപോലെയാണ് ലോകകപ്പിലും ഇന്ത്യ ഫീല്‍ഡ് ചെയ്യുന്നതെങ്കില്‍ വലിയ മല്‍സരങ്ങളില്‍ ടീം തോല്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും കൈഫ് പറഞ്ഞു. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന രവീന്ദ്ര ജഡേജ, നായകന്‍ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ പോലും ഓസീസിനെതിരായ പരമ്പരയില്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു.

Story first published: Wednesday, December 9, 2020, 17:54 [IST]
Other articles published on Dec 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X